യൂറോപ്പിലെ കാറുകളില്‍ 93.5% എണ്ണവും പൂര്‍ണ്ണമായി കാറ്റ് നിറക്കാതെയാണ് ഓടിക്കുന്നതെന്ന് Bridgestone Europe നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. “ഇങ്ങനെ മൃദുലമാക്കിയ ടയറിന് rolling resistance കൂടുകയും കൂടുതല്‍ ഇന്ധനം കത്തിച്ചുകൊണ്ട് എന്‍ജിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടിയും വരുന്നു. ചതുരശ്ര ഇഞ്ചില്‍ 5 മുതല്‍ 7 പൗണ്ടായി മര്‍ദ്ദം കുറഞ്ഞാല്‍ മൈലേജ് ഗാലന് രണ്ടോ മൂന്നോ മൈല്‍ വീതം കുറയും എന്ന് U.S. Department of Transportation പറയുന്നു. ഇങ്ങനെ അധികം കത്തിക്കുന്ന ഇന്ധനം 813.2 കോടി ലിറ്റര്‍ വരുമെന്ന് Bridgestone കണക്കായിരിക്കുന്നു. അതുവഴി ഉണ്ടാകുന്ന അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡ് 184 ലക്ഷം ടണും ആണ്. ഇത് യൂറോപ്പിന്റെ മാത്രം കണക്കാണ്.
– from wired, bridgestone
ഐ സി എന്‍ജിന്‍ വാഹനങ്ങളുടെ ദക്ഷതയില്ലായ്മ (15%) കൂടി നമ്മള്‍ കണക്കാക്കിയാല്‍ വളരെ വലിയ നഷടമാണ് ഉണ്ടാകുന്നത്.
രണ്ടാഴ്ച്ചയിലൊരിക്കല്‍ താങ്കളുടെ വാഹനത്തിന്റെ ടയറിന്റെ മര്‍ദ്ദം പരിശോധിക്കുക.
this post is informative
വാഹനങ്ങളെക്കുറിച്ചും
ഇന്ധനക്ഷമതയെക്കുറിച്ചും
അറിയാന്‍ ആഗ്രഹിക്കുന്ന—
താല്‍പര്യമുള്ള—
ആളുകള്‍ക്ക്
ഏറെ ഉപകാരപ്രദമായ
വസ്തുതകള്‍ താങ്കളുടെ
ബ്ലോഗ് പേജിലുണ്ട്..
ആശംസകള്‍…
thaku