ടിവി ഇല്ലാത്ത ജീവിതം

David Burke ന് ഒരു ജീവിതദൗത്യമുണ്ട്. ലോകത്തെ ടിലിവിഷനില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് അത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രതിക്ഷേധവുമായി റോഡില്‍ ഇറങ്ങി. 1996 ലെ ഒരു രാവിലെ Westminster Abbey ലെ ടിവി ടവറല്‍ കയറി പ്രതീകാത്മകമായി തന്റെ ടിവി തകര്‍ത്തു. Prince Charles ന്റെ കിരീടധാരണത്തിന്റെ ടെലിവിഷന്‍ പ്രക്ഷേപണം നിരോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 1953 ല്‍ രാജ്ഞിയുടെ കിരീടധാരണമായിരുന്നു ബ്രിട്ടണില്‍ ടെലിവിഷന്റെ പ്രചാരത്തിന് വഴിയൊരുക്കിയത്.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചാള്‍സിന്റെ ഓഫീസില്‍ നിന്നും David Burke ന് ഒരു കത്തുകിട്ടി. വേല്‍സ് രാജകുമാരന്‍ Burke ന്റെ താല്‍പ്പര്യത്തിന് നന്ദി പറഞ്ഞങ്കിലും ആ അപേക്ഷ സ്വീകരിക്കാന്‍ നിവര്‍ത്തിയില്ലെന്ന് അറിയിച്ചു. Burke ന് അത്ഭുതം തോന്നിയില്ല. ഇത് വലിയ ശ്രമകരമായ ഒരു സമരമാണെന്ന് അദ്ദേഹത്തിനറിയാം.

അദ്ദേഹം ടിവി നിര്‍ത്തുന്ന ആഴ്ച്ച (TV Turnoff Week) എന്ന പരിപാടി തുടങ്ങി. ടിവി ഇല്ലാത്ത ജീവിതത്തിന്റെ സന്തോഷത്തെക്കുറിച്ച് അദ്ദേഹം ജനങ്ങളെ ബോധവത്കരിക്കുന്നു. Brighton ല്‍ അദ്ദേഹത്തിന് ധാരാളം സുഹൃത്തുക്കളുണ്ട്. ടിവി-വിരുദ്ധ സമരത്തിന്റെ കേന്ദ്രമാണ് അത്. വീടിന് പുറത്ത് കസേരകളൊക്കെയിട്ട് ആളുകള്‍ അയല്‍പക്കക്കാരോട് സംസാരിക്കുന്നു. ആളുകള്‍ക്ക് സന്തോഷവും പരസ്പരസഹായവും ഇത് നല്‍കുന്നു.

ടെലിവിഷന്‍ ആളുകളുടെ തലച്ചോറ് കാര്‍ഡ്ബോര്‍ഡ് പോലെയാക്കുകയും ശരീരം ദുര്‍മേദസ്സ്‌ നിറച്ചതാക്കുകയും ചെയ്യും. കണക്കുകള്‍ പരിശോധിക്കുക.

2006/2007 ലെ Office of National Statistics ന്റെ സര്‍വ്വേ പ്രകാരം ബ്രിട്ടണിലെ 84% ആണുങ്ങളും 85% പെണ്ണുങ്ങളും അവരുടെ ഒഴിവുസമയ പണി ടിവി കാണലാണ്. “കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്നത്” 75% ആണുങ്ങളും 82% പെണ്ണുങ്ങളുമാണ്. ഒരു ദിവസം ശരാശരി 3.88 മണിക്കൂര്‍ ആളുകള്‍ ടിവി കാണാന്‍ ഉപയോഗിക്കുന്നു. 75 വയസാകുമ്പോഴേക്കും ശരാശരി ബ്രിട്ടണ്‍ നിവാസി 12 വര്‍ഷമാണ് ടിവികാണാന്‍ വിനിയോഗിച്ചത്.

