ടണ്‍ഡ്രാ പ്രദേശങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്വമനം

പ്രതി വര്‍ഷം 0.1% എന്ന തോതിലാണ് ടണ്‍ഡ്രാ (tundra) പ്രദേശങ്ങള്‍ കാര്‍ബണ്‍ ഉദ്വമനം നടത്തുന്നത്. അന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ Permafrost* ല്‍ കാണപ്പെടുന്നു. CO2 നെക്കാള്‍ ശക്തമായ ഹരിത ഗൃഹ വാതകമായ മീഥേന്റെ രൂപത്തിലാണ് അവിടെ കാര്‍ബണ്‍ സ്ഥിതി ചെയ്യുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 11 അടി താഴ്ച്ചയിലുള്ള പെര്‍മാഫ്രോസ്റ്റ് ആവി ആകുമെന്ന് NCAR കാലാവഥാ ശാസ്ത്രജ്ഞനായ David Lawrence പറയുന്നു .

ആദ്യത്തെ പരിപൂര്‍ണ്ണ interactive climate system model ഉപയോഗിച്ചുള്ള പഠനമാണ് പെര്‍മാഫ്രോസ്റ്റ്ന് വേണ്ടി നടത്തിയത്. നമ്മള്‍ അന്തരീക്ഷത്തിലെ CO2 ന്റെ അളവിനെ 550 ppm എന്ന സാന്ദ്രതയില്‍ നിര്‍ത്തിയാല്‍ ഇപ്പോഴുള്ള 64 ലക്ഷം ചതുരശ്ര കിലോ മീറ്റര്‍ പെര്‍മാഫ്രോസ്റ്റ് ഉരുകി 24 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആയിത്തീരും. CO2 ന്റെ അളവ് 550 ppm ആണെങ്കില്‍ അത് 12.8 ലക്ഷം ചതുരശ്ര കിലോമീറ്ററും. ലോകത്ത് ഇന്നുള്ള ഏറ്റവും പ്രഗത്ഭമായ കാലാവസ്ഥാ മോഡല്‍ ഉപയോഗിച്ച് കണ്ടെത്തിയതാണെങ്കിലും ഇതില്‍ പെര്‍മാഫ്രോസ്റ്റ്ല്‍ നിന്ന് പുറത്തുവരുന്ന കാര്‍ബണിന്റെ feedback effect ഉള്‍ക്കൊള്ളിച്ചിട്ടില്ല. അതായത് മനുഷ്യന്‍ കാരണമായ കാര്‍ബണ്‍ ഉദ്വമനം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു എന്ന്. അതുകൊണ്ട് നമ്മള്‍ 450 ppm താഴെ നിന്നെങ്കില്‍ മാത്രമേ ടണ്‍ഡ്രകളേയും കാലാവസ്ഥയേയും സംരക്ഷിക്കാന്‍ കഴിയു.

Tundra feedback നെ ഒരു കാലാവസ്ഥാ മോഡലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. 450 ppm ന് താഴെ കാര്‍ബണ്‍ നില നിര്‍ത്താന്‍ ശരാശരി കാര്‍ബണ്‍ ഉദ്വമനം 500 കോടി ടണ്‍ല്‍ നിര്‍ത്തണം എന്ന് IPCC റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ പ്രതിവര്‍ഷം 800 കോടി ടണ്‍ കര്‍ബണ്‍ ഉദ്വമനം നടത്തുന്നു. അത് ഓരോ വര്‍ഷവും 3% എന്ന തോതില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നമുക്ക് 2050 ഓടെ 400 കോടി ടണ്‍ ആയി കുറക്കണം, 2100 ഓടെ 100 കോടി ടണും.

1,00,000 കോടി ടണ്‍ കാര്‍ബണ്‍ ടണ്‍ഡ്രാ പ്രദേശങ്ങളില്‍ ഉണ്ടെന്ന് നമ്മള്‍ ഓര്‍ക്കണം. ഭാവിയില്‍ 0.2% കാര്‍ബണ്‍ ടണ്‍ഡ്രകളില്‍ നിന്ന് CO2 ആയി പുറത്തുവന്നാല്‍ അത് 200 കോടി ടണ്‍ CO2 പ്രതിവര്‍ഷം അന്തരീക്ഷത്തിലെത്തും. അതുമൂലം 2100 ഓടെ 80% ടണ്‍ഡ്രകളും ഇല്ലാതാകും. ഉദ്വമനം ചെയ്യുന്ന കാര്‍ബണ്‍ മീഥേന്‍ ആയാണ് പുറത്തുവരുന്നതെങ്കില്‍ ഹരിതഗൃഹ വാതക ഫലം വളരെ വലുതായിരിക്കും.

അതുകൊണ്ട് ടണ്‍ഡ്രയുടെ ഒരു ചെറിയ ഭാഗം പോലും defrost ചെയ്താല്‍ നമുക്ക് CO2 നെ 450 ppm ല്‍ നിലനിര്‍ത്താന്‍ കഴിയില്ല. 550 ppm ല്‍ കൂടിയ CO2 അളവ് permafrost ഉദ്വമനവും മറ്റ് feedbacks ഉം നമ്മേ 700 to 1,000 ppm ലോ അതില്‍ കൂടിയ അളവിലേക്ക് എത്തിക്കും. അത് ഭൂമിയില്‍ മനുഷ്യന്റെ ഭൂമിയിലെ ജീവിതത്തിന് അന്ത്യം കുറിക്കും.

അതുകൊണ്ട് സാദ്ധ്യമായ ഒരു വഴി 450 ppm ന് താഴെ നില്‍ക്കുക എന്നതാണ്. അത് സാങ്കേതികമായും സാമ്പത്തികമായും ചെയ്യാന്‍ കഴിയും. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടോ എന്നുള്ളതാണ് സംശയം.

by Joseph Romm
– from grist

* പൂജ്യം ഡിഗ്രിക്ക് താഴെയുള്ള ഉറഞ്ഞ മണ്ണിനെ ആണ് permafrost (permafrost soil) എന്ന് വിളിക്കുന്നത്.

രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലെങ്കില്‍ നമ്മള്‍ അത് അധികാരികള്‍ക്ക് ഉണ്ടാക്കി കൊടുക്കണം. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നല്ല ഒരു ലോകം ആഗ്രഹിന്നുവെങ്കില്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് അത് അവര്‍ക്ക് നല്‍കുകയില്ല. പകരം നിങ്ങളുടെ ഹരിത ബോധത്തിന് മാത്രമേ നല്‍കാന്‍ കഴിയൂ.

തങ്കളുടെ ഉപഭോഗം കഴിയുന്നത്ര കുറക്കുക.
പരസ്യങ്ങള്‍ക്ക് അടിമപ്പെടരുത്.
വിദേശകപനികളുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്, കാരണം അവര്‍ കൂടുതല്‍ പണക്കാരായാല്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കും.
പണത്തിന്റെ ഉപയോഗം കുറക്കുക.

ഒരു അഭിപ്രായം ഇടൂ