നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

Nature Geoscience വന്ന റിപ്പോര്‍ട്ടില്‍ ആണ് ഇങ്ങനെ പറഞ്ഞത്. പ്രാചീന അന്റാര്‍ക്ടിക് മഞ്ഞുപാളികളിലെ കുമിളകളില്‍ കുടുങ്ങിയ 610,000 വര്‍ഷങ്ങള്‍ പഴക്കമുള്ള വായുവിനെ പഠന വിധേയമാക്കിയാണ് ഇത്.

ഭൂമിയില്‍ നമുക്ക് അറിയാവുന്ന ചൂട് കൂടിയ സമയത്തേയും തണുപ്പ് കൂടിയ സമയത്തേയും അന്റാര്‍ക്ടിക് മഞ്ഞുല്‍ കുടുങ്ങിയ വായുവിന്റെ ഘടകങ്ങള്‍ പരിശോധിച്ചത് Richard Zeebe എന്ന ഗവേഷകനാണ്. പണ്ട് കാലത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവിലുള്ള ഏറ്റക്കുറച്ചില്‍ കുറവായിരുന്നു. ശരാശരി വ്യത്യാസം 22 parts per million. അഗ്നിപര്‍വ്വതങ്ങളാകാം ഈ വ്യത്യാസത്തിന് കാരണമായത്. അധികം വന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഴക്കടല്‍ അടിത്തട്ട് വളരെ കാലത്തെ പ്രവര്‍ത്തനം കൊണ്ട് ആഗിരണം ചെയ്തിട്ടുണ്ടാവും. കഴിഞ്ഞ 200 വര്‍ഷം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 100 parts per million ആയി കൂടി. അധികമായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിക്ക് സ്വീകരിക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരും. അതായത് ധാരാളം മനുഷ്യ ജീവിത ചക്രങ്ങള്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഈ അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡ് തിരികെ ഭൂമി ഏറ്റെടുക്കുകയുള്ളു. “നമ്മള്‍ ഉണ്ടാക്കുന്ന മാലിന്യങ്ങള്‍ പ്രകൃതി അത്ര വേഗമൊന്നും വൃത്തിയാക്കിത്തരില്ലാന്ന് സാരം”, Richard Zeebe പറഞ്ഞു. “മാലിന്യങ്ങള്‍ കുറക്കണമെന്നുള്ളത് നമ്മുടെ തന്നെ ഉത്തരവാദിത്തമാണ് ”

എന്നാല്‍ ഭാവി തലമുറയുടെ ദൗര്‍ഭാഗ്യം പോലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് 380 ppm ആണ്. ഓരോ വര്‍ഷവും നമ്മള്‍ 2ppm എന്ന തോതില്‍ അത് കൂടിക്കൊണ്ടിരിക്കുന്നു.

– from Guardian

One thought on “നമ്മള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ പ്രകൃതി വേഗം വൃത്തിയാക്കില്ല

ഒരു അഭിപ്രായം ഇടൂ