“ടെലിവിഷനെ സംബന്ധിച്ചടത്തോളം അത് കാണുന്ന എല്ലാവരും തങ്ങള്‍ ഉപയോഗിച്ച സമയത്തേ ഓര്‍ത്ത് വിഷമിക്കുന്നവരാണ്. അവര്‍ ചെയ്യരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ അവരുടെയുള്ളിലുണ്ട്,” Burke പറയുന്നു. Royal Society of Medicine ലെയും British Psychological Society യും ഗവേഷകനായ Aric Sigman പറയുന്നത് ചെയ്യരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ ആണ് പ്രധാനം എന്ന്. 2007 ല്‍ MP മാര്‍ക്ക് വേണ്ടി നടത്തിയ പ്രഭാഷണത്തില്‍, നിയന്ത്രണമില്ലാത്ത ടീവി കാണല്‍ നമ്മുടെ കാലത്തെ അറിയപ്പെടാത്ത ആരോഗ്യ പ്രശ്നമാണ് ​എന്നാണ് പറഞ്ഞത്. മൂന്നു വയസില്‍ താഴെയുള്ള ഒരു കുട്ടിയും ടിവീ കാണാന്‍ പാടില്ല എന്ന് അദ്ദേഹം ഉപദേശിക്കുന്നു. ഭാഷാ വൈദഗ്‌ദ്ധ്യം നേടിയെടുക്കുന്നതിന് സഹായിക്കുയോ ലോകത്തെക്കുറിച്ച് മനസിലാക്കിക്കുകയോ ചെയ്യുന്നതിന് പകരം ടിവി കുട്ടികളുടെ തലച്ചോറിനെ scramble ചെയ്യുകയാണ്. (American Academy of Pediatrics 1999 ല്‍ നടത്തിയ പഠനത്തില്‍ synaptic [brain cell] development ന്റെ കാലത്ത് വളരെ ചെറുപ്പത്തിലേ ടെലിവിഷന്‍ കണുന്ന കുട്ടികളില്‍ ശ്രദ്ധകുറയുന്ന പ്രശ്നം കാണുന്നു. പ്രത്യേകിച്ച് അമേരിക്കന്‍ കുട്ടികളില്‍ പൊതുവായി കാണുന്ന Attention Deficit Hyperactivity Disorder (ADHD).)

ബ്രിട്ടണിലെ ഒരു ശരാശരി കുട്ടി ആറുവയസ് ആകുമ്പോഴേക്കും അവന്‍-അവള്‍ ആറില്‍ ഒരു വര്‍ഷം മുഴുവന്‍ ടിവി കാണാനാണ് ഉപയോഗിക്കുന്നത്. മൂന്നു വയസായ പകുതി കുട്ടികളുടെ കിടപ്പുമുറിയില്‍ ടിവിയുണ്ട്.

മുന്നുവയസില്‍ താഴെയുള്ള കാഴ്ച്ചക്കാരെ ഉദ്ദേശിച്ചിട്ടുള്ള പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് കഴിഞ്ഞ ആഗസ്റ്റില്‍ ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിച്ചു. Conseil Supérieur de l’Audiovisuel അതിനെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്. “മുന്നുവയസില്‍ താഴെയുള്ള കുട്ടികളുടെ മാനസിക വളര്‍ച്ചയെ ടെലിവിഷന്‍ കാഴ്ച്ച ദോഷം ചെയ്യും. കൂടാതെ ഭാഷാ പഠനത്തിലെ വേഗതക്കുറവ്, നിഷ്‌ക്രിയതെ പ്രോത്സാഹിപ്പിക്കല്‍, അത്യുല്‍സാഹം (over-excitedness), ഉറക്കമില്ലായ്മ, ശ്രദ്ധ, സ്ക്രീനിനോടുള്ള താല്‍പ്പര്യം തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നു.”

ടെലിവിഷന്റെ ചരിത്രം പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. 1960കളുടെ പകുതില്‍ ക്യാനഡയിലെ ഒരു നഗരത്തില്‍ ടെലിവിഷന്‍ ആദ്യമായി എത്തി. ഗവേഷകര്‍ ആ നഗരത്തിലെ കുട്ടികളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടു വര്‍ഷത്തെ ടിവി കാണലിന് ശേഷം ഈ കുട്ടികളില്‍ സാമൂഹ്യചുറ്റുപാടുകളെക്കുറിച്ചുള്ള ഒരു പരീക്ഷ നടത്തി. നേരത്തേയുള്ളതിനേക്കാള്‍ മൂന്നുമടങ്ങ് ആക്രമസ്വഭാവമുള്ളവരായി അവര്‍ മാറി എന്ന് കണ്ടെത്തി. ടിവി ഇല്ലാത്ത അടുത്ത നഗരത്തില്‍ ഇത്തരത്തിലൊരു മാറ്റം ഉണ്ടായില്ല. അതേ സമയം ടിവിയുള്ള നഗരത്തിലെ സാമൂഹ്യ സഹകരണം 25% കുറഞ്ഞതായും കണ്ടു.

1999 ലാണ് ഭൂട്ടാനില്‍ ആദ്യമായി ടെലിവിഷന്‍ എത്തിയത്. ടെലിവിഷന്‍ എത്തിയ അവസാനത്തെ ലോക രാജ്യം. മാസങ്ങള്‍ക്കുള്ളില്‍ അവരുടെ ചരിത്രത്തിലാദ്യമായി കുറ്റകൃത്യങ്ങളുടെ തിരമാലതന്നെയുണ്ടായി. 2003 ല്‍ സര്‍ക്കാര്‍ നടത്തിയ “ആഘാത പഠന (Impact Study)”ത്തില്‍ ഭൂട്ടാനിലെ ഗവേഷകര്‍ ടെലിവിഷനെ തന്നെയാണ് മൂല കാരണമായി കണ്ടെത്തിയത്. ടെലിവിഷന്‍ അഴുമതി, പടിഞ്ഞാറന്‍ ഉത്പന്നങ്ങളോടുള്ള ആര്‍ത്തി തുടങ്ങിയവ വര്‍ദ്ധിപ്പിച്ചു. മൂന്നിലൊന്ന് ഭൂട്ടാന്‍ പെണ്‍കുട്ടികള്‍ അമേരിക്കക്കാരേപോലുള്ള തൊലിയും മുടിയും ഉള്ളവരായിരിക്കാന്‍ ആഗ്രഹിക്കുന്നു. കുട്ടികളോട് സംസാരിക്കുന്നതിന് പകരം ടീവികാണാന്‍ ഇഷ്ടപ്പെടുന്ന മാതാപിതാക്കള്‍ 35% ആണ്.

പേടിപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍. ധാരാളം ആളുകള്‍ ടിവി വ്യവസായത്തില്‍ ജോലിനോക്കുന്നുണ്ട്. ഇതൊക്കെ പൊട്ടത്തരമാണെന്ന് അവര്‍ പറയും.

ടിവി ഇല്ലാത്ത ആഴ്ച്ച – ഏപ്രില്‍ 20-26. For more details see www.whitedot.org

– from FT

നമ്മുടെ നാട്ടില്‍ സീരിയല്‍ എന്ന പേരില്‍ അവതരിക്കുന്ന ആഭാസങ്ങള്‍ കുട്ടികളേയും ചെറുപ്പക്കാരേയും വൃദ്ധരേയും തെറ്റായ ജീവിത രീതിയെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. ആളേക്കൂട്ടാനായി വൈകാരികതയും, വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യവും, അക്രമവും, ലൈംഗികതയുമൊക്കെ കുടുംബ സദസുകളില്‍ വിളമ്പി, കുടുംബത്തിന്റെ സുസ്ഥിരതയെത്തന്നെ തകര്‍ക്കുന്ന ഈ സാമൂഹ്യ ദ്രോഹികളുടെ പരിപാടികള്‍ കാണാതിരിക്കുക.

ടിവി വേണ്ട എന്നല്ല ഇതിനര്‍ത്ഥം. അതിന്റെ ദോഷങ്ങള്‍ മനസിലാക്കിവേണം ആരായാലും അത് കാണാന്‍. ഒപ്പം അത് കുറ്റവാളികളാക്കുന്നവരേയും പീഡിപ്പിക്കപ്പെട്ട മനുഷ്യരുടേയും ജീവിതത്തിന് മുമ്പില്‍ നമസ്കരിച്ചുകൊണ്ടും.

ഈ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വമല്ല ഈ തെറ്റ് ചെയ്യുന്നത്. പണത്തിന് വേണ്ടിയുള്ള ആര്‍ത്തികൊണ്ടു മാത്രമാണ്. അതുകൊണ്ട് ഇവര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവ് കുറക്കാനുള്ള പരിപാടി നാം ചെയ്യണം. സിനിമയുടെ കാര്യത്തില്‍ നമുക്ക് ടിക്കറ്റെടുക്കാതിരിക്കുന്നതും സിഡികള്‍ വാങ്ങാതിരിക്കുന്നതും സിനിമ കോപ്പിചെയ്ത് കാണുന്നതും വഴി അവരുടെ പണഭ്യത കുറക്കാം. ചാനലുകളുടെ കാര്യത്തില്‍ അവര്‍ക്ക് നേരിട്ട് പണം കിട്ടുന്ന SMS ചെയ്യാതിരിക്കാം. ഏറ്റവും പ്രധാനമായി പരസ്യം കുറഞ്ഞ ഉത്പന്നങ്ങള്‍ വാങ്ങുന്ന ശീലം തുടങ്ങണം.

Advertisements

11 thoughts on “ടിവി ഇല്ലാത്ത ജീവിതം

 1. കഴിഞ്ഞ ഏഴു വര്‍ഷമായി ബാംഗളൂരില്‍ ഞാന്‍ ടിവിയില്ലാതെയാണ് ജീവിക്കുന്നത്. മൂന്നു വര്‍ഷമായി എന്റെ കുടുമ്പവും കൂടെയുണ്ട്. എനിക്ക് ടി വിയില്ലാത്തത് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. അത്യാവശ്യമെങ്കില്‍ അയല്‍‌വാസി സുഹൃത്തിന്റെ വീട്ടില്‍ പോയാല്‍ കാണാം. അങ്ങിനെ വരുമ്പോള്‍ സൗഹൃദവും വളരും.

  1. നല്ല കാര്യം സുഹൃത്തേ. കുടുംബത്തോട് കൂടുതല്‍ സമയം ചിലവാക്കാന്‍ അതുമൂലം കഴിയും.
   നന്ദി.

 2. ഞാന്‍ എന്‍റെ വീട്ടില്‍ കത്തി, ബ്ലേഡ്, മൊട്ടുസൂചി മുതലായ മൂര്‍ച്ചയേറിയ ഉപകരണങ്ങളൊന്നും വെക്കാറില്ല; അരെങ്കിലും ഉപയോഗിക്കുമ്പോള്‍ അപകടം പറ്റിയാലോ?

  1. നല്ല തീരുമാനം. പക്ഷേ അതല്ല ഇവിടെ ചര്‍ച്ച ചെയ്തത്. ഉദാഹരണത്തിന് താങ്കളോ, താങ്കളുടെ ഭാര്യമോ മക്കളോ മുട്ടുസൂചി ഉപയോഗിച്ച് ആരേയെങ്കിലും കുത്തി കൊന്നു എന്നു കരുതുക. അത് ഒരു ക്രമസമാധാന പ്രശ്നമാണ്. പോലീസ് കേസാവും, അതു ചെയ്തയാള്‍ അകത്താകും. അത് പുതിയൊരുകാര്യവുമല്ല വലിയ പ്രാധാന്യമുള്ളതുമല്ല.

   എന്നാല്‍ ഈ കാര്യം 1000 ഭാഗങ്ങളുള്ള സീരിയലായി ചാനലുകളില്‍ പ്രദര്‍പ്പിക്കുന്നു എന്ന് കരുതുക. അതി വൈകാരികതയും, അക്രമവും ലൈംഗികതയുമൊക്കെ ചേര്‍ത്ത് ഒരു മെഗാ സീരിയല്‍. അപ്പോള്‍ പ്രശ്നം ഗുരുതരമാണ്. താങ്കളുടെ മുട്ടുസൂചി പ്രയോഗം ഒരുപാടാളുകളെ കുഴപ്പത്തില്‍ ചാടിക്കും. എന്നാല്‍ അധികാരികള്‍ ഇത്തരത്തിലുള്ള അക്രമത്തിന്റെ വിവരക്കേടിന്റേയും പ്രചരണത്തിന് നേരെ കണ്ണടക്കുകയാണ്. അവര്‍ താങ്കള്‍ക്ക് താങ്കളുടെ പ്രകടനത്തിന്റെ പേരില്‍ അവാര്‍ഡോ പേവാര്‍ഡോ ഒക്കെ സമ്മാനിക്കും. എന്നാല്‍ താങ്കളുടെ പ്രകടനത്തിന്റെ ഫലമായി സാധാരണ ജനങ്ങള്‍ക്ക് അവരുടെ ജീവിതം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യും. നികുതിദായകരുടെ പണം കൂടുതല്‍ സുരക്ഷിതത്തിന് വ്യഥാ ചിലവാകും. അതാണ് ഇവിടെ ചര്‍ച്ച ചെയ്തത്.

   വിനോദത്തിന് വേണ്ടി എന്തു വിളമ്പുന്ന മൃഗങ്ങള്‍ക്ക് പണം നല്‍കാതിരിക്കുക. അവരെ ബഹിഷ്കരിക്കുക.

