ഒരു ആഹാര വസ്തു, സോപ്പ് മറ്റ് സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ തുടങ്ങയിവയിലെ ഒരു ഘടകം, ജൈവ ഇന്ധനം തുടങ്ങി പല ഉപയോഗം ഉണ്ട്. എന്തിനെല്ലാം ഉപയോഗിച്ചാലും കാലാവസ്ഥാ മാറ്റത്തിന്റെ ഒരു പ്രധാന കാരണക്കാരന്‍ എന്ന അതിന്റെ സ്ഥാനത്തിന് ഒരു മാറ്റവുമില്ല. ഈ എണ്ണ വരുന്നത് ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും നിത്യ ഹരിത മഴക്കാടുകള്‍ വെട്ടിത്തെളിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റേഷനുകളില്‍ നിന്നാണ്. 40000 ചതുരശ്ര കിലോമീറ്റര്‍ കാടാണ് ഇതിന് വേണ്ടി വെട്ടിത്തെളിക്കുകയും കത്തിക്കുകയും ചെയ്തിട്ടുള്ളത്.
ഇങ്ങനെ കാട് കത്തിച്ചതിന്റെ ഫലമായുണ്ടായ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലോകത്തിലെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണത്തില്‍ മൂന്നാം സ്ഥാനമാണ്. കൂടാതെ ഇത് ഒറാങ്ങ് ഉട്ടാന്‍, സുമാട്രന്‍ കാണ്ടാമൃഗം, കടുവ തുടങ്ങി അനേകം ജീവികളുടെ അവസാന habitat ആണ് ആ കാടുകള്‍.
ധാരാളം ഉത്പന്നങ്ങള്‍ ആണ് പാം ഓയില്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. Burt’s Bees സോപ്പ്, Trader Joe’s ന്റെ ചോക്ക്ലേറ്റ്, Kashi യുടെ breakfast bars, Whole Foods water crackers തുടങ്ങി അനേകം. [നമ്മുടെ നാട്ടില്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് പുറമേ പാം ഓയില്‍ നേരിട്ട് തന്നെ ആഹാരം പാചകം ചെയ്യാനും ഉപയോഗിക്കുന്നു.]
Entenmann ന്റെ ചോക്ക്ലേറ്റ് പൊതിഞ്ഞ doughnuts ആണ് ഏറ്റവും വലിയ offenders. അതിന്റെ ഘടകങ്ങളുടെ ലിസ്റ്റില്‍ പാം ഓയില്‍ ആണ് ഒന്നാമത്തെത്. ചില കമ്പനികള്‍ ഈ ഉട്പന്നങ്ങളെ “green”എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്യുന്നുമുണ്ട്. Orville Redenbacherയുടെ popcorn, Hershey യുടെ Kisses “Hugs,” Twix തുടങ്ങി പലതും. ചില Girl Scout cookies ലും പാം ഓയില്‍ ഉണ്ട്. അതുകൊണ്ടാണ് അന്‍ ആര്‍ബറിലെ (മിഷിഗണ്‍) 12 വയസ് പ്രായമായമുള്ള Girl Scout ആയ Madison Vorva യും Rhiannon Tomtishen യും ഇത്തരം cookies വില്‍ക്കുന്നതിനെതിരെ മുന്നോട്ട് വന്നത്.
ഒരു വര്‍ഷം ഏകദേശം 300 ലക്ഷം ടണ്‍ പാം ഓയില്‍ ആണ് ലോകം മുഴുവന്‍ ഉപയോഗിക്കുന്നത്. ഈ പാം ഓയിലിന് പകരം ആരോഗ്യകരവും പരിസ്ഥിതിക്ക് നാശമില്ലതെ ഉത്പാദിപ്പിക്കാവുന്ന എണ്ണ ഒരുപാടുണ്ട്. [നമ്മുടെ വെളിച്ചെണ്ണ അതുപോലൊന്നാണ്.] എന്നാല്‍ food and cosmetics കമ്പനികള്‍ പാം ഓയില്‍ ഉണ്ടാക്കുന്ന പരിസ്ഥിതി നാശത്തെ മറച്ച് വെക്കുകയാണ് ചെയ്യുന്നത്. Kellogg’s, Kraft Foods, Unilever, Nestle, Procter & Gamble Girl Scouts തുടങ്ങിയവര്‍ Roundtable on Sustainable Palm Oil എന്ന സംഘത്തില്‍ അംഗങ്ങളായത് കൊണ്ട് പരിസ്ഥിതി പ്രശനങ്ങള്‍ അവര്‍ മൂലമല്ലന്ന ഭാവമാണ്. എണ്ണ പന വളര്‍ത്തുന്നതിനും എണ്ണ വില്‍ക്കുന്നതിനുമൊക്കെ guidelines ഉണ്ടാക്കുന്ന വ്യവസായികളുടെ ഗ്രൂപ്പാണ് ഈ Roundtable. അതില്‍ കൂടുതലും വ്യവസായികളാണ് അംഗങ്ങള്‍, വളരെ കുറച്ച് പരിസ്ഥിതി പ്രവര്‍ത്തകരും.
