ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും

UNESCO യുടെ World Heritage ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി site ആണ് ഷിറാകാമി (Shirakami) പര്‍വ്വതത്തിലുള്ള തീരദേശ വനങ്ങള്‍. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം കാരണം ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം അതുപോലെ തുടര്‍ന്നാല്‍ കൊടുംകാറ്റും പേമാരിയും മൂലമുള്ള നാശം കൂടും.
National Institute for Environmental Studies, Ibaraki University ഉള്‍പ്പടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള 44 ഗവേഷകരാണ് Environment Ministry നടത്തിയ ഗവേഷണത്തില്‍ പങ്കെടുത്തത്.

അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനില കാട്, ജല സ്രോതസ്സുകള്‍, കൃഷി, തീര ദേശം മനുഷ്യന്റെ ആരോഗ്യം തുടങ്ങിയവിലുണ്ടാകുന്ന പ്രത്യാഖ്യാതം വിലയിരുത്തി. Tokyo University യുടെ Center for Climate System Research ഉം the Meteorological Agency ഉം ചേര്‍ന്ന് വികസിപ്പിച്ച കാലാവസ്ഥാ മോഡല്‍ ആണ് അവര്‍ വിശകലനത്തിന് ഉപയോഗിച്ചത്. അതനുസരിച്ച് താപനില 2031-50 കാലത്ത് ഇപ്പോഴത്തേതില്‍ നിന്ന് 2.2 C കൂടും. 2081-2100 ആകുമ്പോഴേക്കും അത് 4.3 C കൂടും.

university യുടെ മോഡല്‍ അനുസരിച്ച് 2031-50 ആകുമ്പോള്‍ തീരദേശ വനത്തിന്റെ 56% നശിക്കും. 2081-2100 ആകുമ്പോള്‍ 93%വും നശിക്കും. Hokkaido വിലും Honshu പര്‍വ്വത പ്രദേശങ്ങളിലും മാത്രം ഈ തീരദേശ വനം നിലനില്‍ക്കും. ഷിറാകാമി പര്‍വ്വതത്തിലെ കാട് ലോകത്തിലെ ഏറ്റവും വലിയ തീരദേശ കാടാണ്. ഇത് 2081 ന് ശേഷം പൂര്‍ണ്ണമായും ഇല്ലാതാകും. മരങ്ങള്‍ക്ക് കൂടുന്ന ചൂടിനെ സഹിക്കാനുള്ള ശക്തി ഇല്ലാതാകുന്നതുകൊണ്ടാണ് അവ നശിക്കുക.

ആഗോളതാപനം മൂലമുണ്ടാകുന്ന കൊടുംകാറ്റ് സഹിക്കേണ്ടിവരുന്ന സ്ഥലങ്ങള്‍ Tokyo, Osaka, Ise Bay ക്ക് അടുത്തുള്ള സ്ഥലങ്ങള്‍ , പടിഞ്ഞാറന്‍ ജപ്പന്‍ തുടങ്ങിയവ ആയിരിക്കും. 2000 ല്‍ 290,000 ആളുകളാണ് കൊടുംകാറ്റിന്റെ നാശം സഹിച്ചതെങ്കില്‍ 2030 ല്‍ 520,000 പേരും 2100 ല്‍ 13.7 ലക്ഷം പേരും ആകും നാശം സഹിക്കേണ്ടി വരുക.

50 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന torrential rain 2030 ആകുമ്പോള്‍ എല്ലാ 30 വര്‍ഷത്തിലും സംഭവിക്കും. വെള്ളപ്പൊക്കം മൂലം കെടുതി പ്രതിവര്‍ഷം 1 trillion yen ആയിരിക്കും.

– From The Yomiuri Shimbun

ഒരു അഭിപ്രായം ഇടൂ