എണ്ണയുടെ യഥാര്‍ത്ഥ വില

Niger Delta യില്‍ എണ്ണ ഭീമന്‍ Royal Dutch Shell നടത്തിയ മനുഷ്യാവകാശ ധ്വംസനത്തിനെകിരെ ഒരു കേസ് ന്യൂയോര്‍ക്കില്‍ തുടങ്ങി. നൈജീരിയക്കാരനായ പരിസ്ഥിതി പ്രവര്‍ത്തനും എഴുത്തുകാരനുമായ Ken Saro-Wiwa യുടെ വധശിക്ഷ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചര്‍ച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ പീഡനത്തിനും വധശിക്ഷക്കും ഷെല്ലിന് പങ്കുണ്ട്.

കെന്‍ സാരോ വിവ MOSOP(Movement for the Survival of the Ogoni People) ന്റെ സ്ഥാപക പ്രസിഡന്റാണ്. Ogoni കളേയും അവരുടം ഭൂമിയും ഷെല്ലും നൈജീരിയ സര്‍ക്കാരും കൊള്ളയടിക്കുന്നതിനെതിരെ അഹിംസാ മാര്‍ഗ്ഗത്തിലൂടെ അവര്‍ സമരം ചെയ്യുന്നു.

നൈജീരിയയില്‍ ഇന്നുള്ള നിയമങ്ങള്‍ ആദിവാസി ജനത്തെ കബളിപ്പിക്കുകയാണ്. രാഷ്ട്രീയ പാര്‍ശ്വവത്കരണം വഴി അവര്‍ ജനങ്ങളെ കൊല്ലുന്നു. ഞങ്ങളില്‍ നിന്ന് കൊള്ളയടിച്ച പണം തിരികെ പിടിക്കാന്‍ രക്തപ്പുഴയൊഴുക്കാന്‍ ഞാന്‍ തയ്യാറല്ല. ഒരു Ogoni മനുഷ്യനേയും കുരുതിക്ക് കൊടുക്കാനാവില്ല. ഞങ്ങളുടെ ആവശ്യം സമാധാനത്തോടെ, അഹിംസാമാര്‍ഗ്ഗത്തിലൂടെ ഞങ്ങള്‍ നേടിയെടുക്കും. – കെന്‍ സാരോ വിവ.

1995 ല്‍ കെന്‍ സാരോ വിവയും 8 Ogoni സന്നദ്ധപ്രവര്‍ത്തകരും തൂക്കിലേറ്റപ്പെട്ടു. Center for Constitutional Rights, EarthRights International, മറ്റ് മനുഷ്യാവകാശ attorneys റോയല്‍ ഡച്ച് ഷെല്ലിനെതിരെയും നൈജീരിയയിലെ അവരുടെ നേതാവായ Brian Anderson നെതിരേയും ഒരു കൂട്ടം കേസുകള്‍ കൊടുത്തു. നൈജീരിയയിലെ സൈനിക സര്‍ക്കാരിന് ധനസഹായം നല്‍കി സമാധാന പ്രവര്‍ത്തകരെ കൊല്ലുകയാണ്. ഷെല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

അമേരിക്കയിലെ Alien Torts Claim Act ഉം Torture Victim Protection Act ഉം വഴി ഷെല്ലിനെതിരെ അമേരിക്കയില്‍ കേസ് കൊടുത്തു. “ഞങ്ങള്‍ ഇപ്പോള്‍ തന്നെ വിജയിച്ചിരിക്കുകയാണ്. ഷെല്ലിന് അവരുടെ ദ്രോഹപ്രവര്‍ത്തികള്‍ കാരണം ഒരു ദിവസം കോടതി കേറേണ്ടിവരുമെന്ന് എന്റെ അച്ഛന്‍ പറയാറുണ്ടായിരുന്നു,” എന്ന് കെന്‍ സാരോ വിവയുടെ മകന്‍ Ken Wiwa പറഞ്ഞു.

Democracy Now! ന്റെ മാധ്യമപ്രവര്‍ത്തകന്‍ Jeremy Scahill ഉം Amy Goodman ഉം 1998 ല്‍ നൈജര്‍ ഡല്‍റ്റ സന്ദര്‍ശിച്ചിരുന്നു. അവര്‍ സാരോവിവയുടെ മാതാപിതാക്കളെയും കണ്ടു. നൂറുകണക്കിന് Ogoni ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തടിച്ചുകൂടി. ഒരു Ogoni മനുഷ്യന്‍, തൂക്കിലേറുന്നതിന് മുമ്പ് സാരോവിവ നടത്തിയ പ്രസംഗം ആവര്‍ത്തിച്ചു.

കെന്‍ സാരോ വിവ മഹാനായിരുന്നു. താത്വികമായും പ്രായോഗികമായും അഹിംസാമാര്‍ഗ്ഗത്തില്‍ അടിയുറച്ചവന്‍. എണ്ണ കമ്പനികളും നൈജീരിയയിലെ സര്‍ക്കാരും 1970 മുതല്‍ക്കേ എണ്ണ ഊറ്റുകയും മലിനീകരണം നടത്തുകയും ചെയ്യുന്നുണ്ട്. നൈജര്‍ ഡല്‍റ്റയിലെ ജനങ്ങള്‍ അവര്‍ക്കെതിരെ അന്നുമുതല്‍ സമരത്തിലാണ്. എന്നാല്‍ 1990 ല്‍ കെന്‍ സാരോ വിവ Movement for the Survival of Ogoni People എന്ന പ്രസ്ഥാനം തുടങ്ങിയതോടെ പ്രശ്നം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കാന്‍ കഴിഞ്ഞു. നൈജര്‍ ഡല്‍റ്റയില്‍ നടക്കുന്ന ദുരന്തമെതെന്ന് ലോകം അറിഞ്ഞു.

Ogoni മനുഷ്യരുമായി ചര്‍ച്ചക്ക് ഷെല്‍ തയ്യാറല്ല. ജനരോഷം കൂടുമ്പോള്‍ അവര്‍ നൈജീരയ സര്‍ക്കരിന്റെ സഹായം തേടും. “എണ്ണയാണ് നിങ്ങളുടെ വിദേശ വിനിമയ വരുമാനത്തിന്റെ 90%. എണ്ണക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ സമ്പദ്‌ഘടന തകരും. അതുകൊണ്ട് നിങ്ങള്‍ ഈ ജനങ്ങളെ നേരിടണം. ഈ പ്രശ്നക്കാരെ,” ഇതാണ് ഷെല്‍ സര്‍ക്കാരിനോട് പറയുന്നത്. എല്ലായിപ്പോഴും സര്‍ക്കാര്‍ അവര്‍ക്ക് വഴങ്ങി പാവം ജനങ്ങളുടെമേല്‍ കൊടിയ പീഡനം അഴിച്ചുവിടും. എണ്ണ കമ്പനികള്‍ക്ക് താഴെയാണ് ജനങ്ങളുടെ സ്ഥിതി.

വളരെയേറെ കാലമായി നൈജീരിയ പട്ടാള ഏകാധിപത്യത്തില്‍ കീഴിലാണ്. എണ്ണ കമ്പനികള്‍ക്ക് പട്ടാള ഏകാധിപത്യമാണ് പ്രീയം. കാരണം അവര്‍ അഴുമതിക്കാരാണ് എന്നത് തന്നെ. ജനത്തിന് അത് സഹിക്കാവുന്നതിലും അധികമാണ്. ഏറ്റവും അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും ധ്വംസിക്കപ്പെടുന്നു. – കെന്‍ സാരോ വിവ

1994 ല്‍ അദ്ദേഹം നൈജീരിയയില്‍ തിരിച്ചെത്തി. ഉടന്‍ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. സ്വതന്ത്ര നിരീക്ഷകരായ Amnesty International, Human Rights Watch എന്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും വിചാരണയെ അപലപിച്ചു. വിചാരണയേയും execution നേയും ജോണ്‍ മേജറിന്റെ ബ്രിട്ടീഷ് സര്‍ക്കാര്‍ sham and a “travesty of justice,” എന്നാണ് വിളിച്ചത്.

ഇതില്‍ ഷെല്ലിന്റെ പങ്കിനെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. സാക്ഷികള്‍ ഒപ്പു വെച്ച കുറ്റാരോപണമാണ് പ്രധാനം. കെന്‍ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന് ഈ സാക്ഷികള്‍ കോടതില്‍ പറഞ്ഞു. ഇത് കൃത്രിമമായി നിര്‍മ്മിച്ച കുറ്റങ്ങളാണ്. നൈജീരിയ സര്‍ക്കാരും ഷെല്ലും കൈക്കൂലി നല്‍കിയതിനാലാണ് തങ്ങളിങ്ങനെ പറഞ്ഞതെന്ന് ഈ സാക്ഷികള്‍ പിന്നീട് ബ്രിട്ടീഷ് വക്കിലിനോട് വെളിപ്പെടുത്തി.

ഷെല്ലും അന്നത്തെ സൈനിക ഏകാധിപതികളും തമ്മിലുള്ള ബന്ധവും പുറത്തറിഞ്ഞ സംഗതിയാണ്. ഒഗോണികളേയും കെന്‍ സാരോ വിവയേയും നിശബ്ദരാക്കാന്‍ അവര്‍ സൈനിക ഏകാധിപതികളെ ഉപയോഗിച്ചു.

1995 നവംബര്‍ 10 ന് കെന്‍ സാരോ വിവയേയും 8 സഹപ്രവര്‍ത്തകരേയും നൈജീരിയയിലെ സൈനിക ഏകാധിപതികള്‍ തൂക്കിലേറ്റി. “ദൈവമേ, ഞങ്ങളുടെ ആത്മാവ് ഏറ്റെടുക്കൂ, പക്ഷേ സമരം തുടരട്ടേ” എന്നാണ് കെന്‍ അവസാനം പറഞ്ഞത്. – The Case Against Shell.

അധികം വരുന്ന എണ്ണ കത്തിക്കുന്നത് (Gas flaring) ഷെല്ലിന് അമേരിക്കയിലോ യൂറോപ്പിലോ ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നൈജീരിയയില്‍ ദിവസവും 24 മണിക്കൂറും ചെയ്യുന്നു. ദശാബ്ദങ്ങളായി അവര്‍ ഇത് ചെയ്തുകൊണ്ടിരിക്കുന്നു. എണ്ണ ഖനനത്തിന്റെ പാര്‍ശ്വ വാതകങ്ങളും അവര്‍ ഇങ്ങനെ കത്തിച്ച് കളയുന്നു. വാതകങ്ങള്‍ തിരികെ കിണറിലേക്ക് അടിച്ച് കയറ്റുകയോ, സംഭരിച്ച് ഉപയോഗിക്കുകയോ ചെയ്യുന്നതിനേക്കാള്‍ ചിലവ് കുറവായതുകൊണ്ടാണ് അവര്‍ അത് കത്തിച്ച് കളയുന്നത്.

അത് കുറച്ച് വൈദ്യുതി ഉത്പാദിപ്പിച്ച്, ഷെല്ലിനേയും നൈജീരിയ സര്‍ക്കാരിനേയും സമ്പന്നമാക്കിയ ഗ്രാമങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിന് ഉപയോഗിക്കാം. പകരം അവര്‍ അത് വെറുതെ കത്തിച്ച് കളയുന്നു. ലാഭകരമായതിനാല്‍ ഷെല്‍ ഈ രീതി തുടരുന്നതുകൊണ്ട് വിഷ വാതകങ്ങളും ഹരിത ഗ്രഹ വാതകങ്ങളും ഗ്രാമീണ ജനങ്ങളുടെ ആരോഗ്യത്തേയും ജീവിത വ്യവസ്ഥയേയും കാലാവസ്ഥയേയും നശിപ്പിക്കുന്നു. $3000 കോടി ഡോളറിന്റെ ലാഭം നേടുന്ന കമ്പനി എന്ന നിലക്ക് അവര്‍ക്ക് ഈ വാതകങ്ങള്‍ തിരികെ കിണറിലേക്ക് പമ്പ് ചെയ്യാനെങ്കിലുമുള്ള കടപ്പാടുണ്ട്.

ഷെല്ലിനെതിരെ ന്യൂയോര്‍ക്ക് കോടതിയില്‍ മൂന്ന് കേസുകളാണ് ഉള്ളത്. ആദ്യ കേസ് 1996 ല്‍ Ogoni Nine തൂക്കിലേറ്റപ്പെട്ടതിന് ഒരു വര്‍ഷത്തിന് ശേഷം കൊടുത്തതാണ്. കെന്‍ സാരോ വിവയുടെ സഹോദരന്‍ Owens Wiwa യും അദ്ദേഹത്തിന്റെ മകന്‍ Ken Wiwa യും ആണ് അത് നല്‍കിയത്. അതിന് ശേഷം പുതിയ കേസുകള്‍ കൊടുത്തു. ഷെല്ലിന്റെ നൈജീരിയന്‍ തലവനായ Brian Anderson നെതിരെ ഒരണ്ണം. നൈജീരിയന്‍ പട്ടാളത്തെ കൊണ്ട് ഷെല്‍ ചെയ്യിപ്പിച്ച ഒരു വെടിവെപ്പും കേസിലുണ്ട്. പട്ടാളത്തിന് ആ സംഭവം കഴിഞ്ഞ ഉടനേ പ്രതിഫലം അവര്‍ നല്‍കുകയുണ്ടായി. സമാധാനപരമായി പ്രകടനം നടത്തിയവരായിരുന്നു ജനങ്ങള്‍. Uebari N-nah എന്ന ഒരാള്‍ കൊല്ലപ്പെട്ടു.

