പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് “The Disappearing Male”. Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്.

നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല്‍ നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്.

നാം ജീവിക്കുന്ന ലോകം കൂടുതല്‍ കൂടുതല്‍ വിഷമയമാകുകയിക്കൊണ്ടിരിക്കുകയാണ്. 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് വളരെ കുറച്ച് കൃത്രിമ രാസവസ്തുക്കളേ നാം കണ്ടെത്തിയിരുന്നുള്ളു. പരീക്ഷണശാലയില്‍ നിര്‍മ്മിക്കുന്ന പ്രകൃതിദത്തമല്ലാത്ത രാസവസ്തുക്കളാണ് കൃത്രിമ രാസവസ്തുക്കള്‍. 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലും സൈന്യത്തിന്റെ ഇടപെടല്‍ ആധുനിക രസതന്ത്രത്തിലെ വിസ്ഫോടനത്തിന് തുടക്കമായിരുന്നു.

പ്ലാസ്റ്റിക്ക്, കീടനാശിനി, ലായിനി(solvents), degreasers, insulators തുടങ്ങി പലതും ശക്തികൂടിയ ആയുധങ്ങളുണ്ടാക്കാനും, വിള വര്‍ദ്ധിപ്പിക്കാനും, പട്ടാളക്കാര്‍ക്ക് വേണ്ടതൊക്കെ കൂടുതല്‍ നല്‍കാനും ഒക്കെയായി ഉപയോഗിച്ച് തുടങ്ങി. laboratory ingenuity യുടെ ഒരു കുത്തൊഴുക്കാണ് അക്കാലത്തെ രാസശാസ്ത്രജ്ഞര്‍ തുറന്ന് വിട്ടത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 60 കഴിഞ്ഞപ്പോഴേക്കും 5.4 കോടി രാസ sequences കണ്ടെത്തിക്കഴിഞ്ഞു. 85,000 കൃത്രിമ രാസവസ്തുക്കള്‍ വ്യാവസായികമായി ഉപയോഗിക്കുകയും പ്രകൃതിയിലേക്ക് ഒഴുക്കിക്കളയുകയും ചെയ്യുന്നു.

കൃത്രിമ രാസവസ്തുക്കള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്തവയായിരിക്കുന്നു. നാം തൊടുന്നതും കഴിക്കുന്നതുമായ എല്ലാറ്റിലും അവയുടെ സാന്നിദ്ധ്യമുണ്ട്. നാം കുടിക്കുന്ന വെള്ളത്തില്‍ അതുണ്ട്. നാം ശ്വസിക്കുന്ന വായുവില്‍ അവയുണ്ട്. നമ്മുടെ ആഹാരത്തിലും വസ്ത്രത്തിലും വീട്ടിലും സ്കൂളുകളിലും, ജോലിസ്ഥലത്തും എല്ലായിടത്തും അവയുണ്ട്. ലോകം നിറയുന്ന ഇവ നമുക്കിപ്പോള്‍ ഭീഷണിയായിക്കൊണ്ടിരിക്കുന്നു.

ചില രാസവസ്തുക്കള്‍ക്ക് ലാബിലെ മൃഗങ്ങള്‍ക്ക് രോം ഉണ്ടാക്കുന്നതായി ധാരാളം പഠനം നടന്നിട്ടുണ്ട്. മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി ദശലക്ഷക്കണക്കിന് ടണ്‍ രാസവസ്തുക്കള്‍ നിര്‍മ്മിക്കപ്പെടുന്നു. അതില്‍ വളരെ കുറവെണ്ണത്തിന് മാത്രമേ അതിന്റെ മനുഷ്യ ശരീരത്തിലുള്ള ഫലത്തെക്കുറിച്ചുള്ള പഠനം നടന്നിട്ടുള്ളു.

മാരകമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന നൂറ് കണക്കിന് കൃത്രിമ വിഷ രാസവസ്തുക്കള്‍ ഇന്ന് നമുക്കറിയാം. ക്യാന്‍സര്‍ പ്രമേഹം, താഴുന്ന sperm counts, early puberty, miscarriages, പ്രത്യുല്‍പാദന വ്യവസ്ഥക്കുണ്ടാകുന്ന മറ്റ് കുഴപ്പങ്ങള്‍. ശ്രദ്ധകുറയല്‍, ആസ്മ, autism തുടങ്ങി അനേകം രോഗങ്ങള്‍ക്ക് ഇവ കാരണമാകുന്നു. മനുഷ്യരുടെ ഓരോ തലമുറയും മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ മലിനീകരണം സഹിക്കുന്നു.

The Disappearing Male സിനിമയില്‍ ചര്‍ച്ചചെയ്യുന്ന രാസവസ്തുക്കളില്‍ രണ്ടെണ്ണം ഇവയാണ്.

BISPHENOL-A

രാസവസ്തുക്കളില്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ദോഷമുണ്ടാക്കുന്ന കൃത്രിമ രാസവസ്തുവാണ് 1890കളില്‍ കണ്ടെത്തിയ Bisphenol A. 1930 കള്‍ വരെ അത് languished ആയിരുന്നു. അക്കാലത്താണ് ഇതിനെ synthetic estrogen ആയി ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്.

1950 കളില്‍ bisphenol-A ക്ക് പ്ലാസ്റ്റിക്കിനെ പൊട്ടല്‍ കൂടാതെയും കൂടുതല്‍ pliable ആയും മാറ്റുമെന്ന് കണ്ടെത്തിയത്. 1980 മുതല്‍ 2000 വരെയുള്ള കാലത്ത് അമേരിക്കയില്‍ bisphenol-A ന്റെ ഉത്പാദനം അഞ്ച് മടങ്ങ് കൂടി. ഇന്ന് വലിയ വ്യവസായമായി മാറിയ bisphenol-A, സുതാര്യ (clear) polycarbonate പ്ലാസ്റ്റിക്കിന്റെ ubiquitous ഘടകമാണ്.

സിഡി, കണ്ണട, ഹെല്‍മറ്റ്, വെള്ളം, പാല് എന്നിവക്കുള്ള കുപ്പികള്‍, കുട്ടികള്‍ക്കുള്ള കുപ്പികള്‍, കുടിക്കാനുള്ള കപ്പുകള്‍, pacifiers, ആഹാരം സൂക്ഷിക്കാനുള്ള പെട്ടികള്‍, dental sealants, മേശപ്പുറത്തുള്ള ഉപകരണങ്ങള്‍, ജനല്‍ ഫ്രേമുകള്‍, മൊബൈല്‍ ഫോണുകള്‍, കാറിന്റെ ഘടകങ്ങള്‍, കളിപ്പാട്ടങ്ങള്‍, മെഡിക്കല്‍ ഉപകരങ്ങളായ incubators, dialysis machines, blood oxygenators തുടങ്ങി പല സാധനങ്ങളും നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കുന്നു.ആഹാരം സൂക്ഷിക്കുന്ന പാത്രങ്ങള്‍ (food cans) ദ്രവിക്കാതിരിക്കാനുള്ള de facto ആവരണമാണ് ഇത്. ലോകം മൊത്തം 700 കോടി പൗണ്ട് bisphenol A ആണ് ഉത്പാദിപ്പിക്കുന്നത്.

95% ആളുകളുടേയും ശരീരത്തില്‍ അമിതമായ തോതില്‍ ഈ വസ്തു കടന്നു കൂടിയിട്ടുണ്ട്. ചെറിയ കുട്ടികളിലാണ് ഇത് വേഗത്തില്‍ അകത്ത് ചെല്ലുന്നത്. ചെറിയ അളവ് bisphenol-A പോലും ഇന്‍സുലില്‍ പ്രതിരോധവും പ്രമേഹവും, പുരുഷന്‍മാരില്‍ ബീജത്തിന്റെ അളവ് കുറക്കുന്നതിനും prostate and testicular abnormalities ക്കും കാരണമാകുന്നു.

