വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. ആ ചങ്ങല പൊട്ടിച്ചെറിയൂ, പക്ഷേ അതിനു ശേഷം നിങ്ങള്‍ ഒറ്റക്കാണ്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തവും അതിന്റെ പരിണിത ഫലങ്ങളും നിങ്ങള്‍ക്ക് സ്വയം ഏറ്റെടുക്കേണ്ടി വരും. ആരേയും നിങ്ങള്‍ക്ക് പഴിചാരാനാവില്ല. മരണ ശേഷം കിട്ടുന്ന സ്വര്‍ഗ്ഗം നിങ്ങള്‍ക്ക് നഷ്ടപ്പെടും. എന്നാല്‍ ചിലപ്പോള്‍ മരണത്തിനു മുമ്പ് ഉള്ള നിങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞേക്കും(1).
എന്നിരുന്നാലും നിങ്ങളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാന്‍ ശക്തിയുണ്ടാകുമെന്ന് കരുതുന്നു. വോള്‍ട്ടയര്‍ (2) പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ആശയത്തെ എതിര്‍ക്കുമ്പോഴും നിങ്ങളുടെ അഭിപ്രായം പറയാനും വിശ്വസിക്കാനുമുള്ള അവകാശം ഞാന്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കും.
1. ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജീവിതം സ്വര്‍ഗ്ഗമാക്കാന്‍ കഴിഞ്ഞതുകൊണ്ട് എന്നെ ഒരു ജ്യോതിഷി ആക്കല്ലേ. കാരണം statistics അനുസരിച്ച് 50% ആളുകള്‍ക്ക് അതിന് കഴിയും. നാണയം toss ചെയ്താല്‍ 50% സമയം തലയും 50% സമയം വാലും കിട്ടും. അതിന് കവടി നിരത്തേണ്ട കാര്യമില്ല.
2. വോള്‍ട്ടയര്‍ 18-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന തത്വചിന്തകനാണ്. ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടില്‍. ഈ കഴിഞ്ഞ 300 വര്‍ഷങ്ങളായിട്ട് ഇന്നും നമ്മള്‍ ആ ആശയം ഉള്‍ക്കൊള്ളാതെ പലതിനും വേണ്ടി തമ്മില്‍ തല്ലുകയാണ്. എന്തുകൊണ്ട്? സാരമായ എന്തോ തകരാറ് നമ്മുടെ സമൂഹത്തിനുണ്ട്. ഇത് കേരളത്തിന്റേയോ, ഇന്‍ഡ്യയുടേയോ മാത്രം പ്രശ്നമല്ല. ലോകത്തിന്റെ മൊത്തം പ്രശ്നമാണ്. പ്രശ്ന പരിഹാരത്തിനുള്ള ആദ്യ പടി പ്രശ്നം ഉണ്ടെന്ന് തിരിച്ചറിയലാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
ജീവിതത്തില്‍ ഒരിക്കലെങ്കിലും താങ്കളുടെ കാഴ്ച്ചപാടു മാറും എന്നു കരുതുന്നു……
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍
ആളുകള്‍ ദൈവത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ചാകുന്നതുകാണുമ്പോള്‍ എനിക്ക് അതില്‍ പങ്കില്ലന്ന ആശ്വാസം തോന്നുന്നു. ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി മനുഷ്യന്‍ സംഘം ചേരുകയും മറ്റുള്ളവരെ കൊല്ലുകയും ചെയ്യുന്നതില്‍നിന്ന് തന്നെ നമുക്ക് മനസിലാവില്ലേ ദൈവം ഇല്ലെന്ന്.
20-25 കൊല്ലങ്ങള്‍ക്ക് മുമ്പ് ആ ചങ്ങല പൊട്ടിച്ചെറിഞ്ഞതാണ്. സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇനി സ്വയം ആ ചങ്ങല എടുത്തണിയാന്‍ കഴിയുമോ. അല്ലെങ്കില്‍ ഞാന്‍ അത്രക്ക് തകരണം.
