ആണവോര്‍ജ്ജം കാലാവസ്ഥാ മാറ്റത്തിന് പരിഹാരമല്ല

ബ്രിട്ടണിലെ ആണവോര്‍ജ്ജ നിലയങ്ങള്‍ തുടക്കത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളവയാണ്. താച്ചറിസത്തിന്റെ അവസാന സമയത്ത് പൊതു ഉടമസ്ഥതയിലുള്ള വ്യവസായങ്ങള്‍ എല്ലാം സ്വകാര്യവത്കരിച്ചു.

കഴിഞ്ഞ മാസം ആ സ്വകാര്യ കമ്പനിയെ, British Energy, ഫ്രാന്‍സിലെ സര്‍ക്കാര്‍ ഊര്‍ജ്ജ കമ്പനിയായ EDF വാങ്ങി. അങ്ങനെ ബ്രിട്ടണിനെ ആണവനിലയങ്ങളൊക്കെ വീണ്ടും സര്‍ക്കാര്‍ ഉടമസ്ഥതയിലായി. പക്ഷേ അത് ഫ്രഞ്ച് സര്‍ക്കാരാണ് ഇപ്പോള്‍ എന്നത് മാത്രം വ്യത്യാസം.

ആണവോര്‍ജ്ജം ശുദ്ധവും സുരക്ഷിതവും, ചിലവ് കുറഞ്ഞതുമാണെന്നാണ്. അതിന്റെ വികസനം ബ്രിട്ടണിന്റെ ദീര്‍ഘകാലത്തെ ഊര്‍ജ്ജ സുരക്ഷിതത്തിനും എണ്ണ ആശ്രയം കുറക്കാനും അനിവാര്യമാണ് എന്നാണ് Gordon Brown പറയുന്നത്(1).

എങ്ങനെയാണ് വൈദ്യുതി ഉത്പാദനം എണ്ണ ആശ്രയത്തെ കുറക്കുന്നത് നമുക്കറിയില്ല.

അതുകൊണ്ട് കാര്‍ബണ്‍‌ ഉദ്‌വമനം കുറക്കാന്‍ ഇത് സഹായിക്കും എന്ന് പറയുന്നത് അസംബന്ധമാണ്.

പരിശുദ്ധം?

ആണവോര്‍ജ്ജം കാര്‍ബണ്‍ കുറഞ്ഞ സാങ്കേതിക വിദ്യയല്ല. ൧. ആണവനിലയം ഡിസൈന്‍ ചെയ്യാനും പണിയാനും ദീര്‍ഘകാലമെടുക്കും. നമുക്ക് അതിവേഗം കാര്‍ബണ്‍ ഇല്ലാതാക്കുകയാണ് വേണ്ടത്. ഇന്ന് ഇല്ലാതാക്കുന്ന കാര്‍ബണ്‍ ഉദ്‌വമനം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇല്ലാതാക്കിയേക്കാവുന്നതിനേക്കാള്‍ വളരെ നല്ലതാണ്. എന്നാല്‍ അതേ സമയം പുനരുത്പാദിതോര്‍ജ്ജം അതിവേഗത്തില്‍, ചിലവ് കുറഞ്ഞ് ഉത്പാദിപ്പിക്കാനാവും.

കഴിഞ്ഞ വര്‍ഷത്തെ IPCC യുടെ റിപ്പോര്‍ട്ട് വ്യക്തമാണ്. ആഗോള താപനില രണ്ട് ഡിഗ്രിക്കകത്ത് നിര്‍ത്താന്‍ 2015 ഓടെ ഉദ്‌വമനം കുറഞ്ഞുവരണം(2). ഇപ്പോള്‍തന്നെ പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ച് തുടങ്ങിയാല്‍ അത് നമുക്ക് സാധ്യമാകും. ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നത് വരെയുള്ള അടുത്ത ഒന്നോ രണ്ടോ ദശാബ്ദം കൂടി ഫോസില്‍ ഇന്ധനം കത്തിച്ചുകൊണ്ടിരുന്നാല്‍ ഇത് നേടാനാവില്ല. തിരിച്ച് വരാന്‍ പറ്റാത്ത വിധം വലിയ കാലാവസ്ഥാ മാറ്റമായിരിക്കും അതിന്റെ ഫലം.

