Düsseldorf നഗരത്തില്‍ ഇപ്പോള്‍ 17,000 വാതക വിളക്കുകള്‍ ഉണ്ട്. ഈ ജര്‍മ്മന്‍ നഗരത്തിന്റെ വൈദ്യുതി വകുപ്പ് ഇതില്‍ 10,000 എണ്ണത്തെ നൂതനമായ light-emitting diodes (LEDs) കൊണ്ട് മാറ്റുന്നു. ഇതുവരെ രണ്ട് ഡസന്‍ വിളക്കുകളാണ് മാറ്റിയത്. തുടക്കത്തില്‍ LED ചിലവേറിയതാണെങ്കിലും അത് കൂടുതല്‍ reliable ഉം കൂടുതല്‍ നാള്‍ ആയുസുള്ളതുമാണ്. എന്നാല്‍ LED ക്ക് കുഴപ്പങ്ങളുണ്ട്. ഫ്ലൂറസെന്റ് വിളക്കോ സോഡിയം വിളക്കോ ഒരു വാട്ട് വൈദ്യുതിക്ക് നല്‍കുന്ന വെളിച്ചത്തിനേക്കാള്‍ കുറവാണ് LED വിളക്കുകള്‍ നല്‍കുന്നത്. ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നതിനാല്‍ താമസിയാതെ ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വൈദ്യുതി വകുപ്പ് പറയുന്നു. എന്നലും LED കളില്‍ നിന്നുള്ള വെളിച്ചത്തെ മറ്റു വിളക്കുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് South Westfalia University of Applied Sciences ലെ ഗവേഷകര്‍ പറയുന്നു. LED വെളിച്ചത്തെ സൂഷ്മമായി കേന്ദ്രീകരിക്കാന്‍ കഴിയുന്നതു കൊണ്ട് ഒരു spotlight ആയി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇത് വെളിച്ചത്തിന്റെ നഷ്ടത്തെ കുറക്കും.
– from www.economist.com
Good information
Thank you.