ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ മാറ്റത്തിന് പ്രതിവിധികാണാന്‍ ഭൂമിയിലെ ഏറ്റവും മിടുക്കരായ മനുഷ്യര്‍ ശ്രമിക്കണമെന്ന് Sir David King പറഞ്ഞു. innovative thinkers ല്‍ ഒരു ഗിയര്‍ മാറ്റം വേണമെന്ന് BA Science Festival ഉദ്ഘാടനം ചെയ്തുകൊണ്ട് പണ്ടത്തെ പ്രധാന ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു.
ശൂന്യാകാശ പരിപാടി, കണികാ ഭൗതികം തുടങ്ങിയ മേഖലയിലേക്ക് കുറവ് പണവും സമയവും ചിലവഴിച്ചാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പകരം ജനസംഖ്യാ വര്‍ദ്ധനവും ആഫ്രിക്കയിലെ ദാരിദ്ര്യവുമാകാണം പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.
“നാം ഇന്നുവരെ നേരിട്ട പ്രശ്നങ്ങളേക്കാള്‍ വിഭിന്നമാണ് 21-ാം നൂറ്റാണ്ടിലെ പ്രശ്നങ്ങള്‍,” Liverpool ല്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പത്രക്കാരോട് പറഞ്ഞു. “ഇതിന് നമ്മുടെ മുന്‍ഗണനാക്രമം പുനര്‍ പരിഷ്കരിക്കണം. ശാസ്ത്രത്തോടും സാങ്കേതിക വിദ്യയോടുമുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടും മാറണം.”
Cern ലെ Large Hadron Collider ദ്രവ്യത്തിന്റെ അടിസ്ഥാന കണങ്ങളെ കണ്ടെത്തുന്നതില്‍ നമ്മേ സഹായിക്കും. അന്താരാഷ്ട്ര സംരംഭമായ ഇത് വളരേറെ ചിലവേറിയതാണ്. ബ്രിട്ടണ്‍ ഇതില്‍ £500 ദശലക്ഷം പൗണ്ട് നിക്ഷേപിച്ചു. ഇന്നുവരെയുള്ളതില്‍ ഒറ്റ ശാസ്ത്ര പഠന പ്രൊജക്റ്റിനായി ബ്രിട്ടണ്‍ സര്‍ക്കാര്‍ നിക്ഷേപിച്ച ഏറ്റവും വലിയതുകയാണ് ഇത്.
“ചൊവ്വയില്‍ എങ്ങനെയാണ് ഒരു പേടകം ഇറക്കിയതെന്ന് വിശദീകരിക്കാത് വളരെ കൗതുകകരമായ കാര്യമാണ്. Higgs boson ഉണ്ടോ ഇല്ലയോ എന്നത് തെളിക്കുന്നതും അങ്ങനെ തന്നെ. എന്നാല്‍ എനിക്ക് തോന്നുന്നത് നമുക്ക് ആളുകളെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് വലിച്ചെടുത്ത് നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടണമെന്നാണ്.”
കാലാവസ്ഥാ മാറ്റത്തെയാണ് Sir David പ്രധാനമായും എടുത്തു പറഞ്ഞത്. ഭീകരവാദം ഉയര്‍ത്തുന്ന പ്രശ്നങ്ങളേക്കാള്‍ വളരെ വലുതാണ് കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതെന്ന് അദ്ദേഹം സര്‍ക്കാരിന്റെ ഒന്നാമത്തെ ശാസ്ത്രജ്ഞനായിരുന്ന കാലത്ത് പറയുകയുണ്ടായി.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ സമൂഹം ഏറ്റവും അത്യാവശ്യമാണ്. ഈ നൂറ്റാണ്ടിന്റെ പകുതി ആകുമ്പോഴേക്കും ജനസംഖ്യ 900 കോടിയാകും. അവര്‍ക്കെല്ലാം ഉയര്‍ന്ന ജീവിത നിലവാരവും വേണം. “നമ്മള്‍ ചിന്തിക്കുന്ന രീതി തന്നെ മാറ്റണം. ഊര്‍ജ്ജത്തേ ആശ്രയിച്ച് മൊത്തം സമൂഹവും ജീവിക്കുന്നത്. അത് ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിച്ചാവരുത്. അല്ലെങ്കില്‍ അതില്‍ നിന്ന് പുറത്തുവരുന്ന കാര്‍ബണ്‍ ശേഖരിക്കാനുള്ള മാര്‍ഗ്ഗം ഉണ്ടാകണം,” അദ്ദേഹം പറഞ്ഞു.
ശുദ്ധമായ ഊര്‍ജ്ജം അനിവാര്യമാണ്. Cern ലെ Large Hadron Collider ന് വേണ്ടി പണം ചിലവാക്കിയതിനെ Sir David വിമര്‍ശിക്കുന്നു. Cern ന്റെ ഏറ്റവും വലിയ കണ്ടുപിടുത്തത്തെ അദ്ദേഹം സംശയിക്കുന്നു. “ആളുകള്‍ എന്നോട് world wide web എന്തെന്നന് ചോദിക്കാറുണ്ട്. Cern ല്‍ നിന്ന് വന്ന ഏറ്റവും അത്യുജ്ജ്വലമായ കമ്ടുപിടുത്തമാണത്. Tim Berners Lee ആണ് അത് കണ്ടെത്തിയത്. അദ്ദേഹം അതിന് പകരം സൗരോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിച്ചുന്നെങ്കില്‍ എന്ന് ആലോചിച്ച് പോകുന്നു. ആ മഹാനായ മനുഷ്യനില്‍ നിന്ന് സൗരോര്‍ജ്ജ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായേനേ.”
എന്നാല്‍ Cern ലെ British theoretical physicist ആയ John Ellis ഈ ആശയത്തെ എതിര്‍ക്കുന്നു. web ന്റെ കണ്ടുപിടുത്തം യാദര്‍ശ്ചികമായിരുന്നില്ല. കാലാവസ്ഥാമാറ്റത്തിന്റെ കുഴപ്പങ്ങള്‍ എല്ലാവരും മനസിലാക്കുന്നുണ്ട്. അതിനെതിരെ പ്രവര്‍ത്തിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട് എന്ന് പ്രൊഫസര്‍ Ellis പറഞ്ഞു.
– from bbc
Sir David King ഉം John Ellis പൂര്‍ണമായി ശരിയല്ല. കാലാവസ്ഥാ മാറ്റത്തിന് പരിഹാരം ഇപ്പോള്‍ തന്നെയുണ്ട്. പക്ഷേ അത് നടപ്പിലാക്കാന്‍ വേണ്ട ഇച്ഛാശക്തി സര്‍ക്കാരുകള്‍ക്ക് ഇല്ല എന്നതാണ് സത്യം. പുനരുത്പാദിതോര്‍ജ്ജത്തോട് ഇപ്പോഴും വലിയ അവഗണയാണ്. സൗരോര്‍ജ്ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം പോലും കിട്ടില്ല എന്ന് Right Livelihood Award ന്റെ സ്ഥാപകനായ Jakob von Uexkull കുറ്റപ്പെടുത്തുന്നു.
ഒരു വര്‍ഷം 40,000 കോടി ഡോളര്‍ സബ്സിഡി ലോകം മൊത്തം എണ്ണ ഉള്‍പ്പടെയുള്ള ഫോസിന്‍ ഇന്ധങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഓര്‍ക്കണം. പക്വത വന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട കാര്യമില്ല. ഈ പണം മുഴുവനും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കേണ്ടതാണ്. പണം കണ്ടെത്താന്‍ വേണ്ടി ശാസ്ത്ര പഠനം വേണ്ടെന്ന് വെക്കേണ്ട.
John Ellis പറയുന്നതുപോലെ എല്ലാവരും കാലവസ്ഥാ മാറ്റത്തിന്റെ കുഴപ്പങ്ങളേക്കുറിച്ച് ബോധമുള്ളവരല്ല. അല്ലെങ്കില്‍ വേറേ ആരെങ്കിലും ഇതൊക്കെ പരിഹരിച്ചോളും എന്ന് കരുതി ഇരിക്കുന്നവരാണ്. ശാസ്ത്ര-സാങ്കേതികവിദ്യാ സ്ഥാപനങ്ങള്‍ കുറച്ച് പണം പുനരുത്പാദിതോര്‍ജ്ജ/ഊര്‍ജദക്ഷത രംഗത്ത് ചിലവാക്കണം. ഈ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ സ്വകാര്യ ജീവിതത്തിലും അത് നടപ്പാക്കണം. അവര്‍ക്ക് കൂടുതല്‍ celebrity status ഉള്ളതിനാല്‍ സമൂഹത്തില്‍ ഒരു ചലനം സൃഷ്ടിക്കാന്‍ അതിന് കഴിയും.