First Solar ഉം Sempra Generation നും കൂടിച്ചേര്‍ന്ന് Nevada മരുഭൂമിയില്‍ വടക്കേ അമേരിക്കയിലേ ഏറ്റവും വലിയ thin-film photovoltaic നിലയം സ്ഥാപിക്കുന്നു. 10 മെഗാ വാട്ട് ശക്തിയുള്ള ഈ നിലയം Las Vegas ന് 64 കിലോമീറ്റര്‍ തെക്ക് കിഴക്ക് Sempra യുടെ പ്രകൃതി വാതക നിലയത്തിന് സമീപം El Dorado ല്‍ ആണ്. Sempra ക്ക് ആണ് ഇതിന്റെ ഉടമസ്ഥതാവകാശം. ജൂലൈയില്‍ പണി തുടങ്ങിയ നിലയം നാലാം quarter ല്‍ പണിതീര്‍ക്കും. silicon ന് പകരം വില കൂടിയ cadmium telluride ഉപയോഗിച്ചാണ് First Solar പാനലുകള്‍ നിര്‍മ്മിക്കുന്നത്. അവരുടെ എതിരാളികളായ Global Solar ഉപയോഗിക്കുന്നതോ copper indium gallium selenide, or CIGS. ഈ രണ്ട് thin-film photovoltaic കമ്പനികളും നല്ല മത്സരത്തിലാണ്. 2007 ല്‍ First Solar 300 മെഗാ വാട്ട് മൊഡ്യൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2009 ല്‍ ജര്‍മ്മനിക്ക് വേണ്ടി 40 മെഗാവാട്ട് നിലയം നിര്‍മ്മിക്കാന്‍ കരാറിട്ടിട്ടുണ്ട് അവര്‍. Southern California Edison ന് വേണ്ടി നിര്‍മ്മിച്ച Fontana, Calif. ലെ 2 മെഗാവാട്ട് rooftop സൗര നിലയവും അവരുടേതാണ്. അടുത്ത 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ 250 സൗര മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ അവര്‍ July 16 ന് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ പടിയാണ് ഇത്. അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് നിര്‍മ്മിക്കാനിരിക്കുന്ന നിലയങ്ങള്‍ മറ്റു പല സാങ്കേതിക വിദ്യകള്‍ (light-concentrating, solar thermal systems, സൂര്യനെ എപ്പോഴും അഭിമുഖീകരിക്കുന്ന തരം panels ഉള്ളതും ഒക്കെ ആയ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. അരിസോണയില്‍ Tempe ആസ്ഥാനമക്കി പ്രവര്‍ത്തിക്കുന്ന First Solar നെ അവരുടെ വളര്‍ച്ച കാരണം “Google of solar” എന്നാണ് വിളിക്കുന്നത്. 2008 ല്‍ അവര്‍ 460 മെഗാവാട്ടിന്റെ 100 കോടി ഡോളര്‍ വിലയുള്ള സൗരോര്‍ജ്ജ ഉപകരണങ്ങള്‍ വില്‍ക്കുമെന്നാണ് കരുതുന്നത്. അവരുടെ നിലയങ്ങള്‍ ഒരു മലിനീകരണം ഉണ്ടാക്കുന്നില്ലെന്നും കൂടാതെ recycle ചെയ്ത സാധനങ്ങളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
– from news.cnet.com
ഇനി ആര്‍കുവേണം പഴഞ്ചന്‍ ആണവ നിലയങ്ങള്‍. അതൊക്കെ ഇന്‍ഡ്യക്കാര്‍ക്ക് ഒരു ത്യാഗം ചെയ്യുന്ന രീതിയില്‍ വന്‍ വിലക്ക് വില്‍ക്കാം. മണ്ടമ്മാര്‍ വാങ്ങിക്കോളും. കൂടാതെ നമ്മുടെ പെന്‍ഷന്‍ വാങ്ങുന്ന രണ്ട് പേരാണ് ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്. പ്രധാന മന്ത്രിയും ധനകാര്യ മന്ത്രിയും.
Thanks for the information.
ചെറുപ്പത്തില്‍ അടുത്തുള്ള മനക്കല്‍ (നമ്പൂതിരി ഇല്ലം) നിന്നും തലേദിവസത്തെ ബാക്കി വന്ന ആഹാരം (അധികവും എച്ചില്‍) രാവിലെ അയല്‍ വക്കത്തുള്ളവര്‍ക്കു ചെന്നാല്‍ കിട്ടുമായിരുന്നു! അവര്‍ ദാരിദ്രം കൊണ്ടാണു അതു വാങ്ങി കഴിച്ചിരുന്നതു.
നമ്മളെ എന്തുകൊണ്ടാണു അമേരിക്കയുടെ എച്ചില്‍ തീറ്റിക്കുന്നതു?
നല്ല കഴിവും മിടുക്കുമുള്‍ല ശാസ്ത്രജ്ഞരില്ലേ? നമുക്കു ഇഷ്ടം പോലെ മാന്‍ പവര്‍ ഇല്ലേ? ദൈവാനുഗ്രഹത്താല്‍ പ്രക്രുതിവിഭവങ്ങള്‍ എല്ലാം തന്നെ നമുക്കില്ലെ?
ഇതൊക്കെ ദൈവം തന്നിട്ടു അതിന്റെ ഫലം ഇല്ലാതാക്കാന്‍ – കുറെ സായിപ്പിനെ കണ്ടാല്‍ കവാത്തു മറക്കുന്ന “കൊനഷ്ടു” രാഷ്ട്രീരക്കാരേയും, ഭരണാധികാരികളേയും കൂടി തന്നു!