American Electric Power Co. (AEP) ന് ആണവ നിലയങ്ങളില്‍ താല്‍പ്പര്യമില്ല

നിര്‍മ്മാണത്തിലെ കാലതാമസം കൊണ്ട് AEP പുതിയ ആണവനിലയങ്ങളൊന്നും നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നില്ല. ഈ കാലതാമസം പുതിയ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതോത്പാദനം 2020 വരെ വൈകും. AEP യുടെ CEO മൈക്കല്‍ മോറിസ് (Michael Morris) 8/29/2007 ചൊവ്വാഴ്ച്ച് പറഞ്ഞു.
സുപ്രീം കോടതിയിലിള്ള ഒരു കേസ് കാരണം ആണ് പുതിയ റിയാക്റ്റര്‍ പണി വൈകുന്നതെന്ന് മോറിസ് വാഷിങ്ങ്ടണ്‍ ഡി സി യില്‍ അഭിപ്രായപ്പെട്ടു. ചില ഘടകങ്ങള്‍ ലഭിക്കാന്‍ കാലതാമസം എടുക്കുന്നു. കൂടാതെ ഒരു കിലോ വാട്ട് ഏകദേശം $4000 ഡോളര്‍ ആകും. അമേരിക്കയില്‍ ഏകദേശം 20% വൈദ്യുതിയാണ് ആണവ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്.

പുതിയ 28 ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാനുള്ള അപേക്ഷകളാണ് ഗവണ്‍മന്റിന് 2005 ല്‍ ലഭിച്ചത്. ഇവക്കെല്ലാം ലോണ്‍ ഗ്യാരന്റിയും ടാക്സ് ക്രെഡിറ്റും നല്‍കുന്നുണ്ട്. മോറിസ് പറയുന്നത് ഇവയൊന്നും 2020 മുമ്പ് പ്രവര്‍ത്തനം തുടങ്ങില്ലെന്നാണ്. ഒഹായോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന AEP ക്ക് ഈ ലോണ്‍ ഗ്യാരന്റിയിലും ടാക്സ് ക്രെഡിറ്റിലും താല്‍പ്പര്യമില്ല. അവര്‍ കാര്‍ബണ്‍ കാപ്ചര്‍ (CCD) സംവിധാനമുള്ള advanced coal-fired നിലയങ്ങള്‍ പണിയാന്‍ താല്‍പ്പര്യപ്പെടുന്നു. കമ്പനിയുടെ coal-gasification നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ കിലോവാട്ടിന് $3,500 ഡോളറേ ആകൂ എന്ന് മോറിസ് പറഞ്ഞു.

– from tulsaworld

അമേരിക്കക്കാര്‍ എന്തിന് വിഷമിക്കുന്നു. ഒറ്റുകാരായ ഇന്‍ഡ്യക്കാരുണ്ടല്ലോ അവരെ സഹായിക്കാന്‍. ഇന്‍ഡ്യന്‍ ജനത മണ്ടമ്മാരാണ്.

ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

3 thoughts on “American Electric Power Co. (AEP) ന് ആണവ നിലയങ്ങളില്‍ താല്‍പ്പര്യമില്ല

  1. അപ്പോള്‍ ഈ ആണണവക്കരാറും ആണവ നിലയവുമൊക്കെ വന്നില്ലെങ്കില്‍ നമ്മള്‍ അന്ധകാരക്കുഴിയില്‍ വീണു പോകില്ലേ?
    കേട്ടതൊക്കെ ചുമ്മാ?
    തനിയ്ക്കു വേണ്ടാത്തത് അന്യനെക്കൊണ്ട് വാങ്ങിപ്പിയ്ക്കാന്‍ സായിപ്പ് മിടുക്കന്‍.
    ആക്രി പ്ലാന്റുകളൊക്കെ ചുളുവില്‍ കിട്ടിയാല്‍ നമുക്കും വാങ്ങി വെക്കാലോ..
    എന്നിട്ടു മുക്കിനു ഞെളിഞ്ഞ് നിന്ന് പറയാലോ..

Leave a reply to Moorthy മറുപടി റദ്ദാക്കുക