സ്പെയിനിലെ സര്‍ക്കാര്‍ ആള്‍ കുരങ്ങന്‍മാര്‍ക്ക് മനുഷ്യാവകാശ പരിരക്ഷ നല്‍കുന്നു

ഒരു അമ്മ ചിമ്പാന്‍സി ഒരു മാസം പ്രായമായ കുഞ്ഞുമായി. Photograph Tom Gilbert. AP

സ്പെയിനിലെ പാര്‍ലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് ആള്‍ക്കുരങ്ങുകള്‍ക്ക് (Great apes)സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉണ്ട്. ചിമ്പാന്‍സി, ഗോറില്ല, ഒറാങ്ങുട്ടാന്‍, ബോണോബോ തുടങ്ങിയ വംശങ്ങള്‍ക്കാണ് ഈ ചരിത്ര പ്രധാനമായ നിഅയം പരിരക്ഷനല്‍കുന്നത്. 1993 ല്‍ തുടങ്ങിയ Great Apes Project നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സ്പെയിനിലെ പാര്‍ലമെന്റിന്റെ പരിസ്ഥിതി കമ്മറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യപ്രകാരം പീഡിപ്പിക്കലിന് പകരം രാജ്യത്ത് “non-human hominids” നും ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനുമുള്ള അവകാശം ഉണ്ട്.

തത്വചിന്തകരായ Peter Singer ഉം Paola Cavalieri ഉം ആണ് ഈ പ്രൊജക്റ്റ് തുടങ്ങിയത്. ആള്‍ക്കുരങ്ങുകള്‍ മനുഷ്യന്റെ ഏറ്റവും അടുത്തുള്ള ജനിതക ബന്ധുക്കളാണ്. അവ സ്നേഹം, പേടി, ആകാംഷ, അസൂയ തുടങ്ങിയ മനുഷ്യര്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും പ്രകടിപ്പിക്കുന്നു. അതുകൊണ്ട് അവയെ നമ്മുടേതുപോലുള്ള നിയമങ്ങള്‍ കൊണ്ട് സംരക്ഷിക്കണം എന്ന് അവര്‍ പറയുന്നു. ഈ resolutions ന് എല്ലാ പാര്‍ട്ടികളുടേയും പിന്‍തുണയുണ്ട്. ഉടന്‍തന്നെ അത് നിയമമാകും. മനുഷ്യ-കുരങ്ങുകളില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്താന്‍ കഴിയുമെന്ന് Reuters റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കസ്സിലും, ടെലിവിഷന്‍ പരസ്യങ്ങളിലും സിനിമകളിലും അവയെ ഉപയോഗിക്കുന്നത് നിരോധിക്കും. ഇപ്പോഴുള്ള 315 മൃഗശാലകളിലുള്ളവയെ അവിടെ തന്നെ സംരക്ഷിക്കും. എന്നാല്‍ മൃഗശാലയിലെ അവയുടെ ചുറ്റുപാട് കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ഈ നിയമത്തെ പിന്‍താങ്ങുന്നവര്‍ ആവശ്യപ്പെട്ടു.

1999 ല്‍ ന്യൂസിലാന്റില്‍ ശാസ്ത്രജ്ഞരും നിയമജ്ഞരും ആള്‍ക്കുരങ്ങുകളുടെ അവകാശത്തെക്കുറിച്ചുള്ള ഒരു ബില്‍ കൊണ്ടുവന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് നിയമ സാധുത നല്‍കിക്കൊണ്ട് മനുഷ്യനെക്കാള്‍ കുറഞ്ഞ അവകാശങ്ങളാണ് സര്‍ക്കാര്‍ ആള്‍ക്കുരങ്ങുകള്‍ക്ക് നല്‍കിയത്.

ചിമ്പാന്‍സി, ഗോറില്ല, ഒറാങ്ങുട്ടാന്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിരോധിക്കുന്ന ഒരു നിയമം ആദ്യം പാസാക്കിയ രാജ്യം ബ്രിട്ടണാണ്.

– from Guardian. 26 ജൂണ്‍ 2008.

ആള്‍ക്കുരങ്ങുകള്‍ പോലെ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. നമ്മുടെ ആര്‍ത്തിയും സ്വാര്‍ത്ഥതയും കാരണം നാം അവയുടെ ആവാസവ്യവസ്ഥ കയ്യേറുകയും അവയെ കൊന്നൊടുക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ ഓരോ ജീവജാലവും പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ള ചങ്ങലയിലെ കണ്ണികള്‍ പോലുള്ള കണ്ണിയാണ്. അവയില്‍ ചിലതിന്റെ നാശം മൊത്തം ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. പ്രത്യേകിച്ചും ഭക്ഷ്യ ശൃംഖലയില്‍ ഉയര്‍ന്ന സ്ഥാനത്ത് ജീവിക്കുന്ന മനുഷ്യനെപോലുള്ള ജീവികള്‍ക്ക്.
കോര്‍പ്പറേറ്റുകളുടേയും മാധ്യമങ്ങളുടെ അടിമകളാകാതെ ഉപഭോഗം കുറച്ച് പരിസ്ഥിതിയെ സംരക്ഷിക്കുക.

One thought on “സ്പെയിനിലെ സര്‍ക്കാര്‍ ആള്‍ കുരങ്ങന്‍മാര്‍ക്ക് മനുഷ്യാവകാശ പരിരക്ഷ നല്‍കുന്നു

Leave a reply to ഷാജു അത്താണിക്കാൽ മറുപടി റദ്ദാക്കുക