വൃക്കയിലെ കല്ലും ആഗോളതാപനവും

2050 ഓടെ ആഗോളതാപനം കാരണം 23 ലക്ഷം ആളുകള്‍ക്ക് വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പുതിയ പഠനം പറയുന്നു. എന്താണ് കാരണം? വൃക്കയിലെ കല്ലുണ്ടാക്കുന്ന പ്രധാന കാരണമായ dehydration ഉപ്പുള്ള കാലാവസ്ഥയില്‍ കൂടുന്നതുകൊണ്ടാണിത്. Proceedings of the National Academy of Sciences USA ല്‍ വന്ന ഗവേഷണ പ്രബനന്ധത്തിലാണിത് പ്രസിദ്ധപ്പെടുത്തിയത്.

മുഷ്ടിയുടെ വലിപ്പമുള്ള വൃക്കയില്‍ ധാതുക്കള്‍ അടിയുന്നതുവഴിയാണ് മിക്ക കല്ലുകളും ഉണ്ടാകുന്നത്. ഈ അവയവം യൂറിയ, ധാതുഉപ്പുകള്‍, വിഷങ്ങള്‍ തുടങ്ങിയവ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്നു. മണ്‍തരി വലിപ്പമുള്ള പരലുകള്‍ സാധാരണ വൃക്കയില്‍ തങ്ങി നില്‍ക്കാറില്ല. എന്നാല്‍ വലിപ്പം കൂടിയവ വൃക്കയിലോ, മൂത്രനാളത്തിലോ മറ്റോ അടിഞ്ഞ് കൂടി മൂത്രതടസമുണ്ടാക്കും. അങ്ങനെയുണ്ടായാല്‍ lithotripsy പോലുള്ള ശസ്ത്രകൃയവഴി അവയെ നീക്കംചെയ്യും. ധാരാളം വെള്ളം കുടിച്ച് ധാതുക്കളെ വൃക്കയില്‍ നിന്ന് ഒഴിപ്പിച്ച് കളാന്‍ Urologists പറയാറുണ്ട്.

ഡള്ളസിലെ (Dallas) University of Texas Southwestern Medical Center ലെ ഗവേഷകര്‍ IPCC കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത 40 വര്‍ഷങ്ങളിലെ താപനിലാ വ്യത്യാസം എങ്ങനെ അമേരിക്കന്‍ ജനതയെ ബാധിക്കുമെന്ന് പരിശോധിച്ചു. അവരുടെ കണക്ക് പ്രകാരം അമേരിക്കയില്‍ വൃക്കയിലെ കല്ലിനുള്ള സാദ്ധ്യത 2000 ല്‍ 40% ആയിരുന്നത് 2050 ആകുമ്പോഴേക്കും 56% ല്‍ എത്തും. Midwest ല്‍ ആയിരിക്കും കൂടുതല്‍. അവിടെ 10 – 11% വരെ കൂടും.

അമേരിക്കക്കാരില്‍ ഇപ്പോള്‍ 10% പുരുഷന്‍മാരിലും 7% സ്ത്രീകളിലും വൃക്കയിലെ കല്ല് കആണുന്നുണ്ട്. ഈ നിരക്ക് കൂടിവരികയാണ്. 1976 ല്‍ 3.6% ആയിരുന്നത് 90കളില്‍ 5.2% ആയി. ഈ ഉയര്‍യുണ്ടായ കാലത്ത് 0.28 ഡിഗ്രി C താപനിലയും വര്‍ദ്ധിച്ചിട്ടുണ്ട്.

– from sciam

ആശുപത്രികള്‍ക്കും ഡോക്റ്റര്‍മാര്‍ക്കും ആരോഗ്യ വ്യവസായത്തിനും സന്തോഷം നല്‍കുന്ന വാര്‍ത്ത. എണ്ണ, വാഹന രാജാക്കന്‍മാരേ പോലെ ഇനി ആരോഗ്യ വ്യവസായവും ആഗോളതാപനം നല്ലതാണെന്ന് പറയും.

2 thoughts on “വൃക്കയിലെ കല്ലും ആഗോളതാപനവും

  1. “IPCC കണക്കുകളുടെ അടിസ്ഥാനത്തില്‍…”
    അത് ഉടച്ച് വാര്‍ത്ത് തെറ്റുകള്‍ തിരുത്തി എഴുതുമെന്നോ മറ്റോ നമ്മന്റെ ആള്‍ കഴിഞ്ഞ മാസമോ മറ്റോ പറഞ്ഞായിരുന്നില്ലേ… “ഹിമാലയന്‍” ബ്ലണ്ടറൂകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വന്തം കസേര തെറിക്കാതിരിക്കുവാന്‍ 🙂

    ഈ വാര്‍ത്ത കൊണ്ടാണ് അല്‍ഗോര്‍ ചേട്ടനെ പുറത്ത് കാണാത്തത് അല്ലേ. പെണ്ണ് കേസ്സില്‍ കുടിങ്ങിയത് കൊണ്ടാണന്നല്ലേ ഇത്രയും ദിവസം കരുതിയത് 🙂 ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കോളായി, അവരാണല്ലോ ആരോഗ്യ മേഖല നിയന്ത്രിക്കുന്നത്…. [ഇന്ത്യയിലെയല്ല അമേരിക്കയിലെ കാര്യമാണ് പറഞ്ഞത് കേട്ടോ 😉 ]

Leave a reply to jagadees മറുപടി റദ്ദാക്കുക