ജീന്‍സ് കമ്പനിയുടെ sand-blasting വിഭാഗം നടത്തുന്ന കൊലപാതകത്തെക്കുറിച്ച് നാമാരും ആധികം കേട്ടിട്ടുണ്ടാവില്ല. രോഗികളായ തൊഴിലാളികള്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. അവരുടെ മരണത്തിന്റെ കാര്യം സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ നടത്തുന്ന കയറ്റുമതിയും gross national product ഉം അവരുടെ മുതലാളിമാര്‍ കീശയിലാക്കുന്ന ഡോളറും യൂറോയും ഒക്കെയേ ശ്രദ്ധിക്കപ്പെടാറുള്ളു. മിക്കസമയത്തും മുതലാളിയും സര്‍ക്കാരും ഒന്നാകുന്ന രീതിയും കാണാം. വീട്ടില്‍ ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴിലൊന്നും ചെയ്യാനാവുന്നില്ല. മരുന്നു പോലും വാങ്ങാന്‍ കഴിയുന്നില്ല. കോടതിയുല്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കാനാവുന്നില്ല. കാരണം അവര്‍ക്ക് social insurance ഇല്ല. അതുകാരണം തൊഴില്‍ വഴിയാണ് അവര്‍ക്ക് ഈ രോഗം കിട്ടിയത് എന്ന് തെളിയിച്ചിട്ടും കാര്യമില്ല.
ഇതിനെതിരെ സംഘടിക്കുവാന്‍ സമയമായി. ചൂഷണത്തിനും കൊലപാതകത്തിനും നാം എതിരാണെന്ന് പറയേണ്ട കാലമായി. എങ്ങനെ അത് ചെയ്യാം?
sand-blast ചെയ്ത ജീന്‍സും മറ്റ് വസ്ത്രങ്ങളും വാങ്ങാതിരിക്കുക. ഈ കാര്യം സുഹൃത്തുക്കളോടും മറ്റുള്ളവരോടും പറയാം. അത് വിജയിച്ചാല്‍ ഡോളറിനേക്കാള്‍ പ്രധാനം തൊഴിലാളികളുടെ ആരോഗ്യമാണെന്ന് അധികാരികള്‍ക്ക് മനസിലാകും. ഇത്തരം കാര്യങ്ങള്‍ വീണ്ടും ചെയ്യുന്നതില്‍ നിന്നും അവര്‍ പിന്‍വാങ്ങും.
Sand-Blasted ജാന്സുകള് വാങ്ങുകയോ വില്ക്കുകയോ ചെയ്യരുത്. ബഹിഷ്കരണത്തില്‍ പങ്കാളികളാകുക.
ജീന്‍സിന് പഴയതെന്ന തോന്നല്‍ കൃത്രിമമായി ഉണ്ടാക്കുന്ന പരിപാടിയാണ് sand-blasting.
Abstinence is not the answer, but resisting indulgence.
സാന്റ് ബ്ലാസ്റ്റ് എന്ന് ആദ്യമായാണ് കേൾക്കുന്നത്. ജീന്‍സിന് പഴയതെന്ന തോന്നല്‍ കൃത്രിമമായി ഉണ്ടാക്കുന്ന പരിപാടിയാണെന്ന് അടിക്കുറിപ്പിൽ നിന്ന് മനസ്സിലായി.
എവിടെയാണ് സാന്റ് ബ്ലാസ്റ്റിങ്ങ് നടക്കുന്നത്, അതുകൊണ്ട് തൊഴിലാളികൾ രോഗഗ്രസ്തരാവുന്നതെങ്ങനെയാണ്, അവർക്ക് സോഷ്യൽ ഇൻഷുറൻസ് എന്തുകൊണ്ട് ലഭിക്കുന്നില്ല തുടങ്ങിയ വിവരങ്ങളൊന്നും പങ്കുവെക്കാത്തതു കൊണ്ട് ലേഖനം അപൂർണ്ണമായി അനുഭവപ്പെട്ടു. ഇത്തരം ലേഖനങ്ങളിൽ ഫോട്ടോകളും അത്യാവശ്യമാണെന്ന് കരുതുന്നു.
‘വീട്ടില്‍ ഒരു നേരത്തെ ആഹാരം എത്തിക്കാന്‍ തൊഴിലാളികള്‍ക്ക് ഇപ്പോള്‍ തൊഴിലൊന്നും ചെയ്യാനാവുന്നില്ല.’ – ഈ വാചകത്തിൽ വ്യാകരണപിശകുണ്ട്.