ആഹാരത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതിന്റെ പാരമ്യത്തില്‍ എത്തുമ്പോള്‍ ജൈവ ഇന്ധന ഉത്പാദനം നിര്‍ത്തണമെന്ന് അന്താരാഷ്ട്ര ഭക്ഷ്യ ശാസ്ത്രജ്ഞന്മാര് ആവശ്യപ്പെടുന്നു. യൂറോപ്പ് താല്കാലികമായിട്ടാണെങ്കിലും ജൈവ ഇന്ധന പരിപാടികള്‍ നിര്‍ത്താന്‍ പദ്ധതി ഇടുന്നുണ്ട്. ലോകത്തെ വളരുന്ന ജനസംഖ്യക്ക് 2030 ആകുമ്പോഴേക്കും ഏകദേശം 50 കോടി ഏക്കര്‍ വയലുകള്‍ വേണ്ടിവരും. ഇത് 20% വര്‍ദ്ധനവാണ്. ചോളം പോലുള്ള പരമ്പരാഗത ആഹാര വസ്തുക്കളുടെ ജൈവ ഇന്ധനം മാത്രമല്ല പ്രശ്നം, മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചുകൊണ്ടുള്ള പാം ഓയില്‍, സോയാബീന്‍ തുടങ്ങിയവയുടെ കൃഷിയും പ്രശ്നമാണ്.
– from seattlepi.nwsource