സെല്ലുലോസിക് ബയോ മാസില്‍ നിന്നും 14 ലക്ഷം ഗാലണ്‍ എതനോള്‍ നിര്‍മ്മിക്കാനുള്ള ഒരു ബയോ റിഫൈനറി ലോസാഞ്ചലസിലേ(LA) ജെന്നിങ്ങ്സില്‍ (Jennings) 2008 മെയ് 29 ന് പ്രവര്‍ത്തനം ആരംഭിച്ചു. ഇത് നിര്‍മ്മിച്ചത് വെറേനിയം(Verenium) എന്ന മസാച്യുസറ്റ്സിലെ (MA) കെയിംബ്രിഡ്ജില്‍ (Cambridge) ല്‍ നിന്നുള്ള കമ്പനിയാണ്. കരിമ്പ് പ്രോസസ്സ് ചെയ്ത് അവശേഷിക്കുന്ന കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് ആണ് ഈ നിലയം എതനോള്‍ നിര്‍മ്മിക്കുന്നത്. വെറേനിയത്തിന്റെ ഈ പ്ലാന്റ് അമേരിക്കയിലെ ആദ്യത്തെ demonstration-scale സെല്ലുലോസിക് എതനോള്‍ നിലയമാണ്. ഇത് നിര്‍ത്താതുള്ള പ്രവര്‍ത്തനത്തിന് കമ്പനിയുടെ പല സാങ്കേതിക വിദ്യകളും പരീക്ഷിച്ചുനോക്കും. $2 ഡോളറിന് ഒരു ഗാലണ്‍ എന്നതാണ് കമ്പനിയുടെ ലക്ഷ്യം. മറ്റ് രീതിയില്‍ ഉത്പാദിപ്പിക്കുന്ന എതനോളിനും പെട്രോളിനും ഒരു ബദലാകും ഇത്. പ്രതിവര്‍ഷം 200 ലക്ഷം മുതല്‍ 300 ലക്ഷം ഗാലണ്‍ വരെ ഉത്പാദനം നടത്താന്‍ കഴിയുന്ന നിലയങ്ങള്‍ അടുത്ത വര്‍ഷം വാണിജ്ജ്യാടിസ്ഥാനത്തില്‍ പണിയാന്‍ കമ്പനി ഉദ്ദേശിക്കുന്നു.
– By Kevin Bullis