കാലാവസ്ഥാമാറ്റത്തെ തരണം ചെയ്യാന്‍ ഉഷ്ണമേഖലാ മഴക്കാടുകളെ ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതിനേക്കാള്‍ നല്ലത് അവയെ കാടായിട്ട് തന്നെ സംരക്ഷിക്കുകയാണ് Conservation Biology എന്ന ജേണലിലെ ലേഖനത്തില്‍ പറയുന്നു.
കാടിനെ പ്ലാന്റേഷനുകള്‍ ആയി മാറ്റിയതില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ ഉദ്വവമത്തെ ഇല്ലാതാക്കാന്‍ പ്ലാന്റേഷനുകള്‍ക്ക് 75 വര്‍ഷങ്ങള്‍ വേണം. കാര്‍ബണ്‍ ധാരാളമുള്ല peatland ആണ് പ്ലാന്റേഷനുകള്‍ ആയി മാറ്റുന്നതെങ്കില്‍ 600 വര്‍ഷങ്ങള്‍ വേണ്ടിവരും കാടിന്റെ നഷ്ടം മൂലമുണ്ടായ കാര്‍ബണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കാന്‍. എന്നാല്‍ കാടിന് പകരം നശിച്ചുപോയ Imperata പുല്‍ മേടുകളില്‍ ജൈവ ഇന്ധന പ്ലാന്റേഷനുകള്‍ വന്നാല്‍ അത് 10 വര്‍ഷത്തേ കാര്‍ബണ്‍ വലിച്ചെടുക്കും.
പാം ഓയില്‍ പ്ലാന്റേഷനുകളുടെ കാലാവസ്ഥാ മാറ്റത്തിലും ജൈവ വൈവിദ്ധ്യത്തിലും ഉള്ള ബന്ധത്തെക്കുറിച്ച് ലേഖനം വിശദമായി ചര്‍ച്ച ചെയ്യുന്നു. botanists, ecologists, engineers ഉള്‍പ്പെട്ട 7 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര ഗവേഷണ സംഘമാണ് പഠനം നടത്തിയത്.
ആഗോള താപനത്തിന് കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം ജൈവഇന്ധനങ്ങള്‍ പരിസ്ഥിതിക്ക് ഗുണകരമാണെന്ന പ്രചരണം വലിയരീതിയില്‍ നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു ജൈവ ഇന്ധനമാണ് തെക്ക് കിഴക്കനേഷ്യയില്‍ ദശലക്ഷം ഏക്കറുകണക്കിന് വരുന്ന പാം ഓയില്‍ പ്ലാന്റേഷനുകള്‍. അവ നേരിട്ടോ അല്ലാതെയോ ഉഷ്ണമേഖലാ മഴക്കാടുകളെ ഇല്ലാതാക്കുന്നു. മരങ്ങളിലും peatlands ലുമായി ശേഖരിക്കപ്പെട്ടുള്ള കാര്‍ബണ്‍ തിരികെ അതന്തരീക്ഷത്തിലെത്തുന്നതിനും കാണ്ടാമൃഗം, ഒറാങ്ങ്ഉട്ടാന്‍ തുടങ്ങിയ വംശനാശം നേരിടുന്ന ജീവികളുടെ നാശവുമാണ് ഫലം.
“ജൈവ ഇന്ധനം മഴക്കാട് പ്രദേശങ്ങളില്‍ നിന്നുള്ളവയെങ്കില്‍ അത് കാലാവസ്ഥക്കും വന്യജീവികള്‍ക്കും ഒരു മോശം കാര്യമാണ്,” World Wildlife Fund ന്റെ Dr. Neil Burgess പറയുന്നു. “ഏറ്റവും ദക്ഷതയുള്ള കാര്‍ബണ്‍ സംഭരണികളെ ഇല്ലാതാക്കുന്നതു വഴി അവ കാലാസ്ഥാമാറ്റത്തെ മൂര്‍ഛിപ്പിക്കും.”
ഭൂമിയിലെ ജീവജാലങ്ങളില്‍ പകുതിയിലധികം ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ജീവിക്കുന്നത്. അതില്‍ തെക്ക് കിഴക്കനേഷ്യയിലെ മഴക്കാടുകള്‍ ഏറ്റവും സമ്പുഷ്ടമാണ്. കൂടാതെ അവ 46% living terrestrial carbon ശേഖരിച്ചു വെച്ചിരിക്കുന്നു. വനനശീകരണം നടന്നാല്‍ അവ 25% net global carbon emissions ന് കാരണമാകും.
“പരിസ്ഥിതി സൌഹൃദമായ ഇന്ധനമെന്ന പേരില്‍ വളര്‍ത്തുന്ന ചെടികള്‍ മഴക്കാടുകളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ് എന്ന് Global Environment Center, Malaysia യിലെ Faizal Parish പറയുന്നു. തെക്ക് കിഴക്കനേഷ്യയില്‍ മാത്രമല്ല ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍ സോയ വളര്‍ത്താനും മഴക്കാടുകള്‍ വെട്ടി നശിപ്പിക്കുന്നു. പ്ലാന്റേഷനുകള്‍ ഇത്തരത്തില്‍ വനഭൂമിയും പരിസരപ്രദേശങ്ങളും നശിപ്പിക്കുന്നത് തടയാന്‍ ശക്തമായ നിയമങ്ങള്‍ വേണം.
— സ്രോതസ്സ് sciencecodex
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.