ആണവനിലയം പ്രവര്‍ത്തിച്ച് തുടങ്ങിയാലും അതുകൊ​ണ്ടുണ്ടാവുന്ന കാലാവസ്ഥാഗുണം തുലോം കുറവാണ്. പ്രായം കൊണ്ട് ഇപ്പോള്‍ അടച്ചുപൂട്ടുന്ന ആണവ നിലയങ്ങള്‍ക്ക് പകരം വീണ്ടും ആണവനിലയങ്ങള്‍ പണിഞ്ഞാല്‍ അതില്‍ നിന്നുള്ള കാര്‍ബണ്‍ കുറവ് 2034 ആകുമ്പോഴേയും 4% മാത്രമായിരിക്കും. നമ്മള്‍ വളരേറെ ചിലവ് ചെയ്ത് വന്‍തോതില്‍ ആണവ നിലയങ്ങള്‍ പണിഞ്ഞ് ഇപ്പോഴത്തേതിന്റെ ഇരട്ടി ശേഷിയിലെത്തിച്ചാലും കാര്‍ബണ്‍ കുറവ് 8% ന് അടുത്തേ വരൂ. Sustainable Development Commission ആണ് ഈ പഠനം നടത്തിയത്(3).

അതുകൊണ്ട് ആണവോര്‍ജ്ജം പരിശുദ്ധിയില്‍ നിന്നും വളരെ അകലെ ആണ്. മാലിന്യവും അങ്ങനെതന്നെ. അതില്‍ ചിലത് ഒരു ലക്ഷം വര്‍ഷം വരെ പരിശുദ്ധമായി അപകടകരമാണ്. ഉപയോഗം കഴിഞ്ഞ മാലിന്യം മാത്രമല്ല പ്രശ്നം.

യുറേനിയം ഖനനം ചെയ്യുന്ന മില്ലുകള്‍ ഒരു ടണ്‍ യുറേനിയം ഉത്പാദിപ്പിക്കുമ്പോള്‍ 1,000 ടണ്‍ പാറ അവശിഷ്ടമായി പുറംതള്ളും(4). ഈ മാലിന്യവും അപകടകരമായ അളവില്‍ ആണവവികിരണങ്ങള്‍ പുറത്തുവിടുന്നതാണ്. അത് സാധാരണ ശുദ്ധീകരിക്കാതെ വലിച്ചെറിയുകയാണ് പതിവ്.

സുരക്ഷിതം?

വളരേറെ കാലത്തേക്ക് ഈ മാലിന്യങ്ങള്‍ അപകടകരമാണ്. ഊര്‍ജ്ജോത്പാദനം കഴിഞ്ഞ് ബാക്കിവരുന്നവ അത്യധികം അപകടകരമാണ്. ഇത് സംസ്കരിച്ച് സൂക്ഷിക്കാനുള്ള നല്ല മാര്‍ഗ്ഗങ്ങളൊന്നും ആരും ഇതുവരെ കണ്ടെത്തിയിട്ടിട്ടില്ല. ആണവോര്‍ജ്ജം കൂടുതല്‍ ഉപയോഗിക്കും തോറും സംസ്കരിച്ച് സൂക്ഷിക്കാന്‍ കൂടുതല്‍ ആണവ മാലിന്യങ്ങളും ഉണ്ടാകും. കൂടുതല്‍ ആണവ പദാര്‍ത്ഥങ്ങളുള്ളത് സാമൂഹ്യദ്രോഹികളുടെ കൈകളില്‍ അത് എത്താനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഭീകരവാദികളുടെ ഭീഷണിപോലെ പ്രധാനമാണ് യുദ്ധവും. ലോകത്തെ ഏറ്റവും അസ്ഥിരമായ രാജ്യങ്ങളില്‍ നിന്നാണ് എണ്ണയും പ്രകൃതിവാതകവും വരുന്നത്. വലിയ സമ്പത്തിന്റെ കേന്ദ്രമായതാണ് മദ്ധ്യപൂര്‍വ്വേഷ്യയെ ഇത്തരം അവസ്ഥയിലെത്തിച്ചത്. യുറേനിയത്തിലേക്ക് ശ്രദ്ധമാറുന്നത് മത്സരം നമീബിയ, നൈജര്‍, ഉസ്ബസ്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നീക്കും.

ഊര്‍ജ്ജ സ്വയംപര്യാപ്തതയും ആണവോര്‍ജ്ജവുമായി ഒരു ബന്ധവും ഇല്ല. റഷ്യയില്‍ നിന്നുള്ള എണ്ണയില്‍ നിന്നുള്ള മോചനത്തിന് വേണ്ടി ആണവോര്‍ജ്ജം തെരഞ്ഞെടുക്കുന്നത് പൊട്ടത്തരമാണ്. മിക്ക രാജ്യങ്ങളിലും ശേഖരിക്കാവുന്ന യുറേനിയത്തിന്റെ നിക്ഷേപം കുറവാണ്. ഏറ്റവും കൂടുതല്‍ യുറേനിയത്തിന്റെ നിക്ഷേപമുള്ളത് ആസ്ട്രേലിയ, കസാഖിസ്ഥാന്‍, റഷ്യ എന്നിവിടങ്ങളിലാണ്. ആണവോര്‍ജ്ജം പുതിയ ബാധ്യതകള്‍ സൃഷ്ടിക്കും.

