ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്‍കാന്‍ കഴിയും

10 ചതുരശ്ര മീറ്ററുള്ള പട്ടം ജനറേറ്ററില്‍ ഘടിപ്പിച്ച് നെതര്‍ലാന്‍ഡ്സിലെ Delft University of Technology ശാസ്ത്രജ്ഞര്‍ കാറ്റില്‍ നിന്ന് 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഈ പരീക്ഷണത്തില്‍ നിന്നുമുള്ള വൈദ്യുതി 10 കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. Laddermill എന്ന് വിളിക്കുന്ന ഈ വിദ്യ ഉപയോഗിച്ച് 50kW നിലയത്തിന്റെ പരീക്ഷണം തുടങ്ങി. ധാരാളം പട്ടങ്ങള്‍ ഉപയോഗിച്ച് 100,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാന് 100 മെഗാവാട്ടിന്റെ പദ്ധതിയും പരിഗണനയിലാണ്.

പണ്ടത്തെ ഒരു അസ്ട്രനോട്ടും sustainable engineering പ്രൊഫസറുമായ Wubbo Ockels ആണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭൂനിരപ്പില്‍ നിന്നും ഒന്നും ഒന്നില്‍ കൂടുതല്‍ കിലോമീറ്റര്‍ ഉയരത്തില്‍ കാറ്റിന് വലിയ ശക്തിയാണുള്ളത്. തറനിരപ്പിനടുത്തുള്ളതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കാന്‍ അതിന് കഴിയും. Ockels ഒറ്റക്കല്ല. Google.org ന്റെ Renewable Energy Cheaper than Coal പരിപാടിയും ഇത് ചെയ്യുന്നുണ്ട്. രണ്ട് സംഘത്തിന്റേയും ലക്ഷ്യം high-altitude കാറ്റിന്റെ ഊര്‍ജ്ജം ശേഖരിക്കുക എന്നതാണ്.

Stanford University യുടെ Carnegie Institution ലെ Ken Caldeira പറയുന്നത് മൊത്തം പവനോര്‍ജ്ജത്തിന് മനുഷ്യനാവശ്യമായ ഊര്‍ജ്ജത്തിന്റെ 100 മടങ്ങ് നല്‍കാന്‍ കഴിയുമെന്നാണ്. എന്നാല്‍ ഈ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും വളരെ ഉയര്‍ന്ന അന്തരീക്ഷത്തിലാണ്. ആധുക കാറ്റാടികള്‍ ഭൂനിരപ്പില്‍ നിന്നും വെറും 80 മീറ്റര്‍ ഉയരത്തിലേ സ്ഥാപിക്കാന്‍ കഴിയുള്ളു. അവിടെ കാറ്റിന്റെ ശക്തി 5 മീറ്റര്‍/സെക്കന്റ് ആണ്. എന്നാല്‍ 800 മീറ്റര്‍ ഉയരത്തില്‍ വേഗത 7 മീറ്റര്‍/സെക്കന്റ് ആണ്.

800 മീറ്റര്‍ ഉയരത്തില്‍ ഒരു കാറ്റാടി നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ പട്ടങ്ങള്‍ക്ക് ഉയരം ഒരു പ്രശ്നമേ അല്ല. ഉയര്‍ന്ന വേഗതയുള്ള കാറ്റുള്ള ബ്രിട്ടണ്‍, നെതര്‍ലാന്‍ഡ്സ്, അയര്‍ലന്റ്, ഡന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് തികച്ചും അനുയോജ്യമാണ്.

ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററിനെ ചരടുപയോഗിച്ച് വലിച്ചാണ് പട്ടം വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അത് ഏറ്റവും ഉയരത്തിലെത്തുമ്പോള്‍ തിരികെ ചുറ്റി താഴ്ത്തുന്നു. ഇത് തുടര്‍ന്നുകൊണ്ടിരിക്കും. ഒരു കമ്പ്യൂട്ടര്‍ മോഡലിന്റെ സഹായത്തോടെ പട്ടത്തിന്റെ പുറത്തുകൂടി കാറ്റാ ഏറ്റവും കൂടിയ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്ന 8 വിവിധ പാറ്റേണുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പട്ടത്തെ തികികെ താഴ്ത്തേണ്ടപ്പോള്‍ അതിന്റെ ആംഗിളിന് മാറ്റം വരുത്തി ഒരു ഗ്ലൈഡര്‍ പോലെ ഊര്‍ജ്ജം ഉപയോഗിക്കാതെ താഴ്ന്നിറങ്ങാന്‍ കഴിയും. Ockels ന്റെ സിസ്റ്റം ഈ പാറ്റേണുകളുപയോഗിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കും. ഒരണ്ണം പൊങ്ങുമ്പോള്‍ വേറൊരണ്ണം താഴുന്ന തരത്തില്‍ ധാരാളം പട്ടങ്ങളെ ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് പരിപാടിയുണ്ട്. .യൂണിറ്റിന് 4p ചിലവാണ് പ്രതീക്ഷിക്കുന്നത്. അത് കല്‍ക്കരി വൈദ്യുതിയെക്കാള്‍ കുറവും സാധാരണ കാറ്റാടികളുടെ പകുതിയും വിലയാണ്.

ഇതിന്റെ ധാരാളം വാണിജ്യ-മോഡല്‍ പ്രദര്‍ശന പ്രൊജക്റ്റുകളും നിലവിലുണ്ട്. അവയില്‍ ഒന്ന് ഇറ്റാലിയന്‍ കമ്പനിയായ Kitegen ഗിഗാവാട്ട് ശക്തിയുള്ള സൈദ്ധാന്തിക ഡിസൈന്‍ ആണ്. 500 ചതുരശ്ര മീറ്ററുള്ള 12 പട്ടങ്ങളാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്.

നിക്ഷേപകര്‍ എത്രവേഗം പണം നിക്ഷേപിക്കുമെന്നതിനനുസരിച്ചായിരിക്കും പുതിയ സാങ്കേതിക വിദ്യകള്‍ പ്രാവാര്‍ത്തികമാകുക. പണം ലഭ്യമായാല്‍ 5 വര്‍ഷം കൊണ്ട് വാണിജ്യ ആവശ്യത്തിനായി നിലയം പണിയാമെന്ന് Ockels പറയുന്നു. അല്ലെങ്കില്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ പൊടിപിടിച്ച് ലാബില്‍ തന്നെ ഇരിക്കും.

– from www.guardian.co.uk

പുതിയ ഊര്‍ജ്ജമാര്‍ഗ്ഗങ്ങള്‍ വേഗം കണ്ടെത്തുകയയും ഉപയോഗിക്കുന്നവരുടേതുമായിരിക്കും ഭാവി. അതുകൊണ്ടാണ് ഹിറ്റ്‌ലര്‍ living space കിട്ടിയിട്ടും എണ്ണക്കായി മദ്ധ്യഏഷ്യ ആക്രമിച്ചത്. മദ്ധ്യഏഷ്യ ആര് നിയന്ത്രിക്കുമോ അവരായിരിക്കും ലോകം ഭരിക്കുക എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക അത് തെളിയിച്ചു. അതിന്റെ അവസാനതുള്ളിയും വിറ്റ് കാശാക്കണമെന്നേ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കുള്ളു. എന്നാല്‍ ഭാവി പുനരുത്പാദിതോര്‍ജ്ജത്തിനാണ്. മനുഷ്യരാശി നിലനില്‍ക്കുണ്ടെങ്കില്‍ !

5 thoughts on “ലോകത്തിന് വേണ്ടതിലും 100 മടങ്ങ് ഊര്‍ജ്ജം Laddermill ന് നല്‍കാന്‍ കഴിയും

Leave a reply to Sreekumar മറുപടി റദ്ദാക്കുക