ന്യൂ മെക്സികോയുടെ ആദ്യത്തെ ഭൗമതാപോര്‍ജ്ജ നിലയത്തിന്റെ പദ്ധതി Raser Technologies ഉം ഗവര്‍ണര്‍ Bill Richardson നും ചേര്‍ന്ന് തയ്യാറാക്കുന്നു. Animas ന് സമീപമുള്ള Lightning Dock ല്‍ സ്ഥാപിക്കുന്ന ഈ നിലയം binary liquid technology എന്ന പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ഥലത്തിന്റെ കുറഞ്ഞ ഭൗമതാപോര്‍ജ്ജത്തിന്റെ ഉപയോഗം സാദ്ധ്യമാക്കുന്നു. ഇത്തരത്തിലുള്ള ധാരാളം modular plants നിര്‍മ്മിച്ചാല്‍ അമേരിക്കയില്‍ 120,000 മെഗാവാട്ട് ഊര്‍ജ്ജം കുറഞ്ഞ താപനിലയുള്ള ഭൗമതാപോര്‍ജ്ജ പ്രദേശങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും.
താഴ്ന്ന താപനിലാ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യത്തേ നിലയമാണിത്. Raser ആണ് ഇത് വികസിപ്പിച്ചത്. ഓരോ ഉത്പാദന യൂണിറ്റും ഫാക്റ്ററിയില്‍ നിര്‍മ്മിച്ച്, സ്ഥാപിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് വേഗം സ്ഥാപിക്കാന്‍ കഴിയുന്നതാണ്. ഒരു ഭൗമതാപോര്‍ജ്ജ നിലയത്തില്‍ 450 kW ന്റെ ധാരാളം യൂണിറ്റുകള്‍ ഉണ്ടാകും. 10 MW ഊര്‍ജ്ജം 2009 ല്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഘട്ടത്തില്‍ 15 MW ഉം. അങ്ങനെ 25 MW. അത് 15,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കും.
സാധാരണ ഭൗമതാപോര്‍ജ്ജ നിലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഉയര്‍ന്ന താപനില ആവശ്യമാണ്. 100 °C ന് മുകളില്‍ വേണം. Dry Steam ഓ Flash Steam ഓ അടിസ്ഥാനമായ നിലയങ്ങള്‍ക്ക് ഈ ഉയര്‍ന്ന താപനില ഉപയോഗിച്ച് നീരാവി ഉണ്ടാക്കി ടര്‍ബൈന്‍ തിരിക്കാന്‍ കഴിയും.
Raser ന്റെ Binary Cycle ഊര്‍ജ്ജ നിലയങ്ങള്‍ക്ക് 100 °C ന് താഴെ താപനിലമതി പ്രവര്‍ത്തിക്കാന്‍. ഭൂമിയുടെ ചൂടുകൊണ്ട് ജലം ചൂടാക്കികയും ആ ചൂടുവെള്ളം ഉപയോഗിച്ച് രണ്ടാമത്തേ “working fluid” ആവിയാക്കുകയുമാണ് ചെയ്യുന്നത്. വാതകാവസ്ഥയിലുള്ള “working fluid” നെ ടര്‍ബൈന്‍ തിരിക്കാനുപയോഗിക്കുന്നു.
ഈ സാങ്കേതിക വിദ്യക്ക് വലിയ സാദ്ധ്യതകളാണ്. 120,000 MW താഴ്ന്ന താപനിലാ ഭൗമതാപോര്‍ജ്ജ വിഭവങ്ങള്‍ അമേരിക്കയിലുണ്ടെന്നാണ് US Geological Survey യുടെ കണക്ക് പറയുന്നത്. വേഗത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്ന ഈ modular systems ഉപയോഗിച്ച് ആണവനിലയമോ താപനിലയമോ നിര്‍മ്മിക്കുന്നതിനേക്കാള്‍ വളരെ വേഗത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഓ, ഈ ഊര്‍ജ്ജം മലിനീകരണമില്ലാത്ത ശുദ്ധ ഊര്‍ജ്ജമാണെന്ന് നമ്മള്‍ പറഞ്ഞിട്ടുണ്ട്, അല്ലേ?
– from inhabitat