ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

മാതാ അമൃതാനന്ദമയിദേവിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനുപോലും കഴിയാത്തതാണെന്ന്‌ ‘മാതൃഭൂമി’ മാനേജിങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. അഭിപ്രായപ്പെട്ടു.
ആത്മഹത്യചെയ്‌ത കര്‍ഷകരുടെ മക്കള്‍ക്ക്‌ ഇന്ത്യാ ഗവണ്‍മെന്റുപോലും സഹായധനം നല്‍കിയിട്ടില്ല.

[അതും വീരേന്ദ്രന്റെ അമ്മ ചെയ്യുന്നുണ്ടെന്ന്.]

പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ?
വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല.

ഭരണകൂടത്തെ പരാജയമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരുണ്ട്. തെറ്റായാ ആള്‍ക്കാരെ തിരഞ്ഞെടുത്തുവിടുന്ന പൗരന്‍മാര്‍ അത്തരത്തിലൊള്ള ഒരു കൂട്ടരാണ്. പെണ്‍ വാണിഭക്കാരനെ ജനപ്രതിനിധിയായി തിരഞ്ഞെടുത്ത് വിട്ടിട്ട് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. First level of management ആണ് രാഷ്ട്രീയം. അതിലേക്ക് ഏറ്റവും നല്ല ആള്‍ക്കാര്‍ വരണം. വീരനും കൂട്ടാളികളും തികച്ചും പരാജയമാണെന്നാണ് അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തലുകള്‍.

തേങ്ങയുള്ള നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ ഉപയോഗിക്കാതെ മലേഷ്യന്‍ കാടുകള്‍ വെട്ടിനശിപ്പിച്ച് അവിടെയുള്ള എല്ലാ മൃഗങ്ങളേയും കൊന്ന് ഉണ്ടാക്കിയ പാം പ്ലാന്റേഷനുകളില്‍നിന്ന് സബ്സിഡിയോടെ ഇറക്കുമതി ചെയ്യുന്ന പാം ഓയില്‍ ഉപയോഗിച്ചിട്ട്, കടം കൊണ്ടു മൂടിയ കേര കര്‍ഷകന്‍ ആത്മഹത്ത്യചെയ്യുന്നതില്‍ ദുഖിക്കുകയും അവര്‍ക്ക് സൗജന്യം കൊടുക്കുകയും ചെയ്തിട്ട് എന്തുകാര്യം.

നമ്മുടെ പൊങ്ങച്ചം കാണിക്കനായി കാറുകളില്‍ കറങ്ങിനടക്കുമ്പോള്‍ കാര്‍ പുറത്തേക്ക് വിടുന്ന ക്യാന്‍സര്‍ വരെയുണ്ടാക്കുന്ന മലിനവാതകങ്ങള്‍ കവരുന്നത് സാധാരണകാരുടെ ജീവനാണ്. അതിനു പരിഹാരം സൗജന്യ ചികിത്സ നല്‍കുന്ന സ്റ്റാര്‍-ആശുപത്രികളാണോ?
കൂടാതെ കാറിന്റെ (ഹരിത ഗ്രഹ വാതകങ്ങളുടെ 30% വരുന്നത് ഗതാഗത്തില്‍ നിന്നുമാണ്) പുകയിലുള്ള co2 ഉണ്ടാക്കുന്ന ആഗോള താപനം കാലാവസ്ഥയെ മൊത്തം മാറ്റി (കുട്ടനാട്). കൃഷി വിശ്വസിക്കാന്‍ പറ്റാത്തതായി. അവര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നു. ഇതിനു പരിഹാരം അവരുടെ കുടുംബങ്ങള്‍ക്ക് ചില സൗജന്യങ്ങള്‍ ചെയ്ത്കൊടുക്കുകയ്യണോ?

നമ്മളുടെ തന്നെ പ്രവര്‍ത്തിയാണ് ഈ ലോകത്ത് നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ലോകം എന്നത് സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുടെ കൂടിച്ചേരലാണ്. എല്ലാം connected ആണ്.

മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. താങ്കള്‍ ഏതു ദൈവത്തേയോ, ആള്‍ദൈവത്തേയോ, ഏതു മതത്തിലോ വിശ്വസിച്ചോളൂ. എന്നാല്‍ അവര്‍ക്കു പണം നല്‍കുന്നത് ഒന്നു നിര്‍ത്തിനോക്കൂ. അപ്പോള്‍ കാണാം ദൈവത്തിന്റെ യഥാര്‍ത്ഥ സ്വഭാവം.