ചിലവ് കുറഞ്ഞത്?

ആണവനിലയത്തിന്റെ വിലയെപ്പറ്റി ചോദിച്ചാല്‍ നമുക്ക് ആത്മാര്‍ത്ഥതയുള്ള രണ്ട് ഉത്തരങ്ങളാവും ലഭിക്കുക എന്നത് എന്ന് London Sustainable Development Commission ന്റെ Tom Burke പറയുന്നു. ‘എനിക്കറിയില്ല’, ‘പണി തീര്‍ന്നിട്ട് ഞാന്‍ പറയാം’. അല്ലാതുള്ളതെല്ലാം വെറും ഊഹങ്ങള്‍ മാത്രം (5).

2000 ന് അകം ബ്രിട്ടണില്‍ 104 ആണവനിലയങ്ങള്‍ പണിതീര്‍ക്കുമെന്ന് 1975 ല്‍ Royal Commission on Environmental Pollution നോട് UK Atomic Energy Authority പറഞ്ഞു. യൂണിയന്‍കാര്‍, മാധ്യമങ്ങള്‍ ജനങ്ങള്‍ തുടങ്ങിയ എല്ലാവരുടേയും പിന്‍തുണയോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടതാണ്. എന്തേ അത് സാധ്യമായില്ല? ലളിതമായ ഒരു യാഥാര്‍ത്ഥ്യമാണിതിന് കാരണം. ചിലവ് കൂടുതലാണ്.

ഒരിക്കല്‍ നാം ഈ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയാല്‍ പിന്നെ എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടേയിരിക്കും. ആണവവ്യവസായത്തിന് ഇത് നല്ലതുപോലെ ആറിയാം. അവര്‍ക്ക് നഷ്ടമില്ല. പുതിയ തലമുറ ആണവനിലയങ്ങള്‍ക്കുള്ള അംഗീകാരം അടുത്ത പല ദശാബ്ദങ്ങളില്‍ നികുതി ദായകരുടെ തലയില്‍ കേറാനുള്ള അവസരമാണ്.

ഒരു ആണവനിലയവും ബഡ്ജറ്റിനകത്ത് നിര്‍മ്മിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ബ്രിട്ടണിലെ അവസാനത്തെ നിലയമായ Sizewell B ന് പദ്ധതിയിട്ടതിന്റെ ഇരട്ടി ചിലവ് ആയി. പുതിയ തലമുറ ആണവനിലയങ്ങില്‍ ആദ്യത്തേതായ ഫിന്‍ലാന്റിലെ Olkiluoto നിലയം 100 കോടി പൗണ്ട് അധിക ചിലവിലും നിര്‍മ്മാണം മൂന്ന് വര്‍ഷം പിന്നിലുമാണ്.

British Energy യുടെ കടം കാരണം നികുതിദായകര്‍ കഷ്ടപ്പെടുന്നുണ്ടെങ്കിലും അതിന് തനിയെ നില്‍ക്കാനാവില്ല. ആറ് വര്‍ഷത്തെ സ്വകാര്യവത്കരണത്തിന് ശേഷം സര്‍ക്കാര്‍ 2002 ല്‍ നികുതിദായകരുടെ £500 കോടി പൗണ്ട് ധനസഹായം നല്‍കി രക്ഷപെടുത്തിയതാണ്.

ഇപ്പോഴ്‍ സര്‍ക്കാര്‍ പറയുന്നത് പൊളിച്ചടുക്കല്‍ കമ്പനി തനിയെ ചെയ്തുകൊള്ളുമെന്നാണ്. അവര്‍ കള്ളമാണ് പറയുന്നത്. വ്യവസായവും നിക്ഷേപകരും ഒപ്പുവെക്കാനായി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാര്‍ ഉയര്‍ന്ന വില നിശ്ഛയിക്കുന്നു. അധികച്ചിലവാകുമ്പോള്‍ ആ അധിക പണം നികുതി ദായകര്‍ വഹിക്കുന്നു.

അവരെ രക്ഷിക്കാനായി നികുതിദായകര്‍ ഉണ്ടെന്ന് ഉറപ്പായതിന് ശേഷമേ ആണവ വ്യവസായം പണി തുടങ്ങൂ.

അപകടം ഉണ്ടാവുന്ന അവസരത്തില്‍ ആരുത്തരവാദിത്തം ഏറ്റെടുക്കും? ആര്‍ നഷ്ടപരിഹാരം നല്‍കും?

അപകടമൊന്നും ഉണ്ടായില്ലെങ്കിലും ആണവോര്‍ജ്ജത്തിന്റെ വില താങ്ങാന്‍ കഴിയുന്നതല്ല. 1950കളില്‍ ആദ്യത്തെ ആണവനിലയങ്ങള്‍ പണിഞ്ഞപ്പോള്‍ പറഞ്ഞത് നിലയത്തില്‍ നിന്നുള്ള വൈദ്യുതി വളരെ വിലകുറഞ്ഞതാകയാല്‍ അളക്കേണ്ട പോലും കാര്യമില്ല എന്നാണ്. കാരണം അളക്കാന്‍ വൈദ്യുതിയേക്കാള്‍ വിലയാകുമെന്ന് പോലും!(‘too cheap to measure’) അതേ വാക്കുകളാണ് Gordon Brown ന്റെ affordability യെക്കുറിച്ചുള്ള ഉറപ്പ്.

പുതിയ റിയാക്റ്ററിന്റെ വിലയെക്കുറിച്ചുള്ള EOn ന്റെ കണക്ക്കൂട്ടലെടുത്താല്‍ കിലോവാട്ടിന് £3,000 പൗണ്ടാവും. റിയാക്റ്ററിന്റെ പ്രവര്‍ത്തനച്ചിലവ് യൂണിറ്റിന് £80. ഇപ്പോഴത്തെ വൈദ്യുതി നിരക്ക് (മൊത്തവില) യൂണിറ്റിന് £40 പൗണ്ടാണ്.

E.On ന്റെ കണക്ക്കൂട്ടല്‍ ശരിയാണെന്ന് കരുതാം. എന്നാല്‍ ഓര്‍ക്കുക, ബ്രിട്ടണിലെ ആണവനിലയങ്ങളൊന്നും അതിന്റെ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്ത വിലക്ക് വൈദ്യുതി വിതരണം ചെയ്ത ചരിത്രമില്ല. [ബ്രിട്ടണിന്റെ മാത്രമല്ല, ലോകം മൊത്തവും ഇതാണ് അവസ്ഥ.]

കല്‍ക്കരി നിലയങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് കല്‍ക്കരി ചാരം നിര്‍മ്മാര്‍ജനം ചെയ്യേണ്ടത് പോലെ ആണവനിലയ ഉടമസ്ഥര്‍ക്കും ആണവ ചാരം നിര്‍മ്മാര്‍ജ്ജനം ചെയ്യണം. നല്ല പരിപാലവും ഉത്തരവാദിത്തവും അപകടകരവുമാണ് ഈ പ്രക്രിയ. അതുപോലെ അത്യധികം ചിലവേറിയതുമാണിത്.

ആണവോര്‍ജ്ജത്തിന് പകരം എന്ത്?

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ നമ്മുടെ മിക്ക ആണവനിലയങ്ങളും, കല്‍ക്കരി നിലയങ്ങളും പൊളിച്ചടുക്കേണ്ട കാലാവധി സമയമാകും. ഊര്‍ജ്ജ വിടവ് (energy gap) എന്നാണ് ഇതിനെ വിളിക്കുന്നത്. വേഗത്തില്‍ മലിനീകരണം കുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പകരം കണ്ടെത്തേണ്ടത് അത്യാവശ്യമായ കാരമ്യമാണ്.

ഊര്‍ജ്ജ വ്യവസായത്തെ പുനര്‍നിര്‍മ്മിക്കാനുള്ള അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വന്‍തോതിലുള്ള പുനരുത്പാദിതോര്‍ജ്ജം, ഊര്‍ജ്ജ ദക്ഷത തുടങ്ങിയവ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കാര്‍ബണ്‍ ഉദ്‌വമനം കുറക്കുകയും ചെയ്യും.

ഊര്‍ജ്ജ വിടവ് നികത്താനുള്ള അത്യാവശ്യത്തേ വേഗത്തില്‍ അണുനിലയങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ഒരു കാരണമായി ആണവവ്യവസായം ഉപയോഗിക്കുന്നു.

എന്നാലും 8 വര്‍ഷം വേണം നിലയത്തിന് അംഗീകരം ലഭിച്ച് പണി തുടങ്ങാന്‍. വീണ്ടും ഒരു 5 വര്‍ഷം വേണം പണി പൂര്‍ത്തിയാക്കാന്‍. 13 വര്‍ഷമെടുക്കുന്ന പ്ലാന്‍ 8 വര്‍ഷത്തിനകം ഉണ്ടാകുന്ന ഊര്‍ജ്ജ വിടവിനെ നികത്താന്‍ ഉതകില്ല.

ഊര്‍ജ്ജ വിടവിനേയും കാലാവസ്ഥാ മാറ്റത്തേയും ഉപയോഗിച്ച് ആണവനിലയങ്ങളുടെ അംഗീകാരം നേടിയെടുക്കുക എന്നതാണ് ശരിക്കുള്ള കാരണം. കരാറില്‍ ഒപ്പ് വെച്ചുകഴിഞ്‍ാല്‍ പിന്നീട് തിരിച്ച് പോകാനാവില്ല. അവ നിര്‍മ്മിക്കപ്പെടും. അധികമാകുന്ന ബഡ്ജറ്റ് പണം നല്‍കി നല്‍കി നാം അവയിടെ പോക്കറ്റില്‍ ഒതുങ്ങിക്കൂടും.

നിര്‍മ്മാണത്തയും പ്രവര്‍ത്തനത്തേയും സംരക്ഷിച്ച് നാം ഒരു പോലീസ് രാജ്യമാകും. പൊതുജനങ്ങളുടെ ഖജനാവില്‍ നിന്ന് അനന്തമായി പണം ചോര്‍ന്നുകൊണ്ടിരിക്കും. മരണങ്ങളും മാലിന്യങ്ങളും നിറയും. വളരെ കുറവ് കാര്‍ബണ്‍ ലാഭം ഉണ്ടാകും. അത് ദീര്‍ഘകാലത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. അല്ലാതെ അടുത്ത രണ്ട് ദശാബ്ദങ്ങളുടെ കാര്യമല്ല.

ഈ സമയത്ത് നമ്മുടെ ശ്രദ്ധ ശരിക്കും ശുദ്ധവും, സുരക്ഷിതവും, വേഗം കാര്‍ബണ്‍ കുറവ് നല്‍കുന്നതും, ചിലവ് കുറഞ്ഞതുമായ പരിഹാരങ്ങളില്‍ നിന്ന് മാറ്റപ്പെടും.

സമ്പന്ന രാ‍ജ്യമായ ബ്രിട്ടണ്‍ കാര്‍ബണ്‍ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറി ലോകത്തിന് മാതൃക ആകേണ്ടതാണ്. ചരിത്രപരമായി വലിയ ഉദ്‌വമന ഉത്തരവാദിത്തമാണ് ബ്രിട്ടണിനുള്ളത്. അതിനിള്ള ശക്തമായ നീക്കം ബ്രിട്ടണിന്റെ ഉത്തരവാദിത്തമാണ്.

ശാസ്ത്രം വ്യക്തമാണ് – അടുത്ത ദശാബ്ദത്തോടെ കാര്‍ബണ്‍ ഉദ്‌വമനം peak ആകണം. (അതായത് പിന്നീട് അത് കുറയാനേ പാടുള്ളു.) എങ്കിലെ തിരിച്ച് വാരാന്‍ പറ്റാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റത്തെ തടയാനാവൂ. അതുകൊണ്ട് നമുക്ക് പരിഹാരങ്ങളുടെ പ്രാധാന്യം (prioritising) രേഖപ്പെടുത്തണം.

UK യുടെ വൈദ്യുതിയില്‍ 18% വരുന്നത് ആണവനിലയങ്ങളില്‍ നിന്നാണ്. എന്നാല്‍ അതിന്റെ ഇരട്ടി വൈദ്യുതി, ഉപയോഗത്തിന്റെ ദക്ഷത വര്‍ദ്ധിപ്പിക്കലില്‍ നിന്ന് തന്നെ കണ്ടെത്താം.

ഊര്‍ജ്ജ ദക്ഷത ഒരു സൗജന്യ ഊണല്ല. വിലകൊടുത്ത് തന്നെയാണ് ആ ഊണ് കഴിക്കുന്നത്. അത് വളരെ വേഗം സ്ഥാപിക്കാനാവും. പുതിയ നിലയം ഇല്ലാതെ തന്നെ വേഗം ഫലവും കിട്ടും. ഏറ്റവും ചിലവ് കുറഞ്ഞതും, അതിവേഗത്തില്‍ സ്ഥാപിക്കാനുതകുന്നതും, കാര്‍ബണ്‍ കാല്‍പ്പാടില്‍ വലിയ കുറവ് സൃഷ്ടിക്കാന്‍ കഴിയുന്നതുമായ സാങ്കേതിക വിദ്യയാണ് ഊര്‍ജ്ജ ദക്ഷത.

