പുതിയ ലാപ്ടോപ്പിന് LED ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ വികസിപ്പിക്കാന്‍ ഡെല്‍ തീരുമാനിച്ചു. ഏറ്റവും നല്ല ഹരിത സാങ്കേതികവിദ്യയാണിത്.
LED കള്‍ മെര്‍ക്കുറിയുടെ അംശമില്ലാത്തതാണ്. കൂടാതെ അത് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതുമാണ്. cold cathode fluorescent lamp (CCFL) സങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവ് ഊര്‍ജ്ജവും മതി ഇതിന് പ്രവര്‍ത്തിക്കാന്‍. ഡെല്ലിന്റെ 15 ഇഞ്ച് LED ഡിസ്‌പ്ലേ 43 % കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കിന്നുള്ളു. 2010 – 2011 കാലത്ത് അമേരിക്കയില്‍ ഇതുമൂലം 22 കോടിയൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്ന് കണക്കാക്കുന്നു. 10,000 വീടുകള്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് തുല്ല്യമാണിത്.
– from dell
ഇതുപോലെ ഡസ്ക് ടോപ്പിനുള്ള ഡിസ്‌പ്ലേകളും വികസിപ്പിക്കുക. ചൊട്ട മുതല്‍ ചുടലവരെയുള്ള കമ്പ്യൂട്ടറിന്റെ കാല്‍മുദ്ര നോക്കുമ്പോള്‍ ഡസ്ക് ടോപ്പാണ് കൂടുതല്‍ പരിസ്ഥിതി സൌഹൃദം.