 3. വല്ലവരും വിനോദമെന്ന വ്യാചെന പടച്ചുവിടുന്ന പേക്കൂത്ത് കാണാന്‍ ഇഷ്ട്ടപെടുന്നില്ല ….ടിവിയെ പുറത്തുനിര്‍ത്തി ഞാന്‍ തനിമയോടെ ജീവിതം ആഹോഷിക്കുന്നു…

 4. സന്ദര്‍ഭോചിതമായാണ് വസ്തുതകള്‍ നല്ലതും ചീത്തയും ആകുന്നത്. ആത്യന്തികമായി ഒന്നും ചീത്തയല്ല. അത് അതിനെ എങ്ങനെ സമീപിക്കുന്നു, അല്ലെങ്കില്‍ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചീത്ത കാര്യം കാണാന്‍ പാടില്ല എന്ന ‘സദുദ്ധേശ്യത്തോടെ’യാണെങ്കിലും കണ്ണ് കുത്തിപ്പൊട്ടിക്കുന്നതിനോട് യോജിക്കാന്‍ സാധിക്കില്ല.

  1. ശരിയാണ് സുഹൃത്തേ, താങ്കള്‍ പറഞ്ഞത്. പക്ഷേ ഒരുവന് എങ്ങനെ നല്ലതും ചീത്തയും തിരിച്ചറിയാനാവും. തീര്‍ച്ചയായും അത് ജന്മനാ ലഭിക്കുന്ന ഒരു കഴിവല്ല. വിദ്യാഭ്യാസത്തിലൂടെയാണ് (ഔപചാരികവും അനൗപചാരികവും) നാം അത് നേടിയെടുന്നുന്നത്. എന്നാല്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും നല്ലതും ചീത്തയും തിരിച്ചറിയാനാവും വിധമുള്ള വിദ്യാഭാസം നല്‍കാന്‍ നമുക്ക് കഴിയുന്നില്ല. കിട്ടുന്ന വിദ്യാഭ്യാസം പോലും ചില പരീക്ഷകള്‍ പാസാകാനുള്ള വിവരം മാത്രം നല്‍കുന്നു. പകരം സിനിമയിലൂടേയും ചാനലിലൂടെയുമുള്ള ഈ പേക്കൂത്തുകള്‍ മാത്രം. ജീവിതവീക്ഷണം അവന് ലഭിക്കുന്നത് അവിടെനിന്നാണ്. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ഇതിന് അടിമകളാണെങ്കില്‍ പിന്നെയെന്ത് ചെയ്യും. എന്തോക്കെ കുട്ടിമനസിലേക്ക് അടിച്ചേല്‍പ്പിക്കാമെന്നതും നാം ആലോചിക്കേണ്ടതാണ്.

   ഇതിന്റെ കുഴപ്പം നാം തന്നെയാണ് അനുഭവിക്കുന്നത്. സൗമ്യമാരായും ഷീലമാരായും മറ്റ് സഹോദരീ സഹോദരന്‍മാരായും അച്ഛനമ്മമാരായും നമ്മുടെ കുടുംബത്തില്‍ ദീര്‍ഘകാലത്തെ ദുഖമായി തീരുന്നു. കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ ആവേശം കൊള്ളുന്ന പൊതു സമൂഹം അവരെ കുറ്റവാളികളാക്കുന്ന വ്യവസ്ഥയെ കണ്ടില്ലെന്നു നടിക്കുന്നു.

   എല്ലാവര്‍ക്കും താല്‍ക്കാലികമായി സ്വന്തം സന്തോഷവും വിനോദവും മതിയല്ലോ.

  1. ആയിരം തവണ ഈ കുറിപ്പുകള്‍ക്ക് താഴെ ഒപ്പിടുന്നു. ഈ വിഷം ഇല്ലാത്ത ഒരു നാളുകള്‍ക്കായി കാത്തിരിക്കുന്നു. കുടുംബ ബന്ധത്തെ ഇല്ലാതാക്കുന്ന സ്വന്തം അച്ചനെയും അമ്മയെയും വരെ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത മക്കളെ സൃഷ്ടിക്കുന്ന ഈ കൊടിയ വിഷം സമൂഹം എന്ന് തിരിച്ചറിയുന്നോ അന്ന് മനുഷ്യന്‍ രക്ഷപെട്ടു. ടി.വി. കാണുന്ന സമയ കണക്കെടുപ്പ് കേരളത്തില്‍ നടത്തിയാല്‍ സ്ത്രീകളുടേത് ഒരു ദിവസത്തില്‍ 12 മണിക്കൂറായിരിക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s