ഗ്രീന്‍ പീസ് അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ Roundtable ന്റെ standards അര്‍ത്ഥമില്ലത്തതാണെന്ന് വ്യക്ത്മാക്കി. standards ഉണ്ടാക്കിയാലും അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഇല്ല. ഉടന്‍തന്നെ ഇത് പരിഹരിക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുമെന്ന് Roundtable പറഞ്ഞു. എന്നിരുന്നാലും Roundtable വൈസ് പ്രസിഡന്റ് Darrel Webber പറയുന്നത് “ഇതും പരിപൂര്‍ണ്ണമല്ല” എന്നാണ്. എണ്ണ എളുപ്പത്തില്‍ മിശ്രിതമാക്കാവുന്നതുകൊണ്ട് എവിടെ നിന്നെക്കെയുള്ള എണ്ണ ആണെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നാണ്.
പാം ഓയില്‍ അടങ്ങിയ ഉത്പന്നങ്ങല്‍ വാങ്ങുന്നതു വഴി നമ്മള്‍ ഒറാങ്ങ് ഉട്ടാന്റേയും മറ്റ് ജീവികളുടേയും കൊലപാതകത്തിന് ഉത്തരവാദികളാകുയാണ്. നമുക്ക് എങ്ങനെ ഇതില്‍ നിന്ന് രക്ഷപെടാനാവും. നിസാരം, പാം ഓയില്‍ വാങ്ങാതിരിക്കുക. ഉത്പന്നങ്ങളുടെ ഘടകങ്ങളുടെ ലിസ്റ്റ് നോകുക. അതില്‍ പാംഓയില്‍ ഉണ്ടെങ്കില്‍ അവ വാങ്ങാതിരിക്കുക.
സര്‍ക്കരുകളും ഇതിനെതിരെ പ്രവര്‍ത്തിക്കണം. ഉദാഹരണത്തിന് യൂറോപ്പ്യന്‍ യൂണിയന് പാം ഓയിലും കൂടാതെ മറ്റ് ഉഷ്ണമേഖലാ ജൈവ ഇന്ധനങ്ങളും നിരോധിക്കാനുള്ള പദ്ധതിയുണ്ട്.
Read: http://www.theproblemwithpalmoil.org/
— സ്രോതസ്സ് latimes.com | Glenn Hurowitz
നമ്മുടെ സര്‍ക്കാരിന്റെ കാര്യം വിചിത്രമാണ്. ഇവിടെ സബ്സിഡി കൊടുത്താണ് പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. നാട്ടിലെ കേര കര്‍ഷകന്റെ നടുഒടിക്കാന്‍.
ഇറക്കുമതിക്ക് കാരണം പറയുന്നത് വിലക്കയറ്റം നിയന്ത്രിക്കാനെന്നാണ്. ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കൂടിയിട്ടും കൃഷിക്കാരുടെ ആത്മഹത്യക്ക് കുറവില്ല. ഒരു വശത്ത് FCI യെ ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കുകയും വില നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ നിന്ന് തടഞ്ഞു. പകരം കുത്തക റീറ്റേല്‍ കമ്പനികള്‍ക്ക് കളിക്കാനുള്ള അവസരം നല്‍കി. അവര്‍ കൃഷിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ പ്രതിഭലവും ഉപഭോക്താക്കളില്‍ നിന്ന് ഉയര്‍ന്ന വിലയും ഈടാക്കി. പിന്നെ വിലകുറക്കാന്‍ വിദേശത്തുന്ന് നികുതി ദായകരുടെ പണം ഉപയോഗിച്ചുള്ള സബ്സിഡി നല്‍കി ഇറക്കുമതിയും.
ദയവുചെയ്ത് ഷോപ്പിങ്ങ് മാളുകളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാതിരിക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.

palm oil bahishkarikkuka….. cocunut oil use cheyyuka…