1991 ല്‍ Pinatubo അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍ ഒരുപാട് സള്‍ഫര്‍ കണികകള്‍ അന്തരീക്ഷത്തിലേക്ക് എത്തിച്ചേര്‍ന്നു. ഇത് അന്തരീക്ഷ താപനിലകുറയുന്നതിന് കാരണമായി. എന്നാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഇതുമൂലമുണ്ടായ ഒരു ദോഷ വശം ധ്രുവ പ്രദേശത്തെ ഓസോണ്‍ പാളിക്ക് കൂടുതല്‍ നാശമുണ്ടായി. ആഗോള താപനം തടയാന്‍ മുന്നോട്ടു വെച്ച ഒരു “geoengineering” പരിപാടി stratosphere ലേക്ക് സല്‍ഫറിനെ കയറ്റുക എന്നാണ്. ക്ലോറിന്‍ മൂലം എത്രമാത്രം ഓസോണ്‍ നാശം ഉണ്ടാകുന്നു എന്ന് നമുക്ക് കൃത്ത്യമായ കണക്കുകള്‍ ഉണ്ട്. സള്‍ഫര്‍ മൂലവും അത്ര തന്നെ നാശം ഉണ്ടാകും. ആഗോള താപനത്തെ ചെറുക്കാന്‍ സള്‍ഫര്‍ ഉപയോഗിക്കുന്നത് ഒരു നല്ല കാര്യമല്ല.
– from www.sciencemag.org