സെല്‍ ഫോണും ക്യാന്‍സറും

wifi, സെല്‍ ഫോണും റേഡിയേഷനേക്കുറിച്ച് 13 രാജ്യങ്ങളില്‍ പഠിച്ച Tyler Hamilton പറയുന്നു, “തലയിലും കഴുത്തിന്റെ ഭാഗത്തുള്ളതുമായ ട്യൂമറുകളായ gliomas, meningiomas, acoustic neuromas and parotid gland tumours ഇവയെ കുറിച്ചുള്ള ആയിരക്കണക്കിന് രോഗവിവരങ്ങളുടെ വിശകലനം നടത്തിയാണ് സെല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിച്ചത്. 2004 ല്‍ പുറത്തുവരേണ്ട ഈ റിപ്പോര്‍ട്ട് 2006 ല്‍ ആണ് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്. അവസാന റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് താമസികുന്നത് ശാസ്ത്രജ്ഞര്‍ക്ക് ദുഖമുണ്ടാക്കിയ സംഗതിയാണ്.”

50 ശാസ്ത്രജ്ഞര്‍ sign off ചെയ്ത അവസാന റിപ്പോര്‍ട്ട് “ഉടന്‍” പുറത്തുവരുമെന്നാണ് ഒരു ഗവേഷകന്‍ പറയുന്നത്. പഠനത്തിന്റെ ചില ഭാഗങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാരുടെ അതിയായ സെല്‍ ഫോണ്‍ ഉപയോഗമാണ് അവരെ വിഷമിപ്പിക്കുന്നത്, കാരണം ചെറുപ്പക്കാര്‍ കൂടുതല്‍ കാലം ഈ റേഡിയേഷന്‍ സഹിക്കേണ്ടിവരുമെന്നുള്ളതുകൊണ്ട്. ചില ഡോക്റ്റര്‍മാര്‍ പറയുന്നത് പ്രായമായവുടെ ഉപയോഗം അത്ര പ്രശ്നമല്ലാന്നാണ്. ഇക്കാലത്ത് സെല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ ജീവിതകാലം മുഴുവന്‍ ഈ റേഡിയേഷന് വിധേയരാണ്. കൂടുതല്‍ കൂടുതല്‍ കുട്ടികള്‍ ആണ് ഇപ്പോള്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നത്, New York Medical College ലെ clinical professor of medicine and psychiatry Dr. Paul J. Rosch പറഞ്ഞു. അവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അവരുടെ തലച്ചോര്‍ അതിവേഗം വളരുന്ന സമയമാണ്, കൂടാതെ അവരുടെ തലയോട്ടി വളരെ മൃദുവാണ്.

– from nytimes

2 thoughts on “സെല്‍ ഫോണും ക്യാന്‍സറും

  1. നന്നായിരികുന്നു.കൂടുതൽ വിവരങ്ങളൽഭ്യമെങ്കിൽ അൽപം കൂടെ വിശമായി എഴുതാമോ?അതുപോലെ അന്തിമറിപ്പോർട്‌ വന്നാലും എഴുതുമല്ലോ?

Leave a reply to പാവപ്പെട്ടവന്‍ മറുപടി റദ്ദാക്കുക