മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

http://muthapan.blogspot.com/2008/10/blog-post_08.html

ബുദ്ധമതപ്രചാരകരായിരുന്ന ഈഴവരായിരുന്നു” ഇത് എന്തെന്ന് വിശദീകരിക്കാമോ?
ഈഴവരായി നിലനില്‍ക്കുകയും പിന്നെ ഒരു സൈഡായി ബുദ്ധമതം പ്രചരിപ്പിക്കുകയായിരുന്നോ? അതോ ഈഴവ ബുദ്ധമതക്കാരനായി ജീവിച്ചു കൊണ്ട് ബുദ്ധമതം പ്രചരിപ്പിക്കുവരാണോ? അതായത് ബുദ്ധമതത്തിലെ ഈഴവ ജാതി ആകുകയോ എന്ന്.
അങ്ങനെയെങ്കില്‍ കേരളത്തിലെ ബുദ്ധമതത്തില്‍ ഈഴവ ബുദ്ധന്‍, പുലയ ബുദ്ധന്‍, എന്നൊക്കെയോ അതിന് സാമ്യമുള്ളതുപോലുള്ള ജാതി വ്യവസ്ഥ നിലനിന്നിരുന്നോ? അതോ ഉന്നത വ്യക്തിത്വം ഉള്ളതിനാല്‍ ഈഴവരെ പ്രത്യേകമായി അവരുടെ തനത് ജാതി സ്ഥാനം നല്‍കി ബുദ്ധമതത്തില്‍ നിലനിര്‍ത്തിയതാണോ?

എന്റെ അറിവനുസരിച്ച് ബുദ്ധമതത്തില്‍ ജാതി വ്യവസ്ഥ ഇല്ലായിരുന്നു. എളുപ്പത്തില്‍ കിട്ടിയ വിജ്ഞാന കോശമായ വിക്കി പീഡിയയും അങ്ങനെ പറയുന്നു. “His religion was open to all races and classes and had no caste structure.” http://en.wikipedia.org/wiki/Gautama_Buddha.

താങ്കള്‍ക്ക് ഇതിനെക്കൂറിച്ചുള്ള കൂടുതല്‍ അറിവുണ്ടെങ്കില്‍ എഴുതുക. കാരണം ഇത് പുതിയ അറിവാണ്. അല്ല താങ്കളുടെ എന്തെങ്കിലുമൊരു ധാരണ പിശകാണെങ്കില്‍ ദയവ് ചെയ്ത് ബുദ്ധമതത്തെ ഇതിന് വേണ്ടി വലിച്ചിഴക്കരുത്. കാരണം ഇന്‍ഡ്യയില്‍ ഏറ്റവും അധികം പീഡനമനുഭവിച്ചിട്ടുള്ള ഒരു മത വിഭാഗമാണ് അവര്‍. വീണ്ടും പീഡിപ്പിക്കരുത്.

ചരിത്രം പഠിക്കുന്നത് നല്ലതാണ്. എന്നാല്‍ അത് വസ്തുനിഷ്ടമായി (objective) തന്നെ ചെയ്യണം. അല്ലതെ ആത്മനിഷ്ടമാകരുത് (subjective). സാധാരണ ഏകാധിപതികളാണ് ചരിത്രത്തെ ഉപയോഗിച്ച് സ്വന്തം വര്‍ഗ്ഗത്തിന്റെ മഹത്വം വിളിച്ചറിയിക്കുകയും അതുവഴി ഉണ്ടാകുന്ന രാഷ്ട്രീയ മുതലെടുപ്പ് ഉപയോഗിക്കുന്നത്. ഹിറ്റ്ലറില്‍ തുടങ്ങി നമ്മുടെ BJP, RSS, മുസ്ലീം ക്രിസ്തീയ മത മൗലീക വാദികളില്‍ അത് എത്തി നില്‍ക്കുന്നു. അത് സങ്കുചിതവും സാമൂഹ്യ വിരുദ്ധവുമാണ്.

2 thoughts on “മനോരമയുടെ ഹൈന്ദവസ്നേഹം @ മുത്തപ്പന്‍

  1. ഈ മുത്തപ്പനോടൊക്കെ ആരേലും മറുപടി പറയുമോ? ആ ബ്ലോഗ് വായിക്കുന്നതു തന്നെ സമയനഷ്ടമാണ്. ഇന്ന് മനോരമയെ കുറ്റം പറഞ്ഞു .ഇന്നലെ മാതൃഭൂമിയായിരുന്നു. കൂട്ടത്തില്‍ എന്തിനും ഏതിനും ബുദ്ധമതത്തെ കൂട്ടുപിടിക്കുന്നത് നന്നായിരിക്കും എന്നു കരുതിക്കാണും മുത്തപ്പന്‍.

  2. ഈ മുത്തപ്പന്റെ ചവിട്ടും തൊഴിയും കാണാൻ‌ തുടങ്ങിയിട്ടു കുറെ നാളായി. ചരിത്രം എന്ന പാവനമായ വിഷയം കൈകാര്യം ചെയ്യുന്നവർ അടക്കിവക്കേണ്ട കാര്യങ്ങളാണു ഈഗോ, വർഗ്ഗീയത വിഭാഗീയത തുടങ്ങിയവ. പല വിവരദോഷികളും ഇതൊന്നും പാലിക്കാതെ അവരുടെ ഭാവനക്കും, മനോരഥത്തിനും, ഒത്തു പല പുസ്തകങ്ങളും എഴുതിയിട്ടുണ്ടാ‍കാം. അവ ആധികാരികമായിരുന്നെങ്കിൽ ഇന്നും അറിയപ്പെടുന്നവയുമാകുമായിരുന്നു. എന്നാൽ ഈ തരം ചവറുകൾ അച്ചടിച്ച പുസ്തകമാണു അതിനാൽ അതു ചരിത്രരേഖയായി എന്നു തെറ്റിദ്ധരിച്ചാൽ എന്തു ചെയ്യാം? ഈ ബ്ലോഗുകളിൽ അൻപതോ നൂറോ കൊല്ലം കഴിഞ്ഞു പരതുന്ന ഒരു വിദ്യാർത്ഥി ഈ തരം മുത്തപ്പൻ ലേഖനങ്ങൾ വായിച്ചു വിശ്വസിച്ചാൽ – ….പാവം…. അവന്റെ കാര്യം ….. കഷ്ടം!
    അറിവു കൊടുക്കാനാണങ്കിൽ തെറ്റുകളെ ചൂണ്ടിക്കാണിച്ചു തിരുത്തി മനസ്സിലാക്കികൊടുക്കുക! ദയവായി ചരിത്രം മരിച്ചുപോയ തലമുറയെ അസഭ്യവർഷം ചൊരിയാൻ ഉപയോഗിക്കാതിരികുന്നതല്ലേ സംസ്കാരസമ്പന്നർ ചെയ്യേണ്ടതു?

    “ഉപയോഗിക്കാനറിയാത്തവനു വിദ്യ വിഷമാണ്’

Leave a reply to പുഷ്പരാജൻ മറുപടി റദ്ദാക്കുക