ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മുന്‍പന്തിയില്‍ ഉള്ളത്. ദൈവം ഇത്ര നിസ്സാരനാണോ? ഇവര്‍ സംരക്ഷിച്ചിട്ടുവേണോ അദ്ദേഹത്തിന് നിലനില്‍ക്കാന്‍?

ഇതില്‍ നിന്നും നമുക്ക് മനസിലാകുന്നത് ഒന്നുകില്‍ ദൈവം നിസാരനും ദുര്‍ബലനും മത നേതാക്കളും ചാണ്ടിയും ചെന്നിത്തലയും സംരക്ഷിക്കുന്ന ഒന്നാണ്. അല്ലെങ്കില്‍ ദൈവം എന്ന ഒന്ന് ഇല്ല. മത-രാഷ്ട്രീയ നേതാക്കള്‍ അവരുടെ സ്വാര്‍ദ്ധലാഭത്തിനുവേണ്ടിയും ജനങ്ങളെ കബിളിപ്പിക്കാനും സൃഷ്ടിച്ച ഒന്നാണ്.

പൊതു ജനത്തിന് ഇപ്പോള്‍ രണ്ട് വഴികള്‍ ഉണ്ട്. 1. ദൈവം ഈ മത-രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കുന്ന ഒന്നല്ലന്ന് തിരിച്ചറിഞ്ഞ് മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തള്ളിപ്പറയുക. ദൈവം ഇതിനൊക്കെ അതീതനായ ഒന്നാണെന്നും മത പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് വര്‍ഗ്ഗീയ ലഹളകളിലൂടെയുമൊക്കെ ജനങ്ങളുടെ ചോര കുടിക്കുന്ന ചെകുത്താനാണെന്നും തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തുകയും വേണം. 2. ദൈവം എന്ന് ഒന്നില്ല എന്ന് തിരിച്ചറിഞ്ഞ് അത് ഉപയോഗിച്ച് ചൂഷണം നടത്തുന്നവരെ ഒറ്റപ്പെടുത്തുക.

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ മത-ദൈവ പ്രസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നുണ്ട്. “മതമില്ലാത്ത ജീവന്‍” വളര്‍ന്ന് എല്ലാവരും നിരീശ്വര വാദികളായാല്‍ ഇവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഒരു തൊഴിലാളി പ്രസ്ഥാനം നയിക്കുന്ന ഗവണ്‍മന്റ് ഇത് ചെയ്യാന്‍ പാടില്ല. അതുകൊണ്ട് അവര്‍ ഒന്നുകില്‍ പാഠപുസ്തകം പിന്‍വലിച്ച് ദൈവത്തെ രക്ഷിക്കുക. അല്ലെങ്കില്‍ മത-ദൈവ പ്രസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവര്‍ക്കായി ഒരു “ദൈവസഹായം ക്ഷേമനിധി” ഉം പുനരധിവാസ പരിപാടികളും ഉടന്‍ പ്രഖ്യാപിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

8 thoughts on “ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്

  1. ദൈവമില്ലന്ന് എങ്ങനെയും സ്ഥാപിച്ചെടുക്കാനുള്ള ഈ തത്രപ്പാട് ഇഷ്ടപ്പെട്ടു. മതങ്ങള്‍ സ്പര്‍ധകള്‍ ഉണ്ടാക്കാനല്ല. സ്നേഹിക്കാനുള്ളതാണ്. മതങ്ങളുടെ ആശയങ്ങള്‍ യഥാവിതി മനസ്സിലാക്കാത്തവരാണ് അക്രമങ്ങളിലേക്ക് തിരിയുന്നത്. ഒരു മതവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. കമ്യൂണിസം എല്ലായിടത്തും തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ കേരളത്തില്‍ ഒരു പുനരുജ്ജീവനത്തിന് കോപ്പുകൂട്ടുന്ന കമ്യൂണിസ്റ്റുകാര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. എങ്കിലും ജീവന്റെ മതത്തെ കുറിച്ച് പഠിപ്പിക്കാനുള്ള എല്ല സ്വാത്ന്ത്ര്യവും ഇന്ത്യയിലുണ്ട്. ഇത് മതേതര ജനാതിപത്യ രജ്യമാണ്. ആര്‍ക്കും ഏത് മതവും പഠിപ്പിക്കാം, പഠിക്കാം. പക്ഷേ, ഒരു പാഠഭാഗത്തിലൂടെ മാത്രം ഒരു ജനതയെ മാറ്റിയെടുക്കാമെന്ന വിഢിത്തം കമ്യൂണിസ്റ്റ്കാരെപ്പോലുള്ള ‘ബുദ്ധിജീവികള്‍’ ചെയ്യുമെന്ന് കരുതിയില്ല.

  2. മതങ്ങള്‍ സ്നേഹിക്കാന്‍ മാത്രം പഠിപ്പികുന്നതാണെന്നത് ആവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു നുണ മാത്രമാണ്‌.മതങ്ങള്‍ ഇല്ലാതായാല്‍ മനുഷ്യര്‍ സ്‌നേഹിക്കാന്‍ തുടങ്ങും.

  3. @ NARIKKUNNAN ഈ തത്രപ്പാട് താങ്കള്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

    ഇടതു പക്ഷത്തിന് താങ്കള്‍ പറയുന്നതുപോലൊരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. എന്നാല്‍ ഈ പ്രശ്നം പ്രതീക്ഷിക്കതെ കിട്ടിയ ഒരു അനുഗ്രഹമായി. പരസ്പരം തമ്മിലടിച്ച് അധികാരത്തിന്റെ സുഖം അനുഭച്ചിരുന്നവരെ ഒന്നിപ്പിക്കന്‍ ഇത് സഹായിച്ചു.
    രണ്ടാം വിമോചന സമരം സ്വപ്നം കണ്ടവരാണ് ഇപ്പോള്‍ മൂഢസ്വര്‍ഗ്ഗത്തില്‍. പറയാന്‍ പറ്റില്ല ദൈവം ഇനി ഏതെങ്കിലും ഒരു കൊലപാതകിയുടെ വേഷത്തില്‍ അവതരിച്ച് വിമോചന സമരം നയിച്ചേക്കാം !

  4. സര്‍വ്വശക്തനായ ദൈവത്തിനുവേണ്ടി ബഹളം വക്കുന്നവരും,അക്രമം പ്രവര്‍ത്തിക്കുന്നവരും പിശാചിന്റെ ആശ്രിതരോ,
    ആരാധകരോ ആണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിയുന്നില്ലല്ലോ ഭഗവാനേ !! 🙂

  5. മതങ്ങല്‍ പറയുന്നതു അതില്‍ വിശ്വാസം ഉള്ളവര്‍ പാലിച്ചൊട്ടെ. ഈല്ലാത്തവര്‍ക്കും ജീവിക്കാന്‍ ഇടം വെണം

ഒരു അഭിപ്രായം ഇടൂ