Steve Kretzmann ലണ്ടനില്‍ വെച്ച് നടന്ന ഷെല്ലിന്റെ ഒഹരി ഉടമകളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. അവിടെ ഡയറക്റ്റര്‍മാരുടെ വേതനത്തെക്കുറിച്ചാണ് പ്രധാന ചര്‍ച്ച നടന്നത്. ഒഹരി ഉടമകള്‍ അതിന് എതിരായിരുന്നു. ഡയറക്റ്റര്‍മാര്‍ കാര്യങ്ങള്‍ പുനപരിശോധിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു. കാര്യങ്ങള്‍ അങ്ങനെ പഴയ പടി. വ്യവസായം, തല മണ്ണില്‍ മൂടി മുന്നോട്ടുനീങ്ങുന്നു (അതോ പിറകോട്ടൊ?)

കെന്‍ സാരോ വിവ തോക്ക് കൈവശം വെച്ചിരുന്നില്ല. അന്തര്‍ദേശീയ ശ്രദ്ധമാത്രമാണ് ആവശ്യപ്പെട്ടത്. ചര്‍ച്ചക്കാണ് അദ്ദേഹം മുന്നോട്ട് വന്നത്. അവര്‍ അദ്ദേഹത്തെ എന്ത് ചെയ്തു? തൂക്കിലേറ്റി. അദ്ദേഹത്തിന്റെ കൂടെയുള്ളവേയും.- Sandy Cioffi’s film called Sweet Crude.

ഈ പ്രശ്നത്തില്‍ നീതി അവര്‍ ആവശ്യപ്പെടുന്നു. 20 വര്‍ഷം മുമ്പ് കെനും Ogoni കളും നടത്തിയ സമരത്തിന് ഇപ്പോള്‍ കോടതി ശ്രദ്ധ കിട്ടിയത് നല്ലത്. പക്ഷേ ഇന്നും നൈജീരിയയിലെ സ്ഥിതി പഴയതു പോലെ തന്നെയാണ്.

Steve Kretzmann, executive director of Oil Change International. He was at Shell’s annual shareholder meeting in London earlier this month and has been following the case against Shell. He also worked closely with Ken Saro-Wiwa in the last two years before Saro-Wiwa’s death.

Han Shan, the coordinator of the ShellGuilty campaign, a coalition initiative of Friends of the Earth, Oil Change International, and PLATFORM/Remember Saro-Wiwa.

– from Democracy Now

എണ്ണയുടെ ഉപയോഗം കഴിയുന്നത്ര കുറക്കു. അത് നിരപരാധികളുടെ ചോരയെന്ന് തിരിച്ചറിയുക.

3 thoughts on “എണ്ണയുടെ യഥാര്‍ത്ഥ വില

  1. കെൻ സാരോ വിവയെ കുറിച്ച് കേട്ടിട്ടുണ്ട്. അന്ന് ഈ വാർത്ത ക്ഷോഭിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിരിക്കണം. ആ പേരും ഭരണാധികാരികളുടെ നികൃഷ്ടതയും ഇത്ര വേഗം മറന്നു പോയല്ലോ എന്നോർത്ത് ലജ്ജ തോന്നുന്നു.

    ഓർമ്മപ്പെടുത്തലിനു നന്ദി. പാഠങ്ങൾ മറക്കാൻ പാടുള്ളതല്ലല്ലോ.

    കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ് ?

    1. കേസ് ഒത്തുതീര്‍പ്പിയായി കുറെ പണം ഷെല്‍ ദുതിതബാധിതര്‍ക്ക് നല്‍കി എന്നുമാണ് മുമ്പ് ഞാന്‍ കേട്ടത്. പക്ഷേ വീണ്ടും അവിടെ എണ്ണ ചോര്‍ന്നൊലിക്കുന്നു. അവിടെ മാത്രമല്ല ലാറ്റിനമേരിക്കയിലും… എന്ത് പറയാനാ നമ്മുടെ കാറുകളിലടിക്കാന്‍ എണ്ണ വേണ്ടേ…വിഭവങ്ങളുള്ളവര്‍ കുറച്ചൊക്കെ കഷ്ടപ്പെടണമെന്നാണ് സമ്മുടെ സുപ്രീം കോടതി പോലും പറയുന്നത്.

Leave a reply to Viddi Man മറുപടി റദ്ദാക്കുക