എണ്ണ വില കൂടിവരുന്നത് ജോലി സ്ഥലത്തുനിന്ന് ദൂരെ താമസിക്കുന്നവരുടെ മടിശീലയേയും ജീവിത രീതിയേയും ബാധിക്കുന്നുണ്ട്. അതോടൊപ്പം കാലാവസ്ഥാ മാറ്റത്തേയും. വീട്ടില്‍ നിന്ന് ജോലി ചെയ്തും വ്യോമയാനം ഒഴുവാക്കി വീഡിയോ കോണ്‍ഫെറന്‍സും മറ്റും നടത്തി മൈലേജ് വര്‍ദ്ധിപ്പിക്കാം. നിങ്ങളുടെ യാത്രയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയെന്നാല്‍ നിങ്ങളുടെ ജീവിത നിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് തുല്യമാണ്. അതിനുള്ള ചില ഹരിത നുറുങ്ങുകളിതാ. ഇത് നിങ്ങളുടെ പണം സംരക്ഷിക്കും, സമയവും കാര്‍ബള്‍ കാല്‍പാടും കുറക്കും. ചിലപ്പോള്‍ മരുന്നുകളില്ലാതെ നിങ്ങളുടെ ഭാരവും കുറക്കും !
അമേരിക്കക്കാര്‍ പ്രതി വര്‍ഷം യാത്ര ചെയ്യുന്ന ദൂരത്തിന്റെ അളവ് 1960 ന് ശേഷം മൂന്നിരട്ടി ആയിരിക്കുകയാണ്. അതേ സമയം വാഹനങ്ങളുടെ ഇന്ധന ക്ഷമത കുറയുകയും ചെയ്യുന്നു. 1993 മുതല്‍ 2003 വരെയുള്ള കാലത്ത് ഗതാഗതത്തില്‍ നിന്നുള്ള ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം 25% ആയി (US EPA). എന്നാല്‍ ആര്‍ക്കും ഗതാഗത കുരുക്കില്‍ ഇരിക്കാന്‍ താല്‍പ്പര്യമില്ലെങ്കിലും നാം ജോലിസ്ഥലത്തേക്ക് ഒറ്റക്ക് കാറില്‍ പോകുന്നത് കുടുതലാക്കി. അത് ആഗോള താപനം കൂട്ടി ജീവിതം ദുസ്സഹമാക്കുന്നു. (തീവൃ കാലാവസ്ഥ)
അമേരിക്കയിലെ ഹരിത ഗ്രഹ വാതക ഉദ്‌വമനത്തിന്റെ 62% വും വരുന്നത് ലഘു വാഹനങ്ങളായ കാര്‍, വാന്‍, SUVs, pickup ട്രക്ക് എന്നിവയില്‍ നിന്നാണ്. കാര്‍ മാത്രം 35% വരും. വലിയ വാഹനങ്ങളേക്കാളും വിമാനത്തേക്കാളും കാറുകളാണ് മലിനീകരണം ഉണ്ടാക്കുന്നത്. ഒരു ലിറ്റര്‍ എണ്ണ കത്തുമ്പോള്‍ 11 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നു. ലിറ്ററിന് 10 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന ഒരു കാറ് ദിവസം 64 കിലോമീറ്റര്‍ യാത്ര ചെയ്യുന്നു എന്ന് കരുതിയാല്‍ പ്രതിവര്‍ഷം 17,778 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് പുറത്തുവരുന്നത്. കുറച്ചെങ്കിലും എണ്ണ നമുക്ക് ലാഭിക്കാനായാല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറക്കാന്‍ കഴിയും.
ഒരാള്‍ക്ക് ഒരു കാറെന്ന യാത്രാ രീതി തന്നെ മാറ്റിയാല്‍ നമുക്ക് ധാരാളം എണ്ണ ലാഭിക്കാനാവും. തിരക്കു കുറയുന്നതിനാല്‍ വേഗത്തില്‍ ഓഫീസിലെത്താം. പല നഗരങ്ങളും ഇത്തരത്തുള്ള മാറ്റത്തിന് പ്രോത്സാഹനം നല്‍കുന്നു. പോര്‍ട്ട്‌ലാന്റ് (Portland, Oregon) ഉദാഹരണം. അവര്‍ ബസ്സും, ചെറു റെയിലും വികസിപ്പിച്ചു. കൂടാതെ 400 കിലോമീറ്റര്‍ സൈക്കിള്‍ പാതയും നിര്‍മ്മിച്ചു. 1990 ന് മുമ്പുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് നേടുക എന്നതാണ് അവരുടെ ലക്ഷ്യം. ലണ്ടന്‍ നഗരത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് അവര്‍ congestion tax ഏര്‍പ്പെടുത്തി. പൊതു ഗതാഗതം, സൈക്കിള്‍, നടപ്പ് ഇവ നല്ലൊരു തുടക്കമാണ്. ആഴ്ച്ചയിലൊരു ദിവസത്തേക്കെന്ന രീതിയിലെങ്കിലും ഇവ ഉപയോഗിക്കാം. കാറുതന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും യാത്രയുടെ ദക്ഷത കൂട്ടാന്‍ കാര്‍ പൂളിങ്ങ്, വൈദ്യുത വാഹനങ്ങള്‍ തുടങ്ങി ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്
ഹരിത യാത്ര നിര്‍ദ്ദേശങ്ങള്‍
ജോലിക്കായി നടന്നോ സൈക്കിളിലോ പോകുക
ജോലിക്ക് പോകാനായ ഏറ്റവും മലിനീകരണം കുറഞ്ഞ വഴിയാണിത്. നിങ്ങള്‍ക്ക് ആരോഗ്യമുണ്ടെന്നും യുദ്ധ സ്ഥലത്തല്ല താമസമെന്നും കരുതുന്നു. രണ്ട് കിലോമീറ്ററില്‍ താഴെയുള്ള യാത്രയാണ് ഉള്ളതെങ്കില്‍ ഇതിന് ഉത്തമം. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം കോണിപ്പടി ഉപയോഗിക്കുക. ജിമ്മിലെ ഫീസ് ഒഴുവാക്കാനാവും ഇങ്ങനെ ചെയ്താല്‍.
പൊതു ഗതാഗതം ഉപയോഗിക്കുക
പൊതു ഗതാഗതം നാം കഴിയുന്നത്ര ഉപയോഗിക്കണം. ജോലിക്കുപോകുനുള്ള ഹരിത യാത്ര മാത്രമല്ല അത്, അയല്‍ക്കാരേയും മറ്റുള്ളവരേയും കാണാം, ഗതാഗത തിരക്ക് ഒഴുവാക്കാം, പണം ലാഭിക്കാം, ആരോഗ്യം വര്‍ദ്ധിപ്പിക്കാം. ബുദ്ധിമുട്ട് കൂടുതലാണെങ്കില്‍ ചെറുതായി തുടങ്ങുക. ആഴ്ച്ചയില്‍ ഒരു ദിവസം ബസിലോ തീവണ്ടിയിലോ യാത്ര ചെയ്യുക. അവയുടെ സമയം വീടിന്റെ ഭിത്തിയില്‍ ഒട്ടിച്ചു വെക്കുക. പിന്നീട് നല്ല പൊതു ഗതാഗതത്തിനായി ആള്‍ക്കാരെ സംഘടിപ്പിച്ച് അധികാരികളെ കൊണ്ട് നടപടി എടുപ്പിക്കുക.
വീട്ടില്‍ നിന്ന് ജോലി
ഏറ്റവും ഹരിതമായ ജോലിയാണിത്. Telecommute. ഫോണും ഇന്റന്‍നെറ്റും ഉപയോഗിച്ച് വീട്ടില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു. യാത്രയുടെ ആവശ്യമേയില്ല. ഇത് നിങ്ങളുടെ സമയം ഒരുപാട് ലാഭിക്കും. അതോടൊപ്പം വീടിന്റെ ഗുണമെല്ലാം ലഭിക്കുകയും ചെയ്യും.
നാലു ദിവസം ജോലി
നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥനോട് സംസാരിച്ച് അഞ്ച് എട്ട്-മണിക്കൂര്‍ ജോലിക്ക് പകരം നാല്-പത്തു മണിക്കൂര്‍ ജോലി ചെയ്യുക. നിങ്ങള്‍ കോളേജിലാണ് ജോലി ചെയ്യുന്നതെങ്കില്‍ നാലു ദിവസ ടൈം ടേബിള്‍ ഉണ്ടാക്കുക. അത് നിങ്ങളുടെ യാത്ര 20% കുറക്കും. അത് സാധ്യമല്ലെങ്കില്‍ പ്രവര്‍ത്തി സമയം മാറ്റി റോഡില്‍ തിരക്ക് ഏറ്റവും കുറയുന്ന സമയത്തേക്ക് യാത്ര വരുന്ന രീതിയിലാക്കുക.
കാര്‍ പൂളിങ്ങ്
നിങ്ങള്‍ താമസിക്കുന്നതിന് അടുത്ത് എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്? നിങ്ങള്‍ ഒരു സ്ഥലത്തേക്കാണോ പോകുന്നത്? ഇവ കണ്ടെത്തി ഒരു കാറില്‍ നാലുപേരുമായി യാത്ര ചെയ്യുക.
കാര്‍ നല്ലതുപോലെ സംരക്ഷിക്കുക
കാറിന് പരിപാലനം അവര്‍ പറഞ്ഞതുപോലെ തന്നെ ചെയ്യുക. ടയറില്‍ ആവശ്യത്തിന് കാറ്റുണ്ടോ എന്ന് രണ്ടാഴ്ച്ചയിലൊരിക്കല്‍ നോക്കുക. എഞ്ജിനോയില്‍ പറഞ്ഞ സമയത്തു തന്നെ മാറുക.
വേഗത കുറക്കുക
മണിക്കൂറില്‍ 55 കിലോമീറ്ററില്‍ അധികം വേഗതയില്‍ യാത്ര ചെയ്യരുത്. അതിന് മുകളില്‍ മണിക്കൂറില്‍ 8 കിലോമീറ്റര്‍ കൂടുകയാണെങ്കില്‍ ഇന്ധനക്ഷമത 10% കുറയും.
എണ്ണവില പരിശോധിക്കുക
ഒരു ഗതാഗത ബഡ്ജറ്റ് ഉണ്ടാക്കി യാത്രക്ക് വേണ്ടി എത്ര രൂപാ നിങ്ങള്‍ ചിലവാക്കുന്നുണ്ട് എന്ന് എപ്പോഴും പരിശോധിക്കുക. ചിലവ് കുറച്ചുകൊണ്ടു വരാനുള്ള goals ഉണ്ടാക്കുക. ദീര്‍ഘകാലത്തേക്കുള്ള ഇത്തരം പ്ലാനുകള്‍ നിര്‍മ്മിച്ചാല്‍ കാറിനെ ആശ്രയിക്കുന്നത് കുറക്കാനാവും.
ഐഡില്‍ ചെയ്യാതിരിക്കുക
30 ല്‍ കൂടുതല്‍ കാത്തുനിക്കുന്നെങ്കില്‍ എഞ്ജില്‍ ഓഫ് ചെയ്യുക. ഇത് എണ്ണ ലാഭിക്കുകയും പരിസര പ്രദേശത്തെ മലിനീകരണം കുറക്കുകയും ചെയ്യും. കുട്ടികളെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ടു വരാനാണ് യാത്രയോങ്കില്‍ തീര്‍ച്ചയായും എഞ്ജില്‍ ഓഫ് ചെയ്യുക. രക്ഷാകര്‍ത്താക്കളുടെ ഐഡില്‍ ചെയ്യുന്ന വാഹനങ്ങളില്‍ നിന്നു വരുന്ന പുക കുട്ടികളുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്.
കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനം വാങ്ങുക
സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചെറുതും ഇന്ധനക്ഷമ കൂടിയതുമായ വാഹനം വാങ്ങുക. വൈദ്യുത വാഹനങ്ങളാണ് അഭികാമ്യം.
ചില സംഖ്യകള്‍
ലോകത്തിന്റെ 4% ജനസംഖ്യയുള്ള അമേരിക്കയാണ് ലോകത്തുത്പാദിപ്പിക്കുന്ന എണ്ണയുടെ 25% വും ഉപയോഗിക്കുന്നത്.
2005 ല്‍ അമേരിക്ക $2500 കോടി ഡോളര്‍ വിലക്കുള്ള എണ്ണ വാങ്ങി.
ഒരു ലിറ്റര്‍ എണ്ണ കത്തുമ്പോള്‍ 11 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവരുന്നു.
2001 ല്‍ അമേരിക്കന്‍ കാറുകള്‍ക്ക് 10 കിലോമീറ്റര്‍/ലിറ്റര്‍ ദക്ഷതയുണ്ടായിരുന്നു.
പ്രതിവര്‍ഷം 12 ദിവസമാണ് ശരാശരി ക്യാനഡക്കാരന്‍ യാത്രക്ക് ചിലവാക്കുന്നത്.
the Walking School Bus എന്ന ക്യാനഡയിലെ പരിപാടി കുട്ടികളെ സ്കൂളിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നു.
– from planetgreen
“കാര്‍ പൂളിങ്ങ്”… പണ്ട് എറണാകുളത്ത് ബെഹറ (ആണെന്ന് തോന്നുന്നു) ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചു… ഒരാഴ്ച വലിയ സഹകരണമായിരുന്നു… ഒരു ഫ്ലാറ്റില്‍ നിന്ന് ഒരു കാറില്‍… പക്ഷേ സ്റ്റാറ്റസ് സമ്മതിക്കില്ലല്ലോ… പിറ്റേ ആഴ്ച മുതല്‍ എല്ലാം പതിവ് പോലെ….
അമേരിക്കയില്‍ കാര്‍ പൂളിങ്കാരെ സഹായിക്കുവാന്‍ വെബ് സൈറ്റുകള്‍ ഉണ്ട്… 2007ല്‍ പെട്രോള്‍ വില ഗ്യാലന് $4 എത്തിയപ്പോള്‍ ഈ സംവിധാനത്തിന് നല്ല ഡിമാന്റ് ആയിരുന്നു… പിന്നെ വില കുറഞ്ഞപ്പോള്‍ പഴയ പടി… ദാ ഇപ്പോള്‍ മിക്കവാറും അത് തിരിച്ച് വരും.. പെട്രോള്‍ വില $3.50യില്‍ എത്തിയിട്ടുണ്ട്…. റിന്യൂവെബിള്‍ എനര്‍ജിക്ക് വേണ്ടി ഇനി പ്രസ്താവനകളുടെ പ്രളയമായിരിക്കും… വില കുറയുന്നത് വരെ….
പൊതു – ആയതെല്ലാം നിര്‍ത്തലാക്കാന്‍ നാട്ടിലെ കോടതിയും, മാധ്യമങ്ങളും, മത സ്ഥാപനങ്ങളും മത്സരിക്കുമ്പോഴു
പൊതു ഗാതകതം – നടന്നത് തന്നെ. പിന്നെ ഉള്ള ഒരു option എന്തെന്ന്നുവച്ചാല്‍ എല്ലാ മത സ്ഥാപനങ്ങളും
അവരുടെതായ ട്രെയിന്‍, ബസ് സര്‍വിസുകള്‍ ആരംഭിക്കുക. മുസ്ലീം മുസ്ലീം ബസിലും, ക്രിസ്തിയന്‍ ക്രിസ്തിയന്‍
ബസിലും കയറുക. കാരണം ഇപ്പോഴുള്ള ഏതു ഗതാകതതിന്നുണ്ട് നിലവാരം. അന്യ മതസ്ഥരെ ബഹുമാനിക്കാന്‍
പഠിക്കണം മാഷെ . പൊതു വേണമത്രേ പൊതു.. :-)))
ക്ഷമിക്കണം. താങ്കള്‍ പറഞ്ഞത് മനസിലായില്ല. മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുന്ന എന്ത് കാര്യമാണ് ഇവിടെ പറഞ്ഞത്?