പഴയ ഒരു പാട്ടൂണ്ട്
“…മലരില്‍ മണമായ്, അലകടലില്‍ ആഴമായ്, അഗ്നിയില്‍ തേജസായ് അറിവിന്നുഴറിടും മനസില്‍ വിജ്ഞാനമായ് പരമപദം അണയുവൊര്‍ക്കു മോക്ഷമായ്…”
ജീവിതത്തില്‍ ഒരിക്കല്‍ പോലും താങ്കളുടെ കാഴ്ചപാട് മാറില്ല എന്ന് കരുതുന്നു….. 😉
വളരെ നല്ല വീക്ഷണം… നമ്മള്‍ തമ്മില്‍ ഏറെ സാമ്യതകള്‍ ഉണ്ട്…. 🙂
അതേ പ്രതീഷേ, നമുക്കൊരിക്കലും തിരിച്ചു പോകാന്‍ കഴിയില്ല. കാരണം നമ്മള്‍ സത്യം തിരിച്ചറിഞ്ഞതുകൊണ്ട്.
എന്നാല്‍ ധാരാളം യുക്തിവാദികള്‍ എന്നറിയപ്പെടുന്നവര്‍ തിരിച്ചു പോയിട്ടുണ്ട്. അവര്‍ക്ക് അവരുടെ ശക്തി ചോര്‍ന്നു പോയതുകൊണ്ടോ, വേണ്ടത്ര അറിവില്ലാത്തതുകൊണ്ടോ, സാമ്പത്തിക ലാഭത്തിനോ, ലൈംഗിക സുഖത്തിനോ ആയേക്കാം അവര്‍ തിരിച്ചുപോയത്. ദൈവത്തിന്റെ മേല്‍ മുണ്ട് ഇട്ടാല്‍ പിന്നെ എന്തും ചെയ്യാനുള്ള ഉളുപ്പില്ലായ്മ കിട്ടുമല്ലോ. നിരപരാധികളെ കൊല്ലുന്നത് തുടങ്ങി എന്തും.
എന്നിരുന്നാലും നിങ്ങളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ നിങ്ങള്‍ക്ക് ഈ ചങ്ങല പൊട്ടിച്ചെറിയാന്‍ ശക്തിയുണ്ടാകുമെന്ന് കരുതുന്നു. വോള്‍ട്ടയര്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ആശയത്തെ എതിര്‍ക്കുമ്പോഴും നിങ്ങളുടെ അഭിപ്രായം പറയാനും വിശ്വസിക്കാനുമുള്ള അവകാശം ഞാന്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കും.
🙂
njan parayunnath shariyananu yannu yanikku parayam venamengil vashipidikkam . pakshay shariyayi kollanamennillah. ningalkku daivathay kurich yanth ariyam,evidunnu padichu……….illa ningalkku onnum ariyillah ningalkku agay ariyunnath ,vishvasikal yannu parayunna alukal kanikkunna pravarthanangal mathram. ningal Daivathintay vellam kudikkunna vazhu shawsikkunna oru manushyananenkil Q’ran onnu padichu nokkuoooooooooo
La Ilaha Illallah Mohammeda Rasoolullah
i can accept god if he/she can give up Money and Power. Can you give a single instance where god is not involved in Money, Market and Power?
Mohamad himself used god to get power.
You can type മലയാളം using http://swanalekha.googlepages.com/swanalekha.html
അഭിപ്രായ് വ്യത്യാസം ഉണ്ട്
നിരീശ്വര വാദം വിശ്വാസിയുടെ കാഴ്ചപ്പാടില്‍
വളരേറെ ആളുകളെ ഒരു ചെറിയകൂട്ടം ആളുകള്‍ക്ക് നിയന്ത്രിക്കാനും ചൂഷണം ചെയ്യാനും ഒരു അയഥാര്‍ത്ഥ സ്വപ്ന ലോകത്ത് ജീവിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ചങ്ങലയാണ് ദൈവം. അതിലപ്പുറം ഭയത്തിന്റെയും ,..കുറിപ്പ് നന്നായി .
ശിവപ്രസാദ് പാലോട്
http://www.kavibhahsa.blogspot.com,