60ലക്ഷം ഊര്‍ജ്ജ ദക്ഷതയുള്ള വിളക്കുകള്‍ സ്ഥാപിക്കാന്‍ പനാമ തയ്യാറാകുന്നു. ഒരു പൌരന് രണ്ട് എണ്ണം വീതം. പവര്‍കട്ട് ഒഴുവാക്കാന്‍ ഇത് സഹായിക്കുമെന്ന് പ്രസിഡന്റ് Martin Torrijos പറഞ്ഞു. “Operation Light Bulb” എന്ന ഈ പരിപാടി $1.3 കോടി ഡോളറിന്റെ ഫ്ലൂറസന്റ് വിളക്കുകള്‍ ദക്ഷത കുറഞ്ഞ സാധാരണ ബള്‍ബുകള്‍ക്ക് പകരം വെക്കും. ഇതുപോലുള്ള പരിപാടികള്‍ ക്യൂബ, വെനസുല, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നുണ്ട്. ഇതുമൂലം പുതിയ 60 മെഗാവാട്ട് നിലയത്തിന്റെ വില പത്തിലൊന്നായി ചുരുക്കാന്‍ കഴിയും.
പമാമയുടെ സാമ്പത്തിക വളര്‍ച്ച അവിടുത്തെ വൈദ്യുതോപയോഗത്തെ കൂട്ടിയിട്ടുണ്ട്. പനാമക്കാര്‍ കൂടുതല്‍ വൈദ്യുതോപകരണങ്ങള്‍ വാങ്ങുന്നു. അതിനാല്‍ പവര്‍കട്ട് സാധാരണ സംഭവമാണ്.
30 ലക്ഷം വിളക്കുകളുടെ ആദ്യ ബാച്ച് എത്തിക്കഴിഞ്ഞാല്‍ അത് ദരിദ്രര്‍ക്ക് സൌജന്യമായി നല്‍കാനാണ് പരിപാടി.
– from reuters