ജര്‍മ്മനിക്ക് ഭൗമ താപത്തില്‍ നിന്ന് വൈദ്യുതി

ഭൗമ താപത്തില്‍ നിന്ന് വന്‍ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നീക്കത്തിന് വേണ്ടി ജര്‍മ്മനിയിലെ പുതിയ നിയമം കൊണ്ടുവന്നു. ഉയര്‍ന്ന താപനിലയിലുള്ള നീരാവിക്കു വേണ്ടിയുള്ള ആഴത്തിലിള്ള drilling വേണ്ടിയുള്ള പുതിയ നിരക്ക് ഈ ശ്രമത്തേ സാമ്പത്തിക ലാഭമാക്കും. ഇത് ഇത്തരത്തിലുള്ള നിലയങ്ങളുടെ ഒരു boom ഉണ്ടാക്കുമെന്ന് കരുതുന്നു. വരുന്ന ദശാബ്ദങ്ങളില്‍ ഇതുമൂലം 1000 കണക്കിന് മെഗാ വാട്ട് വൈദ്യുതി ജര്‍മ്മനിക്ക് ഉത്പാദിപ്പിക്കാന്‍ കഴിയും. 2009-2010 കാലയളവില്‍ ധാരാളം നിലയങ്ങള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മലിനീകരണം കുറഞ്ഞ ഊര്‍ജ്ജം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇതൊരു നല്ല വാര്‍ത്തയാണ്. 400 കോടി യൂറോ മുതല്‍മുടക്ക് ഉള്ള ഏകദേശം 150 ഭൗമ താപോര്‍ജ്ജ നിലയങ്ങള്‍ ജര്‍മ്മന്‍ ഗവണ്‍മന്റിന്റെ മുന്നില്‍ ഇപ്പോള്‍ ഉണ്ട്.

– from www.cleantechnica.com

ഒരു അഭിപ്രായം ഇടൂ