കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന വ്യവസായം ഏകദേശം 65 കോടി ടണ്‍ CO₂ ആണ് പുറത്തുവിടുന്നത്. കപ്പലുകളേക്കാള്‍ പകുതി കുറവ്. എന്നിരുന്നാലും വ്യോമയന വ്യവസായം ശക്തമായ ഉദ്വമന നിയന്ത്രണം നടത്തണമെന്ന് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നുണ്ട്.

IPCC യുടെ രാജേന്ദ്ര പച്ചൂരി പറയുന്നു “ഇത് ഒരു പരാജയമാണ്. കപ്പല്‍ വ്യവസായം ഇതു വരെ രക്ഷപെട്ടിരിക്കുകയായിരുന്നു. അവരെ കാലാവസ്ഥാ മാറ്റത്തിന്റെ ചര്‍ച്ചകളില്‍ നിന്ന് ഒഴുവാക്കപ്പെട്ടിരുന്നു. അടുത്ത UN  agreement ല്‍ കപ്പല്‍ വ്യവസായത്തേയും ഉദ്വമന നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ കരുതുന്നു. കാലാവസ്ഥാമാറ്റം ഇല്ലാതാക്കുന്ന പ്രവര്‍ത്തനം ഇതുവരെ പരാജമായിരുന്നു എന്നതിന്റെ തെളിവാണിത്”
മറ്റ് മലിനീകരണവും കപ്പല്‍ വ്യവസായത്തില്‍ നിന്ന് കൂടുന്നതായും UN റിപ്പോര്‍ട്ട് പറയുന്നു. സള്‍ഫര്‍, കരി തുടങ്ങിയവ മൂലമുണ്ടാകുന്ന ശ്വാസകോശ ക്യാന്‍സര്‍, അമ്ല മഴ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30% ആണ് വര്‍ദ്ധിച്ചത്. ആഗോള കപ്പല്‍ വ്യവസായത്തില്‍ നിന്നുള്ള നേരിട്ടുള്ള മരണം പ്രതി വര്‍ഷം 60,000 ത്തോളം ആണെന്ന് കപ്പലില്‍ നിന്നുള്ള ഉദ്വമനത്തേക്കുറിച്ചുള്ള ഒരു പുതിയ peer-reviewed പഠനം പറയുന്നത്. അതിന് ഒരു കാരണം ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിക്കുന്നതാണ്.

– from Guardian

വലിയ Transportation ആവശ്യമില്ലാത്ത നാടന്‍ ഉത്പന്നങ്ങള്‍ വാങ്ങുതിന് പ്രാധാന്യം നല്‍കുക.

2 thoughts on “കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

  1. അധിക്യതര്‍ വേണ്ട നടപടി എടുക്കും എന്നു പ്രത്യാശിക്കാം …അത്രയല്ലെ നമ്മുക്ക് പറ്റൂ‍

    താങ്കളുടെ ബ്ലോഗുകള്‍പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍ കാണിക്കുന്നുണ്ട്

  2. നന്ദി അജ്ഞാതന്‍.

    നടപടികള്‍ നമ്മള്‍ തന്നെ എടുക്കണം. കാരണം ഗവണ്‍മന്റുകള്‍ എല്ലാം കോര്‍പ്പറേറ്റ് കളുടെ കൈവശമാണ്. ആണവ കരാറുമായി സംബന്ധിച്ച് നടന്ന കാര്യങ്ങളെല്ലാം നമ്മള്‍ കണ്ടതല്ലേ. നടപടി ഒന്നുമാത്രം കോര്‍പ്പറേറ്റ് പരസ്യങ്ങളാവരുത് നമ്മേ നയിക്കുന്നത്. പകരം യുക്തിയോടെ ബോധപൂര്‍വ്വമെടുത്ത നമ്മുടെ തീരുമാനങ്ങളാവണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )