കാറ്റാടി നിലയങ്ങള്‍ക്ക് Compressed-വായൂ സംഭരണികള്‍

കാറ്റാടി നിലയങ്ങള്‍ക്ക് വേണ്ടി ന്യൂജഴ്സിയിലെ ഒരു കമ്പനി Compressed-വായൂ സംഭരണികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. $2 കോടി ഡോളര്‍ ആണ് ഇതില്‍ അവര്‍ നിക്ഷേപിക്കുന്നത്. Energy Storage and Power എന്ന കമ്പനി PSEG Global ഉം Michael Nakhamkin ഉം ചേര്‍ന്നു തുടങ്ങിയ പുതിയ കമ്പനിയാണ്. Compressed Air Energy Storage (CAES) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വായുവിനെ ഭൂമിക്കടിയിലുള്ള അറകളിലേക്ക് (ഉപയോഗ ശൂന്യമായ പഴയ പ്രകൃതി വാതക കിണറുകള്‍ തുടങ്ങിയവ) പമ്പ് ചെയ്യുന്നു. മര്‍ദ്ദം കൂടിയ ഈ വായുവിനെ പിന്നീട് ആവശ്യാനുസരണം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

ധാരാളം മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ ഉപയോഗിക്കാനുള്ള ശേഷി ഈ സംഭരണികള്‍ക്കുണ്ട്. peak hours സമയത്ത് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ രണ്ട് CAES നിലയങ്ങളാണ് ലോകത്ത് പ്രവര്‍ത്തിക്കുന്നത്. McIntosh, Ala ലും മറ്റേത് ജര്‍മ്മനിയിലെ Huntorf ലും. ധാരാളം മണിക്കൂര്‍ നേരത്തേ സംഭരണ ശേഷിയാണ് ഇവക്കുള്ളത്.

പുനരുത്പാദിതോര്‍ജ്ജം വന്‍ തോതില്‍ ശേഖരിക്കാനുള്ള സംരംഭങ്ങള്‍ വികസിപ്പിക്കുകയാണ് Energy Storage and Power ന്റെ ലക്ഷ്യം. ഊര്‍ജ്ജ കമ്പനികള്‍ ഇപ്പോള്‍ കാറ്റാടി, സൗരോര്‍ജ്ജ നിലയങ്ങള്‍ ധാരാളം ഉപയോഗിക്കുന്നുണ്ടെങ്കിലും സംഭരണികള്‍ അവയുടെ ലഭ്യത കൂട്ടും.

കംപ്രസര്‍ കൂടി ഘടിപ്പിച്ച കാറ്റാടി നിര്‍മ്മിക്കാന്‍ General Compression പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഇത് പരീക്ഷിക്കാന്‍ കഴിയുമെന്നാണ് അവര്‍ കരുതുന്നത്.

ലിഥിയം-അയോണ്‍ ബാറ്ററി കമ്പനിയായ A123 യും ഊര്‍ജ്ജ കമ്പനിയായ AES ചേര്‍ന്ന് on grid-tied ഊര്‍ജ്ജ സംഭരണി നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങി. 1 – 2 മെഗാവാട്ട് ഉപകരണത്തിന് ഗ്രിഡിനെ സുസ്ഥിരമാക്കാനും ഒരു മണിക്കൂറോളം വൈദ്യുതി നല്‍കാനും കഴിയും.

കൂടുതല്‍ സമയം വൈദ്യുതി നല്‍കാന്‍ കഴിയുമെന്നതാണ് CAES സാങ്കേതിക വിദ്യയുടെ ഗുണം. Iowa Stored Energy Park പ്രകൃതി വാതക കംപ്രസറും കാറ്റാടി പാടവും ചേര്‍ന്ന വൈദ്യുത നിലയം 2011 ഓടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതുന്നു.

– from news.cnet

ഒരു അഭിപ്രായം ഇടൂ