അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കല്‍

അമാല്‍ഗം ഉപയോഗിച്ചുള്ള പല്ലടക്കലിന്റെ കുഴപ്പത്തെക്കുറിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ Food and Drug Administration ഏജന്‍സി അപകട സൂചന നല്‍കി. ഇത്തരം പല്ലടക്കലിനെതിരെ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ഈ മാറ്റം ഒരു പ്രോത്സാഹനമാണ്. അവരുടെ അഭിപ്രായത്തില്‍ ഹൃദയം രോഗങ്ങള്‍ മുതല്‍ Alzheimer’s രോഗം വരെ ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ അമാല്‍ഗം ഉണ്ടാക്കുന്നു എന്നാണ്. കുട്ടികളുടേയും ഗര്‍ഭസ്ഥ ശിശുക്കളുടേയും നാഡീ വ്യവസ്ഥയേ ബാധിക്കുന്ന മെര്‍ക്കുറി ഇതില്‍ ഉണ്ടെന്ന് FDA ഇപ്പോള്‍ അവരുരെ വെബ് സൈറ്റിലൂടെ പറയുന്നത്. ചവക്കുമ്പോള്‍ അമാല്‍ഗം ഫില്ലിങ്ങ് മെര്‍ക്കുറി ബാഷ്പം പുറത്തുവിടുന്നു. എന്നാലും ദശക്ഷക്കണക്കിന് അമാല്‍ഗം ഫില്ലിങ്ങ് ആണ് വര്‍ഷം തോറും ചെയ്യുന്നത്.

യൂറോപ്പില്‍ തന്നെ ഏകദേശം 125 ടണ്‍ അമാല്‍ഗമാണ് ഉപയോഗിക്കുന്നത്. 2002-03 കാലയളവില്‍ 80 ലക്ഷം മെര്‍ക്കുറി ഉപയോഗിച്ചുള്ള ഫില്ലിങ്ങ് ആണ് ബ്രിട്ടണില്‍ നടത്തിയത്. British Dental Association പറയുന്നത് ദന്തല്‍ അമാല്‍ഗം സുരക്ഷിതമാണെന്നാണ്. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ “dental intervention or medication” ഒഴുവാക്കണമെന്ന് അവര്‍ ഉപദേശിക്കുന്നു.
അതേ സമയം നോര്‍വേയും ഡന്‍മാര്‍ക്കും ഫില്ലിങ്ങ്ന് ഉപയോഗിക്കുന്ന മെര്‍ക്കുറി നിരോധിച്ചിരിക്കുകയാണ്.

ഏകദേശം 500 ബ്രിട്ടീഷ് ദന്തിസ്റ്റുകള്‍ മെര്‍ക്കുറി ഇല്ലാത്ത ഫില്ലിങ്ങ് നടത്തുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ രോഗികളും റെസിനോ ഗ്ലാസോ കൊണ്ടുള്ള മറ്റ് ഫില്ലിങ്ങ് ആവശ്യപ്പെടുന്നു. കുറഞ്ഞ അളവ് മെര്‍ക്കുറി ശരീരത്തിലും നാഡീ വ്യവസ്ഥയിലും ഫില്ലിങ്ങില്‍ നിന്ന് അലിഞ്ഞ് ചേരുന്നതായി എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്. ഒരു സാധാരണ ബ്രിട്ടന്‍‌കാരന്‍ ഒരു ഗ്രാമിന്റെ 90 ലക്ഷത്തിലൊരു ഭാഗം മെര്‍ക്കുറി തന്റെ ചുറ്റുപാടില്‍ നിന്ന് സ്വീകരിക്കുന്നു എന്ന് കണക്കാക്കിയിരിക്കുന്നു. അതിന്റെ ആറിലൊരു ഭാഗം അമാല്‍ഗം ഫില്ലിങ്ങില്‍ നിന്നാണ്. മെര്‍ക്കുറി ആരോഗ്യ പരിധിക്കകത്താണെന്നാണ് കൂടുതല്‍ ആളുകളും പ്രത്യേകിച്ച് ദന്തിസ്റ്റുകളും കരുതുന്നത്.

— സ്രോതസ്സ് www.telegraph.co.uk

സൂപ്പര്‍ സ്റ്റാറുകള്‍ വില്‍ക്കുന്ന പേസ്റ്റുകളേക്കാള്‍ മെഡിക്കല്‍ സ്റ്റോറില്‍ കിട്ടുന്ന ചില പേസ്റ്റുകള്‍ നല്ലതാണ്. കുട്ടികള്‍ പേസ്റ്റ് ഇറക്കാന്‍ സാദ്ധ്യതയുണ്ട്. അത് ഗുണത്തേക്കാള്‍ ദേഷം ചെയ്യും. കൂടാതെ കുട്ടികളുടെ ചോക്ലൈറ്റ് ഉപയോഗം കുറക്കാന്‍ ശ്രമിക്കണം.
2 നേരം പല്ലുതേക്കുന്നത് നല്ലതാണ്. വൈകുന്നേരം ബ്രഷ് ഉപയോഗിച്ചും രാവിലെ വിരല്‍ ഉപയോഗിച്ചും. വിരല്‍ കൊണ്ട് പല്ലുതേക്കുന്നത് മോണകളേ കൂടുതല്‍ ശക്തിപ്പെടുത്തും.
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുകയാണ് എപ്പോഴും നല്ലത്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