48% വരുന്ന ലോകത്തിലെ ആള്‍ക്കുരങ്ങുകള്‍ വംശ നാശ ഭീഷണിയില്‍ ആണ്. ഉഷ്ണമേഖലാ മഴക്കാടുകള്‍ നശിപ്പിക്കുന്നതുമൂലമുള്ള ആവാസ വ്യവസ്ഥാ നഷ്ടമാണ് അതിന്റെ പ്രധാന കാരണം എന്ന് IUCN Red List of Threatened Species പറയുന്നു.ഏഷ്യയിലെ 70% ആള്‍ക്കുരങ്ങുകളും വംശനാശ ഭീഷണിയിലാണ്.ആഹാരത്തിന് വേണ്ടി അവയെ കൊന്നൊടുക്കുന്നതാണ് നാശത്തിന്റെ വേറൊരു കാരണം.
IUCN Red List പ്രകാരം ഏറ്റവും കൂടുതല്‍ നാശം ഉണ്ടായിരിക്കുന്നത് കംബോഡിയ 90%, വിയറ്റ്നാം 86%, ഇന്‍ഡോനേഷ്യ 84%, ലാവേസ് 83%, ചൈന 79% എന്ന തോതിലാണ്. മനുഷ്യന്റെ കാട് കൈയ്യേറ്റവും അവയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നു.
ആഫ്രിക്കയില്‍ 13 തരം ചുവന്ന colobus കുരങ്ങുകളില്‍ 11 എണ്ണവും നാശത്തിന്റെ വക്കിലാണ്. അതില്‍ രണ്ടെണ്ണം നശിച്ചുകഴിഞ്ഞെന്ന് കരുതുന്നു. Bouvier ന്റെ ചുവന്ന colobus കഴിഞ്ഞ 25 വര്‍ഷങ്ങളായി കാണാനില്ല. അതുപോലെ തന്നെ Miss Waldron ചുവന്ന colobus 1978 ന് ശേഷം കണ്ടിട്ടില്ല.
പര്‍വ്വത ഗറില്ലകളുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ചയുണ്ടായതിനാല്‍ അവയെ Red List നീക്കി Critically Endangered വിഭാഗത്തില്‍ പെടുത്തിയിരിക്കുകയാണ്. എന്നാല്‍ കോംഗോയിലെ Virunga National Park ല്‍ അഞ്ച് പര്‍വ്വത ഗറില്ലകളെ വെടിവെച്ച് കൊന്നത് അവയുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ ചോദ്യമുയര്‍ത്തുന്നു.
ജീവികള്‍ക്ക് മൊത്തത്തില്‍ മോശം അവസ്ഥ അവസ്ഥ ആണെങ്കിലും Red List ല്‍ ചില വിജയങ്ങളുണ്ടായിട്ടുണ്ട്. ബ്രസീലിലെ golden lion tamarins ഉം black lion tamarins ഉം Critically Endangered വിഭാഗത്തില്‍ നിന്നും Endangered വിഭാഗത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞു.
— സ്രോതസ്സ് news.bbc.co.uk
ഓരോ ജീവിയുടേയും നാശം അതിനെ ബന്ധപ്പെട്ടു ജീവിക്കുന്ന മറ്റ് ജീവികളുടെ നാശത്തില്‍ കലാശിക്കും. ഭക്ഷ്യ ശൃംഖലയിലെ ഏറ്റവും മുകളില്‍ ജീവിക്കുന്ന ജീവിയായതുകൊണ്ട് മനുഷ്യന്റെ നിലനില്‍പ്പിനെ ഇത് ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. കൂടാതെ ഈ ജീവികള്‍ അടുത്ത നമ്മുടെ തലമുറക്ക് നാം നല്‍കേണ്ട നമ്മുടെ പൈതൃകമാണ്.
താങ്കളുടെ ഉപഭോഗം കുറക്കൂ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
Primates ന്റെ മലയാളം എന്താണ്?