ജീവിതത്തിന്റെ നല്ലകാലത്ത് മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുകയും (എന്തിന് സ്വന്തം കുട്ടികളോടുപോലും) അവസാനം അതിന്റെ എല്ലാം തിരിച്ചടി സഹിക്കാന്‍ കഴിയാതെ എല്ലാത്തില്‍ നിന്നും രക്ഷപെടാനുള്ളവരുടെ അഭയസ്ഥാനമാണ് ദൈവവും, ആള്‍ദൈവവും മതവും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അല്ലാതെ സുധാമണിയും, മണിച്ചനും മാജിക്കുകാരനുമല്ല. അതുകൊണ്ട് ജനങ്ങളുടെ ഉത്തരവാദിത്തമാണ് നല്ല ആളുകളെ ഭരണത്തിലെത്തിക എന്നത്. നല്ലവരെ ആരേയും കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ അതിന് volunteer ആകണം. ഉടനെ അല്ല. എന്നെങ്കിലും ഒരുനാള്‍ നിങ്ങളുടെ ജീവിതത്തില്‍. അതിനായി ഇപ്പോഴേ എല്ലാത്തിനേയും കുറിച്ച് പഠിക്കുക. അറിവാകട്ടെ നിങ്ങളുടെ ദൈവം.

സഹായം ചെയ്യുന്നത് പാപമാണെന്ന് അല്ല പറഞ്ഞിട്ടില്ല. അത് ഏത് മനുഷ്യന്റേയും കടമയാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ. അതുപോലെ അവനന്റെ സ്ഥിതി അനുസരിച്ച് മറ്റൂള്ളവരെ സഹായിക്കണം. എന്റെ വീടിനടുത്തും ധാരാളം സുനാമി ദുരിദമനുഭവിച്ചവര്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാളിനേക്കുറിച്ച് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഒരു കടത്തുകാരന്‍. അയാള്‍ ജീവന്‍ പണയപ്പെടുത്തി ആളുകളെ ഇക്കരെ എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അയാള്‍ക്ക് അയാളുടെ കുടുംബത്തെ രക്ഷിക്കാനായില്ല. എത്രമാത്രം വല്ല്യ ത്യാഗമാണയാള്‍ ചെയ്തത്. എത്രമാത്രം ദുഖം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകും. നമ്മള്‍ അറിയാത്ത എത്രയോ ഇത്തരം ത്യാഗങ്ങള്‍ സഹിച്ച ആള്‍കാര്‍ ഉണ്ടാകാം. നമ്മള്‍ എന്തുകൊണ്ട് ഇതൊന്നും കാണാതെ, അല്ലെങ്കില്‍ കണ്ടതായി നടിക്കാതെ സെലിബ്രിറ്റികളുടെ വമ്പന്‍ സ്പോണ്‍സേര്‍ഡ് സേവനങ്ങള്‍ക്ക് അടിമകളാകുന്നു? “നിങ്ങളേത്ര സഹായിച്ചു? അയ്യോ, അത്രയേയോള്ളോ ! മോശം എന്റെ ഗുരു നോക്കിക്കേ അതില്‍ കൂടുതല്‍ സഹായിച്ചു” ഈ അര്‍ത്ഥത്തോടുള്ള നോട്ടമോ, വാക്കോ, പ്രവര്‍ത്തിയോ പൊങ്ങച്ചമല്ലാതെ എന്താണ്? ഈ പൊങ്ങച്ചം ആ പ്രവര്‍ത്തിയുടെ ഉദ്ദേശശുദ്ധിയേത്തന്നെ സംശയിപ്പിക്കുന്നു.

സുധാമണി സുനാമി ദുരന്ത ബാധിതര്‍ക്ക് വേണ്ടി ചെയ്തതെന്ന് പറയുന്ന സഹായം അവരുടെ സ്വന്തം അദ്ധ്വാനത്തില്‍ നിന്നുമുണ്ടായതല്ല. അവരും അത് പറയുന്നുണ്ട്. പക്ഷേ അതും അവരുടെ മഹത്വമായി മാര്‍ക്കറ്റ് ചെയ്യുന്നു. സുധാമണിക്ക് വേണമെങ്കില്‍ തനിയേ മീന്‍ വിറ്റ് കിട്ടിതോ, വേറെന്തെങ്കിലും പണിചെയ്ത് കിട്ടിയതോ ആയ പണം ജീവകാരുണ്യത്തിന് ഉപയോഗിക്കാന്‍ തയ്യറായാല്‍ അത് എത്ര ചെറുതായാലും, ഈ പബ്ലിസിറ്റി സ്റ്റണ്ടായ ജീവകരുണ്യത്തേക്കാള്‍ മഹത്തരമായേനേ.

പരസഹായം മാത്രം നോക്കി നല്ല മനസ് എന്ന് തീരുമാനിക്കാന്‍ പറ്റില്ല. മണിച്ചന്‍ ആ നാട്ടില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത്താണ്. നാട്ടുകാര്‍ക്കും അയാളെ ഇഷ്ടാമായിരുന്നു. അതുകൊണ്ട് മാത്രം നമുക്ക് അയാളെ അംഗീകരിക്കാനാകുമോ? മണിച്ചന്റെ കുഴപ്പം വളരെ പ്രകടമായി. ആള്‍ ദൈവങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മറക്ക് പുറകിലാണ്. മനുഷ്യന്റെ യുക്തിയേ നശിപ്പിച്ച് അവനെ അധികാരികളുടെ അടിമയാക്കുകയാണ് ദൈവങ്ങളുടേയും ആള്‍ ദൈവങ്ങളുടേയും ലക്ഷ്യം. പണവും പ്രസിദ്ധിയുമാണ് അവരുടെ പ്രതിഫലം. ആ ലക്ഷ്യം അവര്‍ നേരിട്ട് അറിഞ്ഞുകൊണ്ട് സ്വീകരിക്കുന്ന ഒന്നല്ല. ലാഭം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി indirect ആയിട്ട് സമൂഹത്തില്‍ പ്രതിഭലിക്കുന്ന side-effect ആണത്. മദ്യപാനം പോലെ. കുടിക്കുമ്പോള്‍ അത് ഒരു സുഖവും ലഹരിയും നല്‍കുന്നു. കാലക്രമത്തില്‍ അത് തലച്ചോറിനേയും, കരളിനേയും, വ്യക്തിത്തത്തേയും ബാധിക്കുന്നു. ഈ ബാധ പ്രകടമല്ല. അതു മനസിലാക്കണമെങ്കില്‍ അറിവ് വേണം. അറിവിന്റെ വളര്‍ച്ച ഈ ദൈവങ്ങള്‍ തടയുകയും ചെയ്യും. ഒരു catch-22.

മതവും ദൈവവുമൊക്കെ ജനങ്ങളേ നിയന്ത്രിക്കാനും അവരുടെ പണം ഊറ്റിയെടുക്കാനും ജീവിതകാലം മുഴുവന്‍ അറിവില്ലായ്മയില്‍ അടച്ചിടാനുമുള്ള ഉപാധിയാണ്. വിശ്വാസികള്‍ക്ക് അത് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗവും. പരസ്പര പൂരകമാണ് ഈ രണ്ട് കൂട്ടരും.

നിങ്ങള്‍ക്ക് രോഗങ്ങള്‍ ഒന്നുമില്ലെനില്‍ ആശുപത്രിയുടെ ആവശ്യം എന്താണ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ന് മനുഷ്യനെ കൂടുതല്‍ ചൂഷണം ചെയ്യാനുള്ള ഉപകരണമായി ഉപയോഗിക്കുന്നത്. അതില്‍ നിന്ന് മാറി ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെകില്‍ ജനങ്ങള്‍ അറിവുള്ളവരാകണം. ആള്‍ ദൈവങ്ങളും, സിനിമ, മറ്റു മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ അറിവില്ലായ്മയും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന പ്രധാന സ്രോതസുകളാണ്. അവരെ നിയന്ത്രിക്കാനുള്ള വഴി അവര്‍ക്ക് പണം നല്‍കാതിരിക്കുക എന്നതാണ്. ഗാന്ധിജിയെടെ നിസ്സഹകരണ പ്രസ്ഥാനം.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് വരാതെ നോക്കലല്ലേ. ആളുകള്‍ക്ക് ജീവിക്കാനൊരു വഴിയില്ലാതാകിയിട്ട് കഷ്ടപ്പെടുന്നവരില്‍ ഒരു ചെറിയ ഭാഗത്തിന് (ആ ജനങ്ങളുടെ പണം ഉപയോഗിച്ച്) സൗജന്യം  ചെയ്തിട്ട്, മാധ്യമ ഭീമന്‍മാരെ ഉപയോഗിച്ച് പ്രചരണം നടത്തി ജീവിക്കുന്നത് മൃഗീയമല്ലേ.

ആള്‍ദൈവങ്ങളും ദൈവങ്ങളും ഇരുട്ടിന്റെ പ്രതീകമാണ്. നിങ്ങള്‍ പഠിക്കൂ, അറിയൂ, എല്ലാറ്റിനേയും കുറിച്ച്. ഇടനിലക്കാരന്റെ സഹായമില്ലതെ സ്വയം ദൈവത്തെ അറിയൂ.

എല്ലാവര്‍ക്കും ഈ ഭൂമിയില്‍ സുഖമായി ജീവിക്കാനുള്ള അവകാശം ഉണ്ട്. അത് മറ്റുള്ളവരുടെ സേവനവുമോ ഔദാര്യമോ അല്ല.
വീരനെ ബഹിഷ്കരിക്കുക, വീരന്റെ പത്രത്തെ ബഹിഷ്കരിക്കുക.

10 thoughts on “ആത്മീയ പൊങ്ങച്ചം: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

  1. “ദാനം ചെയ്തതല്ല, ദാനം ചെയ്തതിനു ശേഷം അവശേഷിക്കുന്നതാണ് ദാനത്തിന്റെ മഹത്വത്തെ കുറിക്കുന്നത്!” ക്രിസ്തു പറഞ്ഞതിങ്ങനെയാണെന്ന് തോന്നുന്നു.

  2. ദാനം മഹത്തരമെല്ലേ! വാള്‍സ്റ്റ്രീറ്റ് നോക്കൂ, ദാനം കൊടുത്തനു പകരമായി 70000 കോടി ഡോളറല്ലേ കര്‍ത്താവ് കനിഞ്ഞ് നല്‍കുന്നത്.
    ലോകത്തെല്ലായിടത്തും ഇങ്ങനെ തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്.

    എന്തേ വേറൊരു മന്ത്രി പുത്രനെ മറന്നു പോയത്? ശബരീഷിന്റെ കൂട്ടുകാരനെ.
    അതുകൊണ്ട് സുധാമണി ആണ് ജനാധിപത്യം അല്ലേ!

  3. നന്ദി.രണ്ടാമത്തേയും മൂന്നാമത്തേയും കമന്റുകള്‍ ശരിക്ക് മനസ്സിലായില്ല.എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ കമന്റുക,പറ്റുമെങ്കില്‍.
    കോഴിക്കോടിന്റെ ജനപ്രതിനിധിയെപറ്റി ഒന്നും പറയാനില്ല..അടുത്ത തെരഞ്ഞെടുപ്പില്‍ കാണാം.

  4. “..ആള്‍ദൈവങ്ങളും ദൈവങ്ങളും ഇരുട്ടിന്റെ പ്രതീകമാണ്. നിങ്ങള്‍ പഠിക്കൂ, അറിയൂ, എല്ലാറ്റിനേയും കുറിച്ച്. ഇടനിലക്കാരന്റെ സഹായമില്ലതെ സ്വയം ദൈവത്തെ അറിയൂ..”

    That’s it. Salute for the article 🙂

  5. പിന്നെ എന്തിന് വീരന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്ന്? നേരേ അമ്മക്ക് വേണ്ടി ജോലിചെയ്യരുതോ?
    വീരനു വേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ശുദ്ധാത്മാക്കള്‍ ഇതു മനസിലാക്കുക ജനാധിപത്യത്തേക്കാള്‍ അദ്ദേഹം മൂല്ല്യം കൊടുക്കുന്നത് ഇത്തരം വിഗ്രഹങ്ങളേയാണ്. വീരനും വോട്ടില്ല, വീരന്റെ പര്‍ട്ടിക്കും വോട്ടില്ല.

    നല്ല പോസ്റ്റ്!

ഒരു അഭിപ്രായം ഇടൂ