വൈദ്യുത റിക്ഷ

ഡല്‍ഹിയില്‍ ആരംഭിച്ച് Soleckshaw ബാറ്ററികൊണ്ടോ പെഡല്‍ ചവുട്ടിയോ ഓടിക്കാവുന്ന റിക്ഷയാണ്. 36 വോള്‍ട്ട് ബാറ്ററി അതില്‍ ഉപയോഗിക്കുന്നു. ആറ് മണിക്കൂറ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 72 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാവും. മൂന്നു സീറ്റും, വൈദ്യുത വിളക്കുകളും, FM റേഡിയോയും, മൊബൈല്‍ ചാര്‍ജ്ജറും ഉള്ള ഇതിന് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗതയാണുള്ളത്. കയറ്റം കേറാനും കഴിയും. 80 ലക്ഷം വരുന്ന റിക്ഷാവലിക്കാര്‍ക്ക് ആശ്വാസമാണ് പുതിയ റിക്ഷ. സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ഈ പ്രൊജക്റ്റ് മലിനീകരണവും രാജ്യത്തിന്റെ ഫോസിലിന്ധന ആശ്രയവും കുറക്കും.

Scientific and Industrial Research ഉം Crompton Greaves എന്ന ഇന്‍ഡ്യന്‍ കമ്പനിയുമാണ് ഇത് വികസിപ്പിച്ചത്. Centre for Rural Development ന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ഈ റിക്ഷ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

Soleckshaw ക്ക് 22,000 രൂപയാണ് വില. സാധരണ റിക്ഷക്ക് 8,500 വും. CRD ലോണ്‍ നല്‍കും. 30-40 രൂപാ ദിവസം എന്ന നിലയില്‍ തോണ്‍ തിരിച്ചടക്കാം.

– from timesonline

ഒരു അഭിപ്രായം ഇടൂ