സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം

കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂര്യന്റെ ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞു വരുന്നതായി ഒരു ഗവേഷണം കണ്ടെത്തി. എന്നിരുന്നാലും ഭൂമിയിലെ ചൂട് കൂടിവരുന്നു. സൂര്യനില്‍ നിന്നുള്ള കോസ്മിക് വികിരണങ്ങളാണ് ഈ ചൂടാകലനിന് പിന്നിലെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും ഈ കാലത്തെ താപനിലാ വര്‍ദ്ധനവില്‍ സൂര്യന് പങ്കില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ പഠനം. കോസ്മിക് വികിരണങ്ങള്‍ പണ്ട് കാലാവസ്ഥാമാറ്റം ഉണ്ടാക്കിയേക്കാമെങ്കിലും ഇപ്പോള്‍ അതിന് ഒരു പങ്കുമില്ലെന്ന് ഗവേഷകര്‍ റോയല്‍ സോസേറ്റിയുടെ Proceedings A എന്ന ജേണലിലെ പ്രബന്ധത്തിലൂടെ വെളിപ്പെടുത്തി.

“ഇത് തര്‍ക്കങ്ങള്‍ക്ക് ഒരു പരിഹാരമാണ്” Rutherford-Appleton Laboratory (UK) ലെ Mike Lockwood പറഞ്ഞു. ഈ ഗവേഷണം നടത്തിയത് അദ്ദേഹവും World Radiation Center(Switzerland) ലെ Claus Froehlich ഉം ആണ്. ബ്രിട്ടണിലെ ചാനല്‍-4 എന്ന ടിവി ചാനലില്‍ വന്ന The Great Global Warming Swindle എന്ന ഡോക്കുമെന്ററി ആഗോള താപനത്തിന് കോസ്മിക് വികിരണങ്ങളാണ് കാരണമെന്ന് പറഞ്ഞു പരത്തിയിരുന്നു. ഇതിന് മറുപടി ആയാണ് Dr Lockwood ഈ പഠനത്തിന് തുനിഞ്ഞത്. “അവര്‍ കാണിച്ച എല്ലാ ഗ്രാഫുകളും 1980 ല്‍ അവസാനിച്ചു. എനിക്കറിയാം അത് എന്തുകൊണ്ടെന്ന്. അതിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞതാണ് കാരണം.” അദ്ദേഹം BBC News നോട് പറഞ്ഞു. “നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഡാറ്റകള്‍ അങ്ങനെ വെറുതെ തള്ളിക്കളയാനാവില്ല.”

ശാസ്ത്രജ്ഞര്‍ ലഘുവായ ഒരു രീതിയിലൂടെ ആണ് ഇത് കണ്ടെത്തിയത്. കഴിഞ്ഞ 30-40 വര്‍ഷങ്ങളിലെ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ വിസരണവും കോസ്മിക് രശ്മിയുടെ സാന്ദ്രതയും പരിശോധിക്കുക. ആ trend നെ ആഗോള ശരാശരി ഉപരിതല താപനിലയുമായി ഒത്തു നോക്കുക. ഈ കാലമായി ശരാശരി താപനില 0.4C കൂടിയിട്ടുണ്ട്. 11 വര്‍ഷങ്ങളാണ് സൂര്യനിലെ തീവൃവും ലഘുവാതതുമായ പ്രതി പ്രവര്‍ത്തന cycle ന്റെ ഇടവേള. എന്നാല്‍ ഈ cycle ദീര്‍ഘകാല trend ന്റെ മുകളിലായി വരും.

20-ാം നൂറ്റാണ്ടില്‍ സൂര്യന്റെ ഊര്‍ജ്ജ വിസരണത്തില്‍ ചെറിയതും വ്യത്യാസമില്ലാത്തതുമായ വളര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ 1985 മുതല്‍ ഈ ഗതിക്ക് മാറ്റം ഉണ്ടായി. സൗരോര്‍ജ്ജ വിസരണം കുറഞ്ഞു തുടങ്ങി. “കഴിഞ്ഞ 20-40 വര്‍ഷങ്ങളായുള്ള താപനിലാ വര്‍ദ്ധനവിന് സൂര്യന്‍ കാരണക്കാരനല്ല എന്ന് ഈ പ്രബന്ധം തെളിയിക്കുന്നു.” Leeds University ലെ Dr Piers Forster പറയുന്നു. Intergovernmental Panel on Climate Change (IPCC) യുടെ കാലാവസ്ഥാ assessment ല്‍ പങ്കെടുത്ത ഗവേഷകനാണ് അദ്ദേഹം.

കോസ്മിക് വികിരണമെന്ന elegant hypothesis ന് മേല്‍ അവസാനത്തെ ആണി അടിക്കാന്‍ Mike Lockwood ന്റെ വിശകലനം സഹായകമായേക്കും. “കോസ്മിക് രശ്മിയുടെ effect ഉണ്ടായിരുന്നെങ്കില്‍ വ്യവസായ വത്കരണത്തിന് മുമ്പുള്ള കാലത്തും ചൂട് കൂടണമായിരുന്നു.” Mike Lockwood പറഞ്ഞു.

– from BBC

One thought on “സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം

Leave a reply to ഷാജു അത്താണിക്കാൽ മറുപടി റദ്ദാക്കുക