Alberta യിലെ ടാര്‍ മണ്ണില്‍ അമിതമായി നിക്ഷേപം നടത്തുന്ന ബ്രിട്ടണിലെ എണ്ണ ഭീമന്‍മാരായ BP യേയും Shell നേക്കുറിച്ചും ഉള്ള ഒരു പുതിയ റിപ്പോര്‍ട്ട് ഗ്രീന്‍പീസ്(Greenpeace UK) പുറത്തുവിട്ടു. പ്രത്യാഘാതം നോക്കാതെയുള്ള അന്ധമായ നികഷേപമാണിതെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. സാമ്പത്തിക വിദഗ്ധരും വലിയ നിക്ഷേപ ഫണ്ടുകളും BP യേയും Shell ന്റേയും ഈ നിക്ഷേപങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്. ഗ്രീന്‍പീസും PLATFORM ഉം ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. BP യും Shell ഉം Alberta യിലെ ടാര്‍ മണ്ണില്‍ നിന്നുമുള്ള എണ്ണ ഉത്പാദിപ്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ രംഗം Shell ന്റെ എണ്ണ നിക്ഷേപത്തിന്റെ 30% വരും. തൊഴിലാഥികളുടെ അഭാവവും ഉയര്‍ന്ന ഉത്പാദന ചിലവും കമ്പനികളുദ്ദേശിച്ച തരത്തിലുള്ള വളര്‍ച്ച് ഉണ്ടാക്കാന്‍ കഴിയുന്നില്ല. ഇത് ആഗോളതാപനം കൂടുതല്‍ വഷളാക്കും.
Co-op Investments ഉം WWF ഉം നടത്തിയ ഗവേഷണങ്ങള്‍ക്ക് ശേഷം ടാര്‍ മണ്ണിനെതിരായ സമരം തുടങ്ങി. അവരുടെ റിപ്പോര്‍ട്ട് പരമ്പരാഗതമല്ലാത്ത ഇത്തരം ഇന്ധനങ്ങള്‍ കാലാവസ്ഥാമാറ്റത്തേ ഒരിക്കലും തിരികെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ പറ്റാത്തവിധമാക്കി തീര്‍ക്കും. $12,500 കോടി ഡോളറാണ് 2015 ന് അകം ഈ രംഗത്ത് ചിലവഴിക്കാന്‍ പോകുന്നത്. ഇത് ഉയര്‍ന്ന തോതില്‍ കാര്‍ബണും, ഊര്‍ജ്ജവും, ജലവും ഉപയോഗിക്കുന്ന ഖനനം ആണ്.
– from greenpeace, guardian