സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

acciona-energia-solar-02രണ്ട് സൗര താപനിലയത്തിന് വേണ്ടി Acciona Energia 500 മില്ല്യണ്‍ യൂറോ (ഏകദേശം $77.5 കോടി ഡോളര്‍ ) തെക്കന്‍ സ്പെയിനിലെ Palma del Río, Cordoba ല്‍ നിക്ഷേപിക്കുന്നു. ഓരോന്നിനും 50 മെഗാവാട്ട് ശക്തി ഉണ്ടായിരിക്കും. ഇവരണ്ടും കൂടി 75,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും. അതായത് ഒരു വര്‍ഷത്തില്‍ 24.4 കോടി kWh. 2010 ല്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. “ഏകദേശം 260 ഹെക്റ്റര്‍ പ്രദേശത്ത് പരന്ന് കിടക്കുന്ന 1,520 സൂര്യ പ്രകാശ സംഭരണികളും (solar collectors) 364,800 കണ്ണാടികളും. കണ്ണാടികള്‍ സൂര്യ പ്രകാശം സംഭരണികളില്‍ ശേഖരിക്കും.”

acciona-energia-solar-011ആദ്യ ചിത്രം നെവാഡാ സോളാര്‍ വണ്‍ (Nevada Solar One) ന്റേതാണ്. അമേരിക്കയിലെ ആദ്യത്തെ concentrating solar power plant. അതും നിര്‍മ്മിച്ചത് Acciona Energia ആണ്. renewable energy കാര്യത്തില്‍ ഈ കമ്പനി ഒരു ഭീമനാണ്. “പവനോര്‍ജ്ജത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ഇവര്‍. 192 വ്യത്യസ്ഥ കാറ്റാടി പാടങ്ങളില്‍ നിന്ന് അവര്‍ 5,300MW ഉത്പാദിപ്പിക്കുന്നു”. biomass, mini hydro, biofuels, cogeneration തുടങ്ങിയ മേഖലകളിലും അവര്‍ പ്രവര്‍ത്തിക്കുണ്ട്.

– from www.treehugger.com www.acciona-energia.com

3 thoughts on “സ്പെയിന് കൂടുതല്‍ സൗര താപോര്‍ജ്ജം ലഭിക്കാന്‍ പോകുന്നു

  1. നമുക്ക് വേണ്ടി അവര്‍ പഴഞ്ചന്‍ ആണവ നിലയങ്ങള്‍ തന്നില്ലേ. പിന്നെയെന്ത് വേണം എന്ന് മന്‍മോഹന്‍ ചോദിക്കും.
    വേറൊരു കാര്യവും ഉണ്ട്. രാമല്‍ക്കല്‍മേട്ടില്‍ കാറ്റാടി സ്ഥാപിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ വെറും 100 ദിവസമേ എടുത്തുള്ളു. KSEB ല്‍ ഉള്ള ആര്‍ക്കെങ്കിലും സഹിക്കുമോ ഇത്. 60 വര്‍ഷമായിട്ടും പണിതീരാത്ത ജല വൈദ്യുത പദ്ധതികള്‍ അല്ലേ KSEB ക്ക് കൂടുതല്‍ ഇഷ്ടം. എന്നും പണിയുണ്ടാകും.

Leave a reply to ചിത്രകാരന്‍ മറുപടി റദ്ദാക്കുക