അമേരിക്കന്‍ കോണ്‍ഗ്രസ് 2007 ലെ Energy Independence and Security Act രൂപകല്‍പ്പനചെയ്തപ്പോള്‍ എണ്ണ വ്യവസായത്തിന് നല്‍കിപോന്നിരുന്ന ശതകോടിക്കണക്കിന് ഡോളര്‍ നികുതി ഇളവുകള്‍ നിര്‍ത്തലാക്കി, അവ സൗരോര്‍ജ്ജത്തിനും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഭീമന്‍മാര്‍ “നികുതി കൂട്ടുന്നേ” എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, പ്രസിഡന്റ് ബുഷ് വീറ്റോ ചെയ്യുമെന്ന് ഭീഷണി മുഴക്കി. അവസാനം ആ ഉപാധി പിന്‍വലിച്ചാണ് നിയമം പാസാക്കിയത്.
കൊളറാഡോ ഗവര്‍ണര്‍ Bill Ritter എണ്ണക്കും പ്രകൃതിവാതകത്തിനും നല്‍കുന്ന ഒരു നികുതി ഇളവ് നിര്‍ത്തലാക്കാന്‍ പോകുന്നു. വിജയിക്കുകയാണെങ്കില്‍ severance tax ല്‍ നിന്ന് property taxes കുറക്കുന്ന എണ്ണ ഭീമന്‍മാരുടെ പരിപാടി നടക്കില്ല. ഈ നികുതി ഇളവ് ഒഴുവാക്കുന്നതോടെ $30 കോടി ഡോളര്‍ വര്‍ഷം തോറും $10കോടി ഡോളര്‍ കമ്മി നേരിടുന്ന സംസ്ഥാനത്തിന് ലഭിക്കും. അധികം കിട്ടുന്ന വരുമാനം വിദ്യാഭ്യാസത്തിനും പുനരുത്പാദിതോര്‍ജ്ജത്തിനും ചിലവഴിക്കാനാവും.
എണ്ണ കമ്പനികള്‍ ഇതിനെതിരെ വലിയ പരസ്യ പ്രചരണവുമായി വന്നിട്ടുണ്ട്. എണ്ണയുടെ വില കൂട്ടുമെന്നാണ് അവരുടെ ഭീഷണി.
എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി ഇവ പൂര്‍ണ്ണതയെത്തിയതും (mature) നന്നായി ധനസഹായം കിട്ടിയതുമായ വ്യവസായങ്ങളാണ്. അത് കൂടാതെ കാര്‍ബണിന് വില ഈടാക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഇവര്‍ കമ്പോളത്തെ distort ചെയ്യുന്നു.
പൊതു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള നിക്ഷേപം പുതിയ ഊര്‍ജ്ജരംഗങ്ങള്‍ കണ്ടെത്താനും കണ്ടെത്തിയവയെ നിലനില്‍ക്കാന്‍ ശേഷിയുള്ളതാക്കാനുമാണ് ചിലവഴിക്കേണ്ടത്. Oak Ridge National Laboratory ലെ ഗവേഷകരുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ സമ്പദ്ഘടനക്ക് ഒരു വര്‍ഷം $56,000 കോടി ഡോളര്‍ ചിലവാകുന്നു. അതില്‍ $33,000 കോടി ഡോളര്‍ എണ്ണ രാജ്യങ്ങളിലേക്ക് പോകുന്നു. [ഇത്തരത്തിലുള്ള ഒരു കണക്ക് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്.] ഈ രക്തസ്രാവം തടയണം.
ഫോസില്‍ ഇന്ധനത്തിന് നല്‍കുന്ന സബ്സിഡികള്‍ ഊര്‍ജ്ജവില കൂട്ടുമോ? ഇല്ല. എണ്ണയുടെ ലാഭവുമായി താരതമ്യം ചെയ്യുമ്പോള്‍ സബ്സിഡി ചെറുതാണ്. എണ്ണയുടെ വില നിശ്ചയിക്കുന്നത് അന്താരാഷ്ട്രമാര്‍ക്കറ്റാണ്. എങ്കില്‍ സബ്സിഡി കുറച്ചാല്‍ വില കൂടുമെന്ന് പറയുന്നത് തട്ടിപ്പാണ്.
ജൂണ്‍ 2008 ല്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്ന corporate tax ഇളവുകള്‍ ഇല്ലാതാക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് Congressional Research Service പരിശോധിച്ചു. എണ്ണകമ്പനികളുടെ നികുതി 32.9% ല്‍ നിന്ന് 35% ലേക്ക് കൂട്ടാനായിരുന്നു പരിപാടി. ഇത് $110 കോടി ഡോളര്‍ നികുതി വരുമാനം ഉണ്ടാക്കുമെന്ന് കണ്ടെത്തി. ഈ പണം കാര്‍ബണ്‍ കുറഞ്ഞ ഊര്‍ജ്ജ സാങ്കേതിക വിദ്യകളില്‍ നിക്ഷേപിക്കാം. ഇത് ഊര്‍ജ്ജത്തിന്റെ വില കൂട്ടില്ലെന്നാണ് CRS ഉപസംഹരിച്ചത്. $110 കോടി ഡോളര്‍ നികുതി വരുമാനം എന്നു പറയുന്നത് എണ്ണ കമ്പനികളുടെ 2001 മുതല്‍ 2006 വരെയുള്ള ലാഭത്തിന്റെ ശരാശരിയുടെ 1.4% മാത്രമാണ്.
2008 ആദ്യ പാദത്തില്‍ തന്നെ എണ്ണ വ്യവസായം $5.3 കോടി ഡോളറിന്റെ ടെലിവിഷന്‍, പത്ര പരസ്യങ്ങളാണ് അവരുടെ മുഖം സുന്ദരമാക്കാന്‍ ചിലവഴിച്ചത്. ഇത് അതിന് മുമ്പത്തേ വര്‍ഷത്തേക്കാള്‍ 17% ആധികമായിരുന്നു.
അടുത്ത തവണ നികുതി കൂട്ടുന്നത് ഊര്‍ജ്ജവില കൂട്ടുമെന്ന എണ്ണ പരസ്യം കാണുമ്പോള്‍ തിരിച്ചറിയുക, അത് തട്ടിപ്പാണെന്ന്. ഈ പരസ്യങ്ങള്‍ക്കുള്ള പണമെങ്കിലും പുനരുത്പാദിതോര്‍ജ്ജത്തിന് ചിലവഴിക്കാന്‍ അവരോട് പറയുക.
– from climateprogress
aaru kelkkan,………………..