ഉയര്‍ന്ന സബ്സിഡി വാങ്ങുന്ന ആണവോര്‍ജ്ജ വ്യവസായം

അമേരിക്കന്‍ സര്‍ക്കാര്‍ ഇതുവരെ ആണവോര്‍ജ്ജ വ്യവസായത്തിന് $10,000 കോടി ഡോളര്‍ സബ്സിഡിയായി നല്‍കിയിട്ടുണ്ട്.

1999 ലെ US Congressional research service റിപ്പോര്‍ട്ട് 1948 മുതല്‍ 1998 വരെയുള്ള എല്ലാ പ്രധാന ഊര്‍ജ്ജ ഉത്പാദനത്തിന് ചിലവാക്കിയ പണത്തെക്കുറിച്ച് പറയുന്നു. Government Accountability Office ഒക്ടോബര്‍ 2007 ല്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട 2002 മുതല്‍ 2007 വരെയുള്ള ഫെഡറല്‍ സബ്സിഡികളുടെ റിപ്പോര്‍ട്ട് തരുന്നു.
1948 മുതല്‍ ഇന്നു വരെ അമേരിക്കന്‍ ആണവോര്‍ജ്ജഗവേഷണത്തിന് വേണ്ടി $7000 കോടി ഡോളര്‍ ചിലവാക്കി. അതേസമയം renewables ന് വേണ്ടി $1000 കോടി ഡോളര്‍ മാത്രമാണ് ചിലവാക്കിയത്.

2002 മുതല്‍ 2007 ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഏകദേശം $1400 കോടി ഡോളര്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട നികുതു സബ്സിഡി ലഭിച്ചു. അതേ സമയത്ത് renewables ന് ലഭിച്ചത് $300 കോടി ഡോളര്‍ മാത്രമാണ്.

ആണവ ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ആണവ കമ്പനികളെ രക്ഷപെടുത്താന്‍ Price-Anderson Nuclear Industries Indemnity Act എന്നൊരു നിയമം കൂടി അമേരിക്കയില്‍ ഉണ്ട്. അതുമൂലം insurance ചിലവ് കുറക്കാനും അങ്ങനത്തെ എല്ലാ സംഭവങ്ങളുടേയും ഉത്തരവാദിത്തം നികുതിദായകരെ ഏല്‍പ്പിച്ച് കമ്പനിക്ക് രക്ഷപെടാനും കമ്പനികള്‍ക്ക് കഴിയും. (സാമ്പത്തിക bailout പദ്ധതി പോലെ). ഈ പരോക്ഷ സബ്സിഡി പ്രതി വര്‍ഷം ഏകദേശം $23.70 കോടി ഡോളറിനും $350 കോടി ഡോളറിനും ഇടക്കാണ്.

സ്വകാര്യ ആണവ നിലയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നിയമം പണ്ട് പാസാക്കിയത്. ആണവോര്‍ജ്ജത്തിന് കണക്കാക്കാന്‍ പറ്റാത്ത അത്ര അപകടസാദ്ധ്യത ഉള്ളതിനാല്‍ സ്വകാര്യ നിക്ഷേപകര്‍ ആണവ പരിപാടികള്‍ പണം നിക്ഷേപിക്കില്ലായിരുന്നു.

1957 ല്‍ അത് ശരിയായിരിക്കാം. എന്തെന്നാല്‍ തികച്ചും പുതിയതായ ഒരു സാങ്കേതിക വിദ്യ ആയിരുന്നു ആണവോര്‍ജ്ജം അന്ന്. എന്നാല്‍ 2025 വരെയുള്ള കാലത്തേക്കോ? നിക്ഷേപകര്‍ക്ക് ഈ ഊര്‍ജ്ജ സ്രോതതിന്റെ അപകട സാദ്ധ്യതയേക്കുറിച്ച് സംശയം ഇപ്പോഴും ഉണ്ടെങ്കില്‍ അത് ആ സാങ്കേതിക വിദ്യയേക്കുറിച്ചുള്ള സംശയമല്ലേ വ്യക്തമാക്കുന്നത്. അതുകൊണ്ടല്ലേ ഉത്തരവാദിത്തം മുഴുവന്‍ നികുതിദായകരില്‍ വെച്ചുകൊടുക്കുന്നത്?

2005 ലെ Nuclear Giveaway Bill Energy Policy Act അമേരിക്കന്‍ ആണവ വ്യവസായത്തിന് $1300 കോടി ഡോളര്‍ സബ്സിഡിയും നികുതി ഇളവും നല്‍കി.

1948-1998 കാലത്തെ സംഖ്യ ആയ $7400 കോടി ഡോളര്‍ എന്നത് ഗവേഷണത്തിന് മാത്രം നല്‍കിയ പണമാണ്. ഗവേഷണമല്ലാത്ത സബ്സിഡികള്‍ വേറെയുണ്ട്. ഉദാഹരണത്തിന് ആണവ നിലയം നിര്‍മ്മിക്കാനുള്ള സാമ്പത്തിക സഹായം ഒരു ഭീമനായ ഫെഡറല്‍ സാമ്പത്തിക സഹായം ആണ്.

Click to access utstatelegislativepresentation091907.pdf

http://www.thenation.com/doc/20080512/parenti
http://www.citizen.org/cmep/energy_enviro_nuclear/electricity/energybill/2005/articles.cfm?ID=13779

– from gristmill

നമ്മുടെ കാര്യം ഒന്നും പറയേണ്ടല്ലോ. ആണവോര്‍ജ്ജം എന്നാല്‍ മഹാ രഹസ്യമാണ്. ആരും അതിന്റെ കണക്ക് ചോദിക്കരുത്. ആണവോര്‍ജ്ജ വകുപ്പ്, DRDO തുടങ്ങിയവ ഒക്കെ എല്ലാറ്റിനും അതീതമാണ്.
അപകടം ഉണ്ടായാലെന്ത്, ആരാ ഇവിടെ ചോദിക്കാന്‍. ഭോപാല്‍ ദുരന്തം കഴിഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ ആയില്ലേ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )