വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പ് ശൃംഖലക്ക് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. ഇത് പുനരുത്പാദിതോര്‍ജ്ജമായിരിക്കും ഉപയോഗിക്കുക. $67.6 കോടി ഡോളറിന്റെ പ്രൊജക്റ്റ് 20 ലക്ഷം റീചാര്‍ജ്ജ് പമ്പുകളായിരിക്കും സ്ഥാപിക്കുക. ബാറ്ററി മാറ്റി വെക്കാനുള്ള 500 സ്റ്റേഷനുകളും ഉണ്ടാവും ഇതില്‍. റീചാര്‍ജ്ജിന് പകരം പഴയ ബാറ്ററികള്‍ മാറ്റി പുതിയവ കാത്തു നില്‍ക്കാതെ വെക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാകും.

ഇതിന് വേണ്ട് പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നത് AGL Energy ആണ്. Shai Agassi യുടെ Project Better Place ആണ് റീചാര്‍ജ്ജ് പമ്പുകള്‍ പണിയുക. സാമ്പത്തിക സഹായം Macquarie Capital Group നല്‍കും.

വൈദ്യുത വാഹന വലിയ റീചാര്‍ജ്ജ് പമ്പുകള്‍ സ്ഥാപിക്കുന്നതില്‍ Project Better Place മുന്‍നിരക്കാരാണ്. അവര്‍ ഇസ്രായേലിലും ഡന്‍മാര്‍ക്കിലും ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആസ്ത്രേലിയയില്‍ പണിയുന്നത് ഏറ്റവും വലിയ നെറ്റ്‌വര്‍ക്കാണ്. 2012 ല്‍ ഇതിന്റെ പണി പൂര്‍ത്തിയാകും.

– from redgreenandblue

വൈദ്യുത വാഹനങ്ങള്‍ നല്ലതാണ്. പക്ഷേ പൊതു ഗതാഗതത്തിനാകണം ആദ്യ മുന്‍ഗണന. തീവണ്ടി, ബസ്, സൈക്കിള്‍, ഇരു ചക്ര വാഹനം, ടാക്സി. അവ കഴിഞ്ഞ് വേണം സ്വകാര്യ കാറിന് സ്ഥാനം.

One thought on “വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

  1. The main hindrance in using solar-powered vehicle is the availability of charged batteries in times of need. At present one has to switch over to fuel mode or get stuck up on the road. If batteries are made available through fuel stations, people would happily shift their loyalties. Of course, snobs showing off their petrol guzzling contraptions will continue to collect the brawny points at the expense of others. Let them, at least for the time-being.

ഒരു അഭിപ്രായം ഇടൂ