സ്പീക്കര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ?

ഇല്ല. സ്പീക്കര്‍ സ്ഥാനത്ത് നിലനിന്നാലും രാജി വെച്ച് സാധാരണ MP ആയാലും അദ്ദെഹത്തിന് ഒരു വോട്ട് മാത്രമേയുള്ളു. അതുകൊണ്ട് രജി വെച്ച്തുകൊണ്ട് ഒരു പ്രത്യേക ഗുണം അദ്ദേഹത്തിനോ ഇടതു പക്ഷത്തിനോ കിട്ടുന്നില്ല. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ തുല്ല്യം തുല്ല്യം വോട്ടുവന്നാല്‍ സ്പീക്കര്‍ക്ക് ഒള്ള ഒരു വോട്ട് അദ്ദെഹത്തിന് ഉപയോഗിക്കാം. നമ്മുടെ ഭരണഘടനയുടെ പൂര്‍ണ്ണതയാണ് ഇത് കാണിക്കുന്നത്. രാജി വെച്ചിട്ട് വോട്ടുചെയ്താലും അദ്ദേഹത്തിന് ഈ ഒരു വോട്ടുമാത്രമേയുള്ളു. ആദ്യം വോട്ടുചെയ്യുന്നോ അവസാനം ചെയ്യുന്നോ എന്നത് അത്ര പ്രാധാന്യം ഉള്ളതല്ല. രാജി വെക്കാതിരുന്നാല്‍ സ്പീക്കറിന്റെ നിഷ്പക്ഷതയും ധര്‍മ്മവും അദ്ദേഹത്തിനു നിലനിര്‍ത്താനാകും.

വോട്ടെടുപ്പില്‍ തുല്ല്യം തുല്ല്യം എന്ന അവസ്ഥ വരുന്നില്ലെങ്കില്‍ സ്പീക്കര്‍ക്ക് രണ്ട് വഴിയുണ്ട്. വോട്ടെടുപ്പ് സര്‍ക്കാരിന് അനുകൂലമാണെങ്കില്‍ സ്പീക്കര്‍ക്ക് രാജിവെച്ച് CPM നോട് ചേരാം. അതൊരു നല്ല തീരുമാനമാണ്. അല്ലെങ്കില്‍ അദ്ദെഹത്തിന് സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്താം. അങ്ങനെയാണെങ്കില്‍ അദ്ദേഹം CPM നോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയായിരിക്കും. കോണ്‍ഗ്രസ് ചെയ്തതിനേക്കാള്‍ വലിയ വഞ്ചന.

ഇനി തുല്ല്യം തുല്ല്യം അവസ്ഥ വരുകയാണെങ്കില്‍ സോമനാഥ് ചാറ്റര്‍ജി സര്‍ക്കാരിനനുകൂലമായി വോട്ടുചെയ്താല്‍ നേരത്തെ പറഞ്ഞതുപോലെ അത് വലിയ വഞ്ചനയായിരിക്കും. അദ്ദേഹം സര്‍ക്കരിനെതിരെ വോട്ടുചെയ്താല്‍ CPM MP എന്ന അദ്ദേഹത്തിന്റെ കടമ നിര്‍വ്വഹിക്കലാകും.

CPM ആദ്യം മുതലേ വ്യക്തമായി പറഞ്ഞിട്ടുണ്ട്, സമയമാകുമ്പോള്‍ സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന്. എന്നാല്‍ മാധ്യമങ്ങള്‍ ഒരു വിവാദമുണ്ടാക്കാന്‍ സ്പീക്കറെ ഇതില്‍ വലിച്ചിഴച്ചു.
സ്പീക്കര്‍ സ്വതന്ത്രനായ ഒരു മനുഷ്യനാണ്. അദ്ദേഹം സര്‍ക്കാരിനെ അനുകൂലിച്ചാല്‍ CPM ന് അദ്ദേഹത്തെ പുറത്താക്കാം. CPM ന് സോമനാഥ് ചാറ്റര്‍ജിയെ വിശ്വസിപ്പിക്കാന്‍ പറ്റാത്തതുകൊണ്ട് ആണവ കരാര്‍ ഇന്‍ഡ്യക്ക് അനുകൂലമാകില്ല.

One thought on “സ്പീക്കര്‍ രാജിവെക്കേണ്ട കാര്യമുണ്ടോ?

Leave a reply to MMR മറുപടി റദ്ദാക്കുക