2008 ല്‍ ക്യാനഡ bisphenol A അടങ്ങിയ polycarbonate baby bottles ന്റെ ഇറക്കുമതി നിരോധിക്കാന്‍ ശ്രമം തുടങ്ങി. എന്നാല്‍ ഈ നിരോധനം കുട്ടികളുടെ കുപ്പിക്ക് മാത്രമാണ്, ആഹാരസാധനങ്ങളുടെ പെട്ടികള്‍ക്കില്ല.

Read more facts about Bishphenol-A

ഫ്താലേറ്സ് (PHTHALATES)

പ്ലാസ്റ്റിക്കിന് മൃദുത്വവും, നിറവും, മണവും ഒക്കെ നല്‍കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് Phthalates. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഹാരം packaging, ഡിറ്റര്‍ജന്റ്, വിനൈല്‍ floor coverings, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍, medical ഉപകരണങ്ങള്‍ തുടങ്ങി അനേകം ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നു. നമുക്ക് ഭംഗി നല്‍കുന്ന ഉത്പന്നങ്ങളായ വിവിധതരം cosmetics, shampoos, fragrances എന്നിവയിലും ഇവ അടങ്ങിയിരിക്കുന്നു. നാലില്‍ മൂന്ന് personal care products ല്‍ ഇവയുണ്ട്.

കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ മിക്ക മേക്കപ്പ് ഉത്പന്നങ്ങളിലും phthalate അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. phthalates exposed ആയ അമ്മമാര്‍ക്ക് ജനിക്കുന്ന ആണ്‍കിട്ടികളുടെ ലൈംഗികാവയങ്ങള്‍ക്ക് ഇവ സാരമായ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. “testicular dysgenesis syndrome” എന്നാണ് ഇപ്പോള്‍ അവയെ അറിയപ്പെടുന്നത്. testicular and prostate ക്യാന്‍സര്‍ ഭാവിയിലുണ്ടാകാനും സാധ്യതയേറെയാണ്.

ലോകത്ത് ഏറ്റവും സാധാരണയായി കാണുന്ന പ്ലാസ്റ്റിക്കാണ് PVC or polyvinyl chloride. ഇതിലടിങ്ങിയ Phthalate ന്റെ പേര് DEHP എന്നാണ്. ഇത് വിഷ വസ്തുവാണെന്ന് ധാരാളം സംഘങ്ങള്‍ കരുതുന്നു.

iv tubing, catheters, blood bags തുടങ്ങി പല medical ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ PVC ഉപയോഗിക്കുന്നു.നവജാത ശിശു ഒരു പ്രാവശ്യത്തെ exposure കൊണ്ട് സുരക്ഷിത പരിധിയുടെ 200 മടങ്ങ് എന്നതോതില്‍ ഈ വിഷവസ്തു അകത്താക്കുന്നു. കുട്ടികളിലാണ് ഇത് കൂടുതല്‍ ആഗിരണം ചെയ്യപ്പെടുക.

യൂറോപ്പില്‍ phthalates ന്റെ വിവാദം അവസാനിച്ചിരിക്കുന്നു. 2006 ല്‍ European Union ഇതിന്റെ ദോഷവശങ്ങള്‍ തിരിച്ചറിഞ്ഞ്, ഇതടങ്ങിയ ഉത്പന്നങ്ങള്‍ 27 രാജ്യങ്ങളില്‍ നിരോധിച്ചു. അമേരിക്കയും ക്യാനഡയും വളരെ പിന്നിലാണ് ഇക്കാര്യത്തില്‍. അമേരിക്കയിലെ രാസവ്യവസായ കമ്പനികള്‍ ഇപ്പോഴും 200 കോടി പൗണ്ട് phthalates ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

Read more facts about Phthalates

– from cbc

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )