ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം, മുസ്ലീം രാജ്യങ്ങള്‍ എണ്ണ വിറ്റുണ്ടാക്കിയ പണം പെട്ടെന്ന് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതിനാലാണെന്ന് പ്രവീണ്‍ തൊഗാഡിയ എന്ന സാമ്പതിക ശാസ്ത്രജ്ഞന്റെ അഭിപ്രായപ്പെടുന്നു. ഏത് ബാങ്കിലായാലും ഓഹരികമ്പോളത്തിലായാലും നിക്ഷേപകന് അത് പിന്‍ വലിക്കാനുള്ള അവകാശം ഇല്ലേ. അതോ ബീജേപീയുടെ ബിനാമി കമ്പനിനികളുടെ ഓഹരി വില ഉയര്‍ത്താന്‍ വേണ്ടി എല്ലാ മുസ്ലീങ്ങള്‍ പണം ഒരിക്കലും പിന്‍വലിക്കരുതെന്നാണോ?
ഇതുവരെ ബാബറും, ഔറംഗസീബുമൊക്കെ ആയിരുന്നു പ്രശ്നക്കാര്‍. അത് പണ്ടത്തേതുപോലെ വിജയിക്കാത്തതിനാലാവാം പുതിയ പ്രശ്നം കണ്ടുപിടിച്ചത്. 1949 ഡിസംബര്‍ 22 രാത്രിയില്‍ ആരുമറിയാതെ രാമന്റെ വിഗ്രഹം ബാബറീമസ്ജിദില്‍ കുഴിച്ചിട്ടിട്ട്, രാവിലെ ആളേക്കൂട്ടിവന്ന് പള്ളി പണ്ട് രാമ ക്ഷേത്രമാണെന്ന് “തെളിയിച്ചതാണ്”. ചരിത്ര പഠനം ഇപ്പോള്‍ ബോറായിക്കാണും. അന്നാലിരിക്കട്ടേ കുറച്ച് സാമ്പത്തിക ശാസ്ത്രം! അപ്പോഴും കൊതുകിനിഷ്ടം ചോര തന്നെ!
പണ്ട് ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ലാഭത്തിലോടുന്ന ഒരുപാട് പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുകയും വിദേശ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ കമ്മീഷനായി കിട്ടിയ ഓഹരിക്കൊന്നുമിപ്പോള്‍ വിലയില്ലായിരിക്കാം. അതാ പുതിയ ഗീബല്‍സ് വേഷം കെട്ടിയിറങ്ങിയത്.
വര്‍ഗ്ഗീയ വാദികളുടെ ജല്‍പ്പനങ്ങള്‍ ചെവിക്കൊള്ളരുതേ.
നിങ്ങള്‍ ദൈവ വിശ്വാസിയെങ്കില്‍ ദിവസവുമുള്ള പ്രാര്‍ദ്ധനയില്‍ “മറ്റുള്ളവരെ വെറുക്കാതിരിക്കാന്‍ എന്നേ സഹായിക്കണേ” എന്നുകൂടി പ്രാര്‍ദ്ധിക്കൂ.
who is going to mind this mosqitos like thogadia.. he is a Big fool…
ഹ ഹ ഹ , വളരെ വിചിത്രമായ ആരോപണങ്ങള്‍, മുമ്പ് മുസ്ലിംഗള്‍ കൂടുതല്‍ മക്കളെ പെറ്റു കൂട്ടുന്നു എന്നായിരുനു ആരോപണം. ഇപ്പോള്‍ ഇതാ ഇങ്ങനെ.
തെഗാഡിയ പറഞ്ഞതിന്റെ ഏതെങ്കിലും ലിങ്ക് കൂടി പോസ്റ്റിയിരുന്നെങ്കില്‍…!
മാതൃഭൂമിയില്‍ തുടരെതുടരെ വന്ന വാര്‍ത്തയാണ് അത്. ഇപ്പോള്‍ അത് കാണുന്നുല്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അയച്ചുതരുക.
With great leaders like Thogadiya, Hindus don’t need enimies!