2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

2011 ല്‍ സൗരോര്‍ജ്ജത്തില്‍ നിന്നുള്ള അമേരിക്കയുടെ വൈദ്യുതോത്പാദനം 1.6 gigawatts ആയിരിക്കുമെന്ന് JP Morgan ന്റെ വിശകലനത്തില്‍ കാണുന്നു. തൊട്ടു താഴെയായി ജര്‍മ്മനിയുണ്ട്. അവര്‍ 2012 ല്‍ 1.35 gigawatts ഉത്പാദിപ്പിക്കും. ഗ്രീസ്, തെക്കെന്‍ കൊറിയ, ഇറ്റലി ഇവര്‍ വളരെ വേഗം സൗരോര്‍ജ്ജോത്പാദനം കൂട്ടുമെന്നും പറയുന്നുണ്ട്. ജൂണില്‍ നടത്തിയ മറ്റൊരു വിശകലനം പറയുന്നത് ഈ വര്‍ഷം അമെരിക്കയില്‍ 617 മെഗാവാട്ട് പുതിയ photovoltaic നിലയവും 2009 ല്‍ 617 മെഗാവാട്ടും, 2010 ല്‍ 1.02 ഗിഗാ വാട്ടും (1020 മെഗാവാട്ട്) 2011 ല്‍ 1.63 ഗിഗാവാട്ടും ആയി വികസിക്കാനുള്ള പദ്ധതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്. 957 മെഗാവാട്ട് ശക്തിയുണ്ടാകുന്ന തെക്കന്‍ കൊറിയ ആയിരിക്കും മൂന്നാമത്തെ വലിയ സൗരോര്‍ജ്ജ മാര്‍ക്കറ്റ്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സൗരോര്‍ജ്ജ മാര്‍ക്കറ്റ് ഗ്രീസിന്റേതാണ് 135% വളര്‍ച്ച. തെക്കന്‍ കൊറിയ 89%, ഇറ്റലി 65%. എന്നാലും ഇറ്റലിയുടെ മാര്‍ക്കറ്റ് സ്പെയ്നിനേക്കാള്‍ ചെറുതായിരിക്കും. ഇറ്റലിക്ക് 404 മെഗാവാട്ടും സ്പെയിന് 450 മെഗാവാട്ടും.

– from www.greentechmedia.com

2 thoughts on “2011 ല്‍ അമേരിക്ക ജര്‍മ്മനിയേ കടത്തിവെട്ടും

  1. അമേരിക്ക എന്തായാലും കാണും, എന്നാല്‍ നമ്മള്‍ ഉണ്ടാകുമോ എന്ന് സംശയമായിരിക്കും. ഭാവിവില്‍ ഉണ്ടായേക്കാവുന്ന ഭക്ഷ്യ ക്ഷാമം കാരണം മന്‍മോഹന്‍ സിങ്ങ് ചിലപ്പോള്‍ ഇപ്പോഴേ ഇന്‍ഡ്യക്കാരുടെ ഇറച്ചി അമേരിക്കക്കാര്‍ക് വില്‍ക്കാനുള്ള കരാറില്‍ ഒപ്പു വെച്ചിട്ടുണ്ടാവും. എന്തൊകെ പറഞ്ഞാലും അവര്‍ ഡീലേഴ്സ് ആണല്ലോ. മാരത്തോണ്‍ കരാര്‍ ഒപ്പിടീല്‍ അല്ലേ നടക്കുന്നത്. ആര്‍ക്കറിയാം എന്തൊക്കെയെന്ന് !
    🙂

Leave a reply to pR@tz മറുപടി റദ്ദാക്കുക