മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്.

മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. ഇത് മനുഷ്യന്റെ മൊത്തം CO2 ഉദ്‌വമനത്തിന്റെ 2% വരും. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍, അവയുടെ നെറ്റ്‌വര്‍ക്കുകള്‍ എന്നിവയാണ് 56% മലിനീകരണത്തിന് കാരണക്കാര്‍. ഡാറ്റാ സെന്റര്‍ ഉദ്‌വമനവും അതിവേഗം വളരുന്നു. 2020 അകുമ്പോഴേക്കും ഇത് 140 കോടി ടണ്‍ ആകും.

എന്നാല്‍ ICT ക്ക് ഉദ്‌വമനം 780 കോടി ടണ്‍ കുറക്കാനുള്ള ശേഷിയുണ്ട്. അതായത് അവയുടെ സ്വന്തം ഉദ്വമനത്തിന്റെ 5 മടങ്ങ്. ഏറ്റവും അറിയപ്പെടുന്ന അവയുടെ ഉദ്‌വമന നിയന്ത്രണ സാദ്ധ്യത മുഖാമുഖം കൂടിക്കാഴ്ച്ചക്ക് പകരം ഉള്ള ഉദ്‌വമനം കുറഞ്ഞ ബദല്‍ ആയ വീഡിയോ കോണ്‍ഫെറന്‍സ് ആണ്. Cisco യുടെ തലവനായ John Chambers പറയുന്നത് അദ്ദേഹത്തിന്റെ കമ്പനി അവരുടെ കാര്‍ബണ്‍ കാല്‍പ്പാട് 11% കുറച്ചത് അവരുടെ തന്നെ telepresence ഉപകരണമുപയോഗിച്ചാണ്. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന വലിയ കമ്പനി ആണ് Cisco. ഉയര്‍ന്ന ഉത്പാദനക്ഷമതയും കുറഞ്ഞ wear and tear ഇതുമൂലം കിട്ടുന്നു.

14 കോടി മുതല്‍ 22 കോടി ടണ്‍ വരെയുള്ള ഉദ്വമന നിയന്ത്രണത്തിലെ ചെറിയ ഭാഗം മാത്രമാണ് വീഡിയോ കോണ്‍ഫെറന്‍സും teleworking ഉം. logistics മെച്ചപ്പെടുത്താല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ അത് വര്‍ഷം തോറും 150 കോടി ടണ്‍ CO2 ഉദ്‌വമനം തടയും. ഉദാഹരണത്തിന് delivery വണ്ടികളുടെ വഴി പ്ലാന്‍ ചെയ്യല്‍ കൂടുതല്‍ ദക്ഷതയുള്ളതാക്കാം. smart വൈദ്യുത ഗ്രിഡിലെ ഡാറ്റ ഉപയോഗിച്ച് ആവശ്യകത മാനേജ് ചെയ്യുകയും അനാവശ്യ ഊര്‍ജ്ജ ഉപഭോഗം കുറക്കുകയും ചെയ്താല്‍ 200 കോടി ടണ്‍ CO2 ലാഭിക്കാം. കമ്പ്യൂട്ടര്‍ സഹായത്തോടുള്ള smart വീടുകള്‍ക്ക് സ്വയം വെളിച്ചവും വെന്റിലേഷനും നിയന്ത്രിക്കുന്നതു വഴി 170 കോടി ടണ്‍ CO2 ലാഭിക്കാം.

ഇതൊക്കെ അത്ര എളുപ്പത്തില്‍ തുടങ്ങാവുന്ന പരിപാടികള്‍ അല്ല. വ്യവസയത്തിന് ഹാര്‍ഡ്‌വെയറുകളും സോഫ്റ്റ്‌വെയറുകളും നല്‍കാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം “wetware” ജനങ്ങള്‍, സാമ്പത്തികം (economics), രാഷ്ട്രീയം തുടങ്ങിയവ ആണ്. ശരിയായ വൈദഗ്ധ്യം കിട്ടാനില്ല. കാര്‍ബണ്‍ കുറക്കുന്ന സാങ്കേതിക വിദ്യക്കുള്ള ഇന്‍സെന്റീവുകള്‍ കുറവാണ്. പുതിയ സാങ്കേതിക standards ഉണ്ടാകേണ്ടിയിരിക്കുന്നു. ഗതാഗതം, ഊര്‍ജ്ജ ഗ്രിഡ്, വീടുകള്‍ ഇവ കൂടുതല്‍ ദക്ഷതയുള്ളവ ആകേണ്ടിയിരിക്കുന്നു. [ഗതാഗതത്തിന്റെ ഇപ്പോഴത്തെ ദക്ഷത 15% ആണ്.] ഉദാഹരണത്തിന് റ്ഫ്രിഡ്ജെറേറ്റര്‍ വൈദ്യുത മീറ്ററുമായി സംസാരിക്കണം, തെര്‍മോ സ്റ്റാറ്റുകള്‍ heating systems മായും. common standards അംഗീകരിച്ചുകഴിഞ്ഞാല്‍ വലിയ കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഇന്റര്‍നെറ്റ് കാണിച്ചുതരുന്നു. കാലാവസ്ഥാ മാറ്റം തടയാനുള്ള സാങ്കേതിക വിദ്യയുടെ സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകട്ടേ.

– from www.economist.com.19 Jun 2008

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )