മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു

ഉപഭോക്താക്കളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പശുക്കളില്‍ കൃത്രിമ വളര്‍ച്ച ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വികസന ബിസിനസ്സ് മൊണ്‍സാന്റോ വില്‍ക്കുന്നു. ഇതിന് പകരം വിത്ത്, പരിഷ്കരിച്ച വിളകള്‍ തുടങ്ങിയ വ്യവസായത്തിലായിരിക്കും ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്രിമ ഹോര്‍മോണ്‍ ഉപയോഗിക്കാത്ത പശു ഉത്പന്നങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ നിര്‍ബന്ധം കച്ചവടക്കാരെ കൃത്രിമ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും തടഞ്ഞു. Wal-Mart, Kroger, Publix, Dean Foods തുടങ്ങിയ കച്ചവടക്കാര്‍ ഇപ്പോള്‍ സാധാരണ പശുവിന്റെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്.

റീടെയില്‍ രംഗത്തെ ട്രന്റ് അനുസരിച്ചല്ല മൊണ്‍സാന്റോ ഈ തീരുമാമനെടുത്തതെന്ന് അവരുടെ വക്താവ് വിശദീകരിച്ചു. Posilac എന്ന പേരില്‍ വിളിക്കുന്ന കൃത്രിമ ഹോര്‍മോണ്‍ വ്യവസായം നലലതുപോലെ നടക്കുന്നുവെന്നും അവര്‍ പറഞ്ഞു. St. Louis ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊണ്‍സാന്റോ അതിന്റെ വില്‍പ്പയുടടെ എണ്ണം പ്രസിദ്ധപ്പെടുത്താന്‍ വിസമ്മതിച്ചു.

1993 ല്‍ Food and Drug Administration അംഗീകാരം കൊടുത്ത ഈ വളര്‍ച്ചാ ഹോര്‍മോണ്‍ ആണ് ആദ്യമായി ആഹാര രംഗത്ത് ഉപയോഗിച്ച ജനിതക സാങ്കേതികവിദ്യ. ജനിതക മാറ്റം വരുത്തിയ ബാക്റ്റീരിയയെ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. ഇത് കുത്തിവെച്ച പശുക്കള്‍ പ്രതിദിനം 3.7 ലിറ്റര്‍ കൂടുതല്‍ പാല്‍ നല്‍കും. Department of Agriculture 2007 ല്‍ നടത്തിയ സര്‍‌വ്വേ പ്രകാരം അമേരിക്കയില്‍ 17% പാല്‍ ഇങ്ങനെ ഉത്പാദിപ്പിക്കുന്നതാണ്.

സര്‍ക്കാര്‍ അംഗീകാരം കൊടുക്കുമ്പോഴും Posilac പശുക്കള്‍ക്ക് ദേഷമാണെന്നാണ് പല വിദഗ്ധ ഗ്രൂപ്പുകളും പറയുന്നത്. ചിലര്‍ പറയുന്നത്, ഇത് മനുഷ്യരില്‍ ക്യാന്‍സര്‍ ഉണ്ടാക്കുമെന്നാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവുകളില്ല. ക്യാനഡ, യൂറോപ്പ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ ഈ ഹോര്‍മോണ്‍ നിരോധിച്ചത് അവരുടെ സംശയത്തിന് ശക്തി പകര്‍ന്നു.

പാല്‍ ഉത്പന്നങ്ങളുടെ കവറിലെ ലേബല്‍ ചെയ്യുന്നതിനേക്കുറിച്ചുള്ള യുദ്ധത്തിന്റെ പരിണിത ഫലമായിട്ടാണ് മൊണ്‍സാന്റോയുടെ ഈ പ്രഖ്യാപനം. ഹോര്‍മോണ്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പാല്‍ ഉത്പന്നങ്ങളെ വ്യത്യത്ഥ തരം കവറിലാക്കാതെ ഒരേ പോലെ പാക്കുചെയ്യണമെന്ന് സര്‍ക്കാരിനെ നിര്‍ബന്ധിച്ചത് കഴിഞ്ഞ വര്‍ഷം ആയിരുന്നു. ആ ശ്രമം പരാജയപ്പെട്ടു. സംസ്ഥാന തലത്തില്‍ അതുപോലുള്ള ഒരു നിയമം പാസാക്കിയെടുക്കാനും മൊണ്‍സാന്റോ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന്, പെന്‍സില്‍‌വേനിയ കൃഷി സെക്രട്ടറി ഹോര്‍മോണ്‍ ലേബലൊട്ടിച്ച കവര്‍ നിരോധിച്ചു. ഉപഭോക്താക്കളുടെ സമരം കാരണം ഗവര്‍ണര്‍ പിന്നീട് ഇത് പിന്‍വലിപ്പിച്ചു.

വാങ്ങാനാളു വന്നതു വരെ മൊണ്‍സാന്റോ ഈ ഉത്പന്നങ്ങള്‍ വില്‍ക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്ന് Christie Chavis പറഞ്ഞു. കമ്പനിയുടെ മൃഗ കൃഷി ബിസിനസ്സ് യൂണിറ്റിന്റെ തലവനാണ് അദ്ദേഹം. ഇപ്പോള്‍ 20 രാജ്യങ്ങളില്‍ Posilac ഹോര്‍മോണ്‍ വില്‍ക്കുന്നുണ്ട്.

— സ്രോതസ്സ് nytimes

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു

Leave a reply to അനില്‍@ബ്ലൊഗ് മറുപടി റദ്ദാക്കുക