പുതിയ ഊര്‍ജ്ജനിലയങ്ങള്‍ തീര്‍ച്ചയായും സ്ഥാപിക്കണം. പുതിയ നിലയങ്ങളില്‍ കാറ്റാടിയാണ് വേഗത്തില്‍ സ്ഥാപിക്കുന്നകാര്യത്തില്‍ ഏറ്റവും മുമ്പില്‍. ഫോസില്‍ നിലയങ്ങള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ സമയം വേണം. അതിലും കൂടുതലാണ് അണുനിലയങ്ങള്‍.

ഉദ്‌വമനം കുറക്കാന്‍ വേഗതകുറഞ്ഞ ഊര്‍ജ്ജ സ്രോതസ്സിനെ തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്. അതോടൊപ്പം അതിന് ചിലവ് കൂടുതലും കുറവ് effective ആകുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഒരു കാരണവും ഇല്ല.

ഫോസില്‍ ഇന്ധന നിലയം, biomass നിലയം എന്നിവ പോലെ ആണവോര്‍ജ്ജത്തെ baseline സ്രോതസ്സായി ഉപയോഗിക്കാനാവില്ല എന്നതാണ് അതിന്റെ വേറൊരു ദോഷം. പെട്ടെന്നുള്ള ആവശ്യമനുസരിച്ച് അവയെ വേഗത്തില്‍ നിര്‍ത്താനോ പ്രര്‍ത്തിപ്പിച്ച് തുടങ്ങാനോ കഴിയില്ല.

ഇപ്പോള്‍ തന്നെ വിലകൂടിയ ആണവനിലയങ്ങള്‍ എപ്പോഴും പൂര്‍ണ്ണ ശക്തിയോടെ ആയിരിക്കും പ്രവര്‍ത്തിക്കുക. [മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍!] കുറവ് ഉത്പാദനം നടന്നാല്‍ അവയുടെ വരുമാനം കുറയുകയും നിക്ഷേപകര്‍ക്ക് പണം തിരികെകിട്ടാതാകുകയും ചെയ്യും. [നികുതിദായകര്‍ നിക്ഷേപം നടത്തുന്ന നമ്മുടെ നാട്ടിലെ അവസ്ഥയല്ല.] അവര്‍ ഒരിക്കലും അത് അനുവദിക്കില്ല.

ആണവോര്‍ജ്ജം vs പുനരുത്പാദിതോര്‍ജ്ജം

പുതിയ അണുനിലയങ്ങള്‍ പണിയുന്നത് വിഡ്ഢിത്തമാണെന്നാണ് സര്‍ക്കാരിന്റെ 2003 ലെ Energy Review പ്രസിദ്ധപ്പെടുത്തിക്കൊണ്ട് Trade and Industry Secretary ആയ Patricia Hewitt പറഞ്ഞത്. ഊര്‍ജ്ജ ദക്ഷതയിലും പുനരുത്പാദിതോര്‍ജ്ജത്തിലും പിന്നീട് നമുക്ക് ഒന്നും നിക്ഷേപിക്കാന്‍ അവശേഷിക്കില്ല എന്നതാണ് കാരണം.(6)

ഊര്‍ജ്ജ ദക്ഷതയില്‍ നിക്ഷേപിക്കുന്ന ഓരോ ഡോളറും ആണവോര്‍ജ്ജത്തെ അപേക്ഷിച്ച് 7 മടങ്ങ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം കുറക്കുമെന്നാണ് US Rocky Mountain Institute കണക്കാക്കുന്നത്.(7)

സര്‍ക്കാര്‍ 2006 ഓടെ പിന്‍തിരിഞ്ഞു. എന്നാല്‍ Hewitt പറഞ്ഞത് ഇന്നും സത്യമാണ്. എന്തുകൊണ്ട് അവര്‍ പിന്‍തിരിഞ്ഞു? പണത്തെ പിന്‍തുടരുക.

പുനരുത്പാദിതോര്‍ജ്ജത്തിലെ നിക്ഷേപം എന്നാല്‍ ആണവനിലയങ്ങളുടെ നിക്ഷേപമില്ലായ്മയാണെന്നാണ് ആണവലോബി കരുതുന്നത് എന്ന് British Energy യുടെ (ഇപ്പോള്‍ അത് EDF ആണ്) CEO ആയ Carlo de Riva അടുത്തകാലത്ത് വ്യക്തമാക്കി. പുനരുത്പാദിതോര്‍ജ്ജത്തിന് incentives നല്‍കിയാല്‍ കാര്‍ബണ്‍ കമ്പോളത്തിന് നല്‍കുന്ന incentives ഇല്ലാതാകും. ഫലത്തില്‍ കാര്‍ബണ്‍ ചിലവ് കുറഞ്ഞതാകും. കാര്‍ബണ്‍ ചിലവ് കുറഞ്ഞതായാല്‍ ആണവോര്‍ജ്ജമുള്‍പ്പടെയുള്ള സാങ്കേതികവിദ്യകളുടെ returns ല്‍ കുറവ് വരും.(8)

ഇത് പുനരുത്പാദിതോര്‍ജ്ജം vs ആണവോര്‍ജ്ജം ആണ്. ഒരുവശത്ത് പണം ഉണ്ടാക്കുന്ന ആളുകളും മറുവശത്ത് ശരിയായ തീരുമാനം എടുത്ത ആളുകളും. കാലാവസ്ഥാമാറ്റത്തോടുള്ള നമ്മുടെ പ്രതികരണം വീണ്ടും ലാഭവും ഉത്തരവാദിത്തവും തമ്മിലുള്ള സമരമാണ്.

FOOTNOTES

1. EDF Agrees Takeover of British Energy, The Independent, 24 September 2008, [link]
2. Climate Change 2007: Mitigation of Climate Change, Summary for Policymakers Table SPM.5, page 23. Working Group III, Fourth Assessment Report of the IPCC, May 2007 [link]
3. The Role of Nuclear Power in a Low Carbon Economy, Sustainable Development Commission, page 6, March 2006 [link]
4. David Fleming, The Lean Guide to Nuclear Energy, The Lean Economy Connection, page 4, November 2007 [link]
5. Tom Burke, The Future Will Not Be Nuclear, Prospect Magazine, September 2008 [link]
6. Official Report, Vol. 400, c.32, 4 February 2003. Cited in Parliament by Steve Webb, 22 January 2008, Hansard column 1395 [link]
7. Nuclear Plants Bloom, The Guardian, August 12 2004 [link]
8. Decentralisation for a Post-Carbon Society, Professor Jacqueline McGlade, European Environment Agency, 1 April 2008 [link]

– from headheritage

2 thoughts on “ആണവോര്‍ജ്ജം കാലാവസ്ഥാ മാറ്റത്തിന് പരിഹാരമല്ല

  1. -എങ്ങനെയാണ് വൈദ്യുതി ഉത്പാദനം എണ്ണ ആശ്രയത്തെ കുറക്കുന്നത് നമുക്കറിയില്ല-

    മിക്കയിടത്തും വൈദ്യുതി ഉണ്ടാക്കുന്നത് ഏതെങ്കിലും ഇന്ധനം കത്തിച്ചു ആവി ഉണ്ടാക്കി അത് കൊണ്ട് turbine കറക്കിയാണ്‌ .. (ഇന്ത്യയുടെ വൈദ്യുതി ഉത്പാദനത്തിന്റെ എഴുപതു ശതമാനം താപ വൈദ്യുതിയാണ് ) ഫോസില്‍ ഇന്ധനങ്ങള്‍ – കല്‍ക്കരി , പെട്രോള്‍ ഡീസല്‍ , നാച്ചുറല്‍ ഗ്യാസ് – ഇതാണ് വൈദ്യുതി ഉണ്ടാക്കാന്‍ കത്തിക്കുന്നത് അപ്പൊ അതില്ലാതെ വൈദ്യുതി ഉണ്ടാക്കുന്ന നുക്ലിയര്‍ പ്ലാന്റ് ഉപയോഗിച്ചാല്‍ കാര്‍ബണ്‍ ഫുട് പ്രിന്റ്‌ കുറയും .. പിന്നെ വൈദ്യുത കാറുകള്‍ തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളും ഫോസില്‍ ഇന്ധനങ്ങലോടുള്ള ആശ്രയം കുറക്കാന്‍ സഹായിക്കും

    പിന്നെ സോളാര്‍ പാനല്‍ അടക്കം എല്ലാ സാങ്കേതിക വിദ്യകള്‍ക്കും കാര്‍ബണ്‍ ഫുട് പ്രിന്റ്‌ ഉണ്ട് .. അതായത് അന്തരീക്ഷത്തിലേക്ക് പുറത്തു വിടുന്ന കാര്‍ബണ്‍ di oxide കുറക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഉണ്ടാക്കാന്‍ തന്നെ നാം കാര്‍ബണ്‍ di oxide അധികമായി അന്തരീക്ഷത്തില്‍ കലര്‍ത്തും.. ഈ initial കാര്‍ബണ്‍ ഫുട് പ്രിന്റ്‌ എത്ര കൊല്ലം കൊണ്ട് പേ ബാക്ക് ചെയ്യാനോക്കും എന്നതാണ് പ്രധാനം .. ഇത് നുക്ലിയര്‍ പ്ലന്റിനും അങ്ങനെ തന്നെ

    പിന്നെ ഇന്ത്യ പാരമ്പര്യേതര ഊര്‍ജ സ്രോതസുകളെ അവഗണിക്കുകയല്ല – വലിയ സോളാര്‍ പ്ലാന്റുകള്‍ ഗുജറാത്തിലും രാജസ്ഥാനിലും വരുന്നുണ്ട് ..പക്ഷെ ഇന്നത്തെ നമ്മുടെ വൈദ്യുതി ക്ഷാമം പരിഗണിക്കുമ്പോള്‍ ഒരു രീതിയും – nuclear aayaalpolum nammukku avaganikkan pattilla
    ഇതൊന്നും അറിയാതിരിക്കാന്‍ മാത്രം വിവരമില്ലാത്ത ആളാണ്‌ ഇതെഴുതിയത് എന്ന് എനിക്ക് തോന്നുന്നില്ല ..മനപ്പൂരവം തെറ്റിധരിപ്പിക്കുക തന്നെയാണ് ഉദ്ദേശ്യം !!

    1. ൧. നിര്‍മ്മിക്കാന്‍ വേണ്ടിവരുന്ന കാലതാമസം
      ൨. ഭീമമായ നിര്‍മ്മാണ ചിലവും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.
      ൩. ആണവ ചാരവും മാലിന്യങ്ങളും അനന്തമായി സംരക്ഷിക്കേണ്ടതിന്റെ ബാദ്ധ്യതയും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.
      ൪. ആണവ ഇന്ധനം അതീവ സുരക്ഷയോടെ fabricate ചെയ്ത് fuel rods നിര്‍മ്മിക്കാനും കടത്താനുമുള്ള ചിലവും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.
      ൫. ആണവ ഇന്ധനം enrich ചെയ്യാനുള്ള ചിലവും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.
      ൬. ആണവ ഇന്ധനം ഖനനം ചെയ്യാനുള്ള ചിലവും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.
      ൭. ഖനന മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള ചിലവും അതിന്റെ കാര്‍ബണ്‍ കാല്‍പ്പാടും.

      മാഷേ ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ? അഥവാ ഇതൊക്കെ ചെയ്താലും വേഗം തന്നെ ഭൂമിയില്‍ ആണവ ഇന്ധന സ്രോതസ്സുകള്‍ ഇല്ലാതാവും. ബ്രീഡിങ്ങ് ഒക്കെ തട്ടിപ്പാണ്. വികസിത രാജ്യങ്ങള്‍ പോലും അത് ഉപേക്ഷിച്ചതാണ്.

      അന്ന് കാറ്റും സൂര്യപ്രകാശവും തിരമാലയും അന്വേഷിക്കുന്നതിന് പകരം ഇപ്പോഴേ ആവഴിക്ക് പൊയ്ക്കൂടെ?
      കാറ്റും സൂര്യപ്രകാശവും തിരമാലയുമെല്ലാം വെറുതെ കിട്ടുന്നതല്ലേ?

      പിന്നെ വേറൊരു വലിയ കാര്യം. ഇനിയുള്ള കാലം തീവൃകാലാവസ്ഥയുടേതാണ്. കൊടുംകാറ്റും പേമാരിയും അത്യുഷ്ണത്തിന്റേയും കാലം. ഇതൊന്നും നേരിടാന്‍ ആണവ നിലയത്തിനാവില്ല. സാന്‍ഡിയുടെ കാര്യം നോക്കൂ. ആണവ നിലയങ്ങള്‍ അടച്ചിട്ടു എന്ന് വാര്‍ത്തയാണ്. അത്യുഷ്ണമായാലും ഇതേ സ്ഥിതിയാണ്. കാരണം നിലയം തണുപ്പിക്കണം, ആണവ ചാരം തണുപ്പിക്കണം. അതിനുള്ള വെള്ളത്തിന് ചൂട് കൂടുതലായാല്‍ എന്ത് ചെയ്യും? വീണ്ടും ആണവ നിലയങ്ങള്‍ അടച്ചിട്ടു എന്ന വാര്‍ത്ത കേള്‍ക്കാം.

      വളരെ വിശദമായി താങ്കളുടെ സംശയങ്ങള്‍ക്കൊല്ലാം മറുപടി ഇവിടെ കൊടുത്തിട്ടുണ്ട്. ദയവ് ചെയ്ത് വായിച്ചാലും.
      https://mljagadees.wordpress.com/2012/03/13/nuclear-power-or-liability/

Leave a reply to jagadees മറുപടി റദ്ദാക്കുക