2002 ല്‍ ലോകത്തെ മൊത്തം ആണവ നിലയങ്ങളില്‍ നിന്ന് 360 Gwe (Giga Watt Electrical) വൈദ്യുതി ഉത്പാദിപ്പിച്ചു. ഇത് ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 16% ആണ്.
ഊര്‍ജ്ജൊത്പാദനം കഴിഞ്ഞ യുറേനിയം (Spent uranium) ഏകദേശം 15000 വര്‍ഷങ്ങള്‍ ആണവ വികിരണങ്ങള്‍ പുറത്തുവരാതെ സംരക്ഷിക്കണം. പ്ലൂട്ടോണിയം 75000 മുതല്‍ 100,000 വരെ വരഷങ്ങള്‍ സംരക്ഷിക്കണം. ലോകത്തില്‍ ആകെയുള്ള 442 ആണവനിലയങ്ങളില്‍ നിന്ന് ഓരോ വര്‍ഷവും 12000 ടണ്‍ ആണവ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. ബ്രിട്ടണ്‍ 90 ടണ്‍ പ്ലൂട്ടോണിയം മാലിന്യമാണ് നിര്‍മ്മിക്കുന്നത്. ഇത് സംസ്കരിക്കുന്നത് ഏകദേശം $93 ബില്ല്യണ്‍ വേണം.
ആണവനിലയത്തിന്റെ വില ഫോസില്‍ ഇന്ധനം ഉപയോഗിക്കുന്ന നിലയത്തേക്കാള്‍ 3 മടങ്ങ് കൂടുതലാണ്.
ആണവ നിലയം പണിയാന്‍ 12 മുതല്‍ 15 വര്‍ഷം വേണ്ടിവരും. അത്രയും കാലം നിക്ഷേപിക്കപ്പെട്ടിട്ടുള്ള മൂലധനത്തില്‍ നിന്ന് ഒരു return ഉം ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ ബ്ലൂ പ്രിന്റ് ല്‍ തുടങ്ങി വൈദ്യുതി വിതരണം ചെയ്ത് പണം തിരികെ വാങ്ങുന്ന സ്ഥിതിയിലെത്താന്‍ 25 മുതല്‍ 30 വര്‍ഷങ്ങള്‍ എടുക്കും.
ഇന്‍ഡ്യന്‍ ഗവണ്‍മന്റ് Rs 10,00,000 കോടി രൂപ ഇത്രയും കാലമായി ആണവ നിലയങ്ങള്‍ക്ക് വേണ്ടി ചിലവാക്കിയിട്ടുണ്ട്. അതില്‍ നിന്നുമുള്ള return 3% വൈദ്യുതിയും ഭീമമായ resource നഷ്ടവും.
1997-98 കാലത്തെ ആണവ നിലയങ്ങളുടെ വിലനിലവാരം Rs 5.23 crores/MW ഉം താപനിലയങ്ങളുടേത് Rs 3.75 Crores/MW ആണ്,
ചില വികസിത രാജ്യങ്ങള്‍ അവരുടെ ആണവ നിലയങ്ങളെല്ലാം അടച്ചുപൂട്ടാന്‍ പദ്ധതി ഉണ്ടാക്കുന്നു. ന്യൂക്ലിയാര്‍ ഫേസ്‌ഔട്ട് (Nuclear Phaseout) എന്നാണിതിന് അവര്‍ വിളിക്കുന്നത്.
One thought on “ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍”