പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം

http://manukesav.blogspot.com/2008/08/blog-post_27.html

ആരും മനപ്പൂര്‍വ്വമല്ല പരിസ്ഥിതി നാശമുണ്ടാക്കുന്നത്. ഡിമാന്റാണ് അതിന് കാരണം. നമ്മുടെ ഉപഭോഗസംസ്കാരവും, ലാഭവും, എല്ലാറ്റിനും വലുത് പണമാണെന്നുള്ള ധാരണയും പൊങ്ങച്ചവുമൊക്കെയാണിതിനു കാരണം. അതുകൊണ്ട് പരിസ്ഥിതി നാശത്തിന് പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റവും കുറച്ചുമാത്രം resources ഉപയോഗിക്കുക. യാത്ര കഴിയുന്നത്ര കുറക്കുക. കഴിവതും തീവണ്ടി പോലുള്ള പൊതു ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കുക.
പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി കോര്‍പ്പറേറ്റ് ഉപദേശിക്കുന്ന ഉത്പങ്ങള്‍ വാങ്ങാതിരിക്കുക.

സമ്പന്ന വിദേശ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. അവര്‍ക്ക് കൂടുതല്‍ ലാഭം കിട്ടിയാല്‍ അവര്‍ കൂടുതല്‍ പരിസര നാശം ഉണ്ടാക്കും.
ഇറക്കുമതി ചെയ്യപ്പെടുന്ന ആഹാരവസ്തുക്കള്‍ വാങ്ങാതിരിക്കുക. Buy local. Eat seasonal. Eat organic

എല്ലാ സമരങ്ങളും നമ്മുടെ വ്യക്തി ജീവിതത്തില്‍ നിന്ന് തുടങ്ങട്ടേ

One thought on “പരിസ്ഥിതി:ഇന്ത്യന്‍ പശ്ചാത്തലം. പ്രതികരണം

ഒരു അഭിപ്രായം ഇടൂ