വാഹനങ്ങളുടെ എണ്ണം

16.8 കോടി – ഇതാണ് ചൈനയിലെ വാഹനങ്ങളുടെ എണ്ണം. ഓട്ടോമൊബൈല്‍, മോട്ടോര്‍ സൈക്കിള്‍, ട്രാക്റ്റര്‍, ട്രൈലര്‍ തുടങ്ങി എല്ലാം ഇതില്‍ ഉള്‍പ്പെടും. 2006 ല്‍ Department of Transportation study യുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 25 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ട്. 1960 ല്‍ 7.4 കോടി ആയിരുന്നു വാഹങ്ങളുടെ എണ്ണം.

കഴിഞ്ഞ വര്‍ഷം ചൈനീസ് റോഡുകളിലേക്ക് 82.6 ലക്ഷം പുതിയ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. 5.17% വളര്‍ച്ച. 2005-2006 കാലയളവില്‍ അമേരിക്കന്‍ വാഹങ്ങളുടെ എണ്ണം 1.38% മാത്രമാണ് കൂടിയത്. ചൈനയില്‍ 12.8 കോടി വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങളാണ്. മൊത്തം വാഹനങ്ങളുടെ 76%. പൊതു വാഹനങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ച കൂടിക്കൊണ്ടിരിക്കുയണ്.

– from treehugger

പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ. എണ്ണയോടും വാഹങ്ങളോടുമുള്ള അടിമത്തം അവസാനിപ്പിക്കൂ.
കുറഞ്ഞ പക്ഷം വാഹങ്ങളില്ലാത്തരെ പുച്ഛിക്കാതിരിക്കൂ.

2 thoughts on “വാഹനങ്ങളുടെ എണ്ണം

  1. വണ്ടി ഒരെണ്ണം വാങ്ങാന്‍ നോക്കുവാ മാഷേ… നിരാശപ്പെടുത്താതെ…

  2. ചങ്ങാതി, കാര്‍ വാങ്ങല്ലേ. നമ്മുടെ മടിശീലയുടെ ദ്വാരമാണ് കാര്‍.
    https://mljagadees.wordpress.com/2007/10/20/ic-engine-efficiency/

    കാര്‍ വാങ്ങാനുദ്ദേശിക്കുന്ന പണം ഏതെങ്കിലും സര്‍ക്കാര്‍ ബാങ്കുകളിലോ എല്‍ഐസി യിലോ നിക്ഷേപിക്കുക. അതിന്റെ പലിശ ഉപയോഗിച്ച് ആവശ്യത്തിന് ടാക്സി വിളിക്കുക. ഒരാള്‍ക്ക് തൊഴിലും കിട്ടും.
    കാറിനെതിരെയുള്ള യുദ്ധം അമേരിക്കയില്‍ തുടങ്ങി കഴിഞ്ഞു. നമുക്കും പങ്കു ചേരാം.

Leave a reply to jagadees മറുപടി റദ്